“അല്ലാഹുവിന്റെ വിലയേറിയ സമ്മാനം“ മകൾ പിറന്ന സന്തോഷത്തിൽ ഷംന കാസിം ; ആശംസകളുമായി സിനിമാ ലോകം

2023 ഏപ്രിലിലാണ് ഇവർക്ക് ആദ്യത്തെ കൺമണി ഹംദാൻ ജനിക്കുന്നത്. ദുബായ് കിരീടാവകാശി ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദിനോടുള്ള ആദരസൂചകമായാണ് മൂത്ത മകന് ഹംദാൻ എന്ന് പേരിട്ടത്

Update: 2026-03-15 17:37 GMT

നടി ഷംന കാസിമിനും ഭർത്താവ് ഷാനിദ് ആസിഫ് അലിക്കും രണ്ടാമത്തെ കൺമണി ജനിച്ചു. ഇന്ന് പുലർച്ചെ 4:25-ന് ദുബായിലെ ആസ്റ്റർ ഹോസ്പിറ്റലിൽ വെച്ചാണ് ഷംന പെൺകുഞ്ഞിന് ജന്മം നൽകിയത്. "അല്ലാഹുവിന്റെ വിലയേറിയ സമ്മാനം" എന്ന് കുറിച്ചുകൊണ്ട് ഷാനിദ് തന്നെയാണ് ഈ സന്തോഷവാർത്ത സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചത്. അമ്മയും കുഞ്ഞും സുഖമായിരിക്കുന്നുവെന്നും സുഖപ്രസവമായിരുന്നുവെന്നും അദ്ദേഹം അറിയിച്ചു. കുഞ്ഞിനെയും കുടുംബത്തെയും പ്രാർത്ഥനയിൽ ഓർത്തവർക്കും ചികിത്സയ്ക്ക് നേതൃത്വം നൽകിയ ഡോക്ടർ സഫ ഫാത്തിമയ്ക്കും ആശുപത്രി ജീവനക്കാർക്കും ഷാനിദ് നന്ദി രേഖപ്പെടുത്തി.

2023 ഏപ്രിലിലാണ് ഇവർക്ക് ആദ്യത്തെ കൺമണി ഹംദാൻ ജനിക്കുന്നത്. ദുബായ് കിരീടാവകാശി ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദിനോടുള്ള ആദരസൂചകമായാണ് മൂത്ത മകന് ഹംദാൻ എന്ന് പേരിട്ടത്. ജെബിഎസ് ഗ്രൂപ്പ് കമ്പനിയുടെ ഫൗണ്ടറും സിഇഒയുമായ ഷാനിദ് ആസിഫ് അലിയുമായുള്ള ഷംനയുടെ വിവാഹം ദുബായിൽ വെച്ചായിരുന്നു നടന്നത്. കണ്ണൂർ സ്വദേശിനിയായ ഷംന കാസിം നർത്തകിയായാണ് കരിയർ ആരംഭിച്ചതെങ്കിലും പിന്നീട് മലയാളം, തമിഴ്, തെലുങ്ക് ഭാഷാ ചിത്രങ്ങളിലെ സജീവ സാന്നിധ്യമായി മാറുകയായിരുന്നു. പ്രിയതാരത്തിന് ആശംസകളുമായി നിരവധി ആരാധകരും സഹപ്രവർത്തകരുമാണ് ഇപ്പോൾ രംഗത്തെത്തുന്നത്.

Similar News