ഹൊറർ കോമഡി ചിത്രം 'പ്രകമ്പനം' ഒടിടിയിൽ സ്ട്രീമിംഗ് ആരംഭിച്ചു
ഗണപതിയും സാഗർ സൂര്യയും പ്രധാന വേഷങ്ങളിലെത്തിയ ഹൊറർ കോമഡി എന്റർടെയ്നർ 'പ്രകമ്പനം' ഒടിടി പ്ലാറ്റ്‌ഫോമായ സീ5-ൽ (ZEE5) സ്ട്രീമിംഗ് ആരംഭിച്ചു
ഗണപതിയും സാഗർ സൂര്യയും പ്രധാന വേഷങ്ങളിലെത്തിയ ഹൊറർ കോമഡി എന്റർടെയ്നർ 'പ്രകമ്പനം' ഒടിടി പ്ലാറ്റ്‌ഫോമായ സീ5-ൽ (ZEE5) സ്ട്രീമിംഗ് ആരംഭിച്ചു. ജനുവരി 30-ന് തിയറ്ററുകളിൽ എത്തിയ ചിത്രം മികച്ച പ്രേക്ഷക പ്രതികരണമാണ് നേടിയത്. നവരസ ഫിലിംസും കാർത്തിക് സുബ്ബരാജിന്റെ സ്റ്റോൺ ബെഞ്ച് സ്റ്റുഡിയോയും ചേർന്നാണ് ചിത്രം പുറത്തിറക്കിയിരിക്കുന്നത്. കൊച്ചിയിലെ ഒരു മെൻസ് ഹോസ്റ്റലും കണ്ണൂരും പശ്ചാത്തലമാക്കി ഒരുങ്ങിയ ഈ ചിത്രം ഹോസ്റ്റൽ ജീവിതത്തിലെ രസകരവും ഭീതിദവുമായ അനുഭവങ്ങളാണ് പങ്കുവെക്കുന്നത്. വിജേഷ് പാണത്തൂരിന്റെ കഥയ്ക്ക് നവാഗതനായ ശ്രീഹരി വടക്കൻ ആണ് തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത്.
'പണി' എന്ന ചിത്രത്തിലെ വില്ലൻ വേഷത്തിലൂടെ ശ്രദ്ധേയനായ സാഗർ സൂര്യയും ഹാസ്യവേഷങ്ങളിൽ തിളങ്ങാറുള്ള ഗണപതിയും ഒന്നിക്കുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. ശീതൾ ജോസഫ് നായികയാകുന്ന ചിത്രത്തിൽ മല്ലിക സുകുമാരൻ, രാജേഷ് മാധവൻ, അസീസ് നെടുമങ്ങാട്, പി.പി. കുഞ്ഞികൃഷ്ണൻ, ലാൽ ജോസ്, മഞ്ജു പിള്ള തുടങ്ങി വൻ താരനിര തന്നെ അണിനിരക്കുന്നു. ബിബിൻ അശോകിന്റെ സംഗീതവും ശങ്കർ ശർമ്മയുടെ പശ്ചാത്തല സംഗീതവും ചിത്രത്തിന് കരുത്തേകുന്നു. ആൽബി ആന്റണി ക്യാമറയും സൂരജ് ഇ.എസ് എഡിറ്റിംഗും നിർവ്വഹിച്ച ചിത്രം എല്ലാ വിഭാഗം പ്രേക്ഷകരെയും ഒരുപോലെ രസിപ്പിക്കുന്ന ഒരു കംപ്ലീറ്റ് എന്റർടെയ്നറാണ്.