മോഹന വാഗ്ദാനം നൽകി കിടപ്പറയിൽ എത്തിക്കും മടുക്കുമ്പോൾ കൂട്ടി കൊടുക്കും ; സിനിമയിലെ ചതി കുഴികൾ തുറന്ന് കാട്ടി നടി തനുശ്രീ

അവസരങ്ങൾ വാഗ്ദാനം ചെയ്യുന്നവരെ അന്ധമായി വിശ്വസിക്കരുത്; പുതുമുഖങ്ങൾക്ക് മുന്നറിയിപ്പുമായി താരം

Update: 2026-03-15 13:20 GMT

സിനിമാ ലോകത്തെ തിളക്കത്തിന് പിന്നിലെ ഇരുണ്ട വശങ്ങളെയും ചൂഷണങ്ങളെയും കുറിച്ച് നടി തനുശ്രീ ദത്ത നടത്തിയ വെളിപ്പെടുത്തലുകൾ ചർച്ചയാകുന്നു. സിനിമയിൽ അവസരങ്ങൾ വാഗ്ദാനം ചെയ്യുന്നവരെ അന്ധമായി വിശ്വസിക്കരുതെന്നും വ്യാജ വാഗ്ദാനങ്ങളിൽ വീണുപോകുന്നത് വലിയ അപകടങ്ങൾക്ക് വഴിതെളിക്കുമെന്നും താരം മുന്നറിയിപ്പ് നൽകുന്നു. ഒരു പോഡ്‌കാസ്റ്റിൽ സംസാരിക്കവേയാണ് സിനിമാ മേഖലയിലെ ചതിക്കുഴികളെ കുറിച്ച് തനുശ്രീ മനസ് തുറന്നത്. അതിമനോഹരമായ വാക്കുകളാൽ പ്രശംസിച്ച് പുതുമുഖങ്ങളെ വലയിലാക്കുന്ന രീതിയാണ് പലരും പിന്തുടരുന്നതെന്ന് താരം ചൂണ്ടിക്കാട്ടി.

"നിങ്ങൾ സുന്ദരിയാണ്", "നിങ്ങൾ ഒരു നായികയാകാൻ ജനിച്ചവളാണ്" തുടങ്ങിയ പുകഴ്ത്തലുകളിൽ മയങ്ങി പലരും വലിയ കെണികളിൽ ചാടാറുണ്ട്. സിനിമയിലേക്കുള്ള പ്രവേശനത്തിന്റെ ആവേശത്തിൽ വിവേകപൂർവ്വം ചിന്തിക്കാൻ കഴിയാത്തതാണ് പലപ്പോഴും പുതുമുഖങ്ങളെ അപകടത്തിൽ എത്തിക്കുന്നത്. സ്വന്തം അന്തസ്സ് പണയപ്പെടുത്തിക്കൊണ്ട് ഒരു അവസരവും നേടിയെടുക്കരുത് എന്ന കർശനമായ നിലപാട് ഓരോരുത്തരും സ്വീകരിക്കണം. ഇത്തരം പുകഴ്ത്തലുകളിൽ വീഴുന്നവരാണ് പിന്നീട് പടിപടിയായി ചൂഷണങ്ങളിലേക്ക് നയിക്കപ്പെടുന്നത് എന്ന് തനുശ്രീ വ്യക്തമാക്കുന്നു.

സിനിമയിൽ എത്തിയ ശേഷം ക്രൂരമായി ഉപയോഗിക്കപ്പെടുകയും പിന്നീട് പാഴ്വസ്തുക്കളെപ്പോലെ വലിച്ചെറിയപ്പെടുകയും ചെയ്യുന്ന നിരവധി യുവതീ യുവാക്കളുടെ ദയനീയാവസ്ഥ താരം വിവരിച്ചു. ഇതിൽ ചിലർ വേശ്യാവൃത്തിയിലേക്ക് വരെ തള്ളപ്പെടാറുണ്ടെന്നും മറ്റ് ചിലർ മാനസികമായി തകർന്ന് സ്വന്തം നാട്ടിലേക്ക് മടങ്ങാറുണ്ടെന്നും തനുശ്രീ പറഞ്ഞു. സിനിമാ മേഖലയിലെ വിജയഗാഥകൾ മാത്രമാണ് പുറംലോകം അറിയുന്നത്. ഒരാളുടെ അഭിലാഷങ്ങളെയും സ്വപ്നങ്ങളെയും ചൂഷണത്തിനായി ഉപയോഗിക്കുന്ന പ്രവണത അവസാനിപ്പിക്കണമെന്നും, മറ്റൊരാളുടെ സ്വാധീനവലയത്തിൽ വീഴാതെ ജാഗ്രതയോടെ പ്രവർത്തിക്കണമെന്നും താരം ഓർമ്മിപ്പിച്ചു.

Similar News