നടി നിഖില വിമലിന്റെ പെണ്ണ് കേസ് ഈ മാസം 16 ന് പരിഗണിക്കും

നിരവധി പേരെ വിവാഹം കഴിച്ചു മുങ്ങുന്ന പെൺകുട്ടിയുടെ കഥയാണ് പെണ്ണ് കേസ്;

Update: 2026-01-05 15:29 GMT

നിഖില വിമലിനെ നായികയാക്കി നവാഗതനായ ഫെബിൻ സിദ്ധാർത്ഥ് സംവിധാനം ചെയ്യുന്ന 'പെണ്ണ് കേസ്' ജനുവരി 16-ന് തിയേറ്ററുകളിലെത്തും. നിഖില വിമലിനെ കൂടാതെ , ഹക്കിം ഷാജഹാൻ, രമേശ് പിഷാരടി, അജു വർഗീസ് എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ഈ ചിത്രത്തിലെ പുതിയ ലിറിക്കൽ വീഡിയോ ഗാനം അണിയറപ്രവർത്തകർ പുറത്തുവിട്ടു. 'പടി താണ്ട പത്‌നിയേ' എന്ന് തുടങ്ങുന്ന ഗാനത്തിന് ഫർഹാഷും സിവിയും ചേർന്നാണ് ഈണം നൽകിയിരിക്കുന്നത്.

നിരവധി പേരെ വിവാഹം കഴിച്ചു മുങ്ങുന്ന പെൺകുട്ടിയുടെ കഥയാണ് പെണ്ണ് കേസ് 

ഇർഷാദ് അലി, അഖിൽ കവലയൂർ, കുഞ്ഞികൃഷ്ണൻ, ശ്രീകാന്ത് വെട്ടിയാർ, ജയകൃഷ്ണൻ, പ്രവീൺ രാജാ, ശിവജിത്, കിരൺ പീതാംബരൻ, ഷുക്കൂർ, ധനേഷ്, ഉണ്ണി നായർ, രഞ്ജി കങ്കോൽ, സഞ്ജു സനിച്ചൻ, അനാർക്കലി, ആമി, സന്ധ്യ മനോജ്, ലാലി തുടങ്ങിയവരും ചിത്രത്തിൽ മറ്റു പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്.

ഇ ഫോർ എക്സ്പെരിമെന്‍റ്സ്, സീ സ്റ്റുഡിയോസ്, ലണ്ടൻ ടാക്കീസ്, വി യു ടാക്കീസ് എന്റർടെയ്ൻമെന്റ്സ് എന്നീ ബാനറുകളിൽ മുകേഷ് ആർ മേത്ത, ഉമേശ് കെ ആർ, രാജേഷ് കൃഷ്ണ, സി വി സാരഥി എന്നിവർ ചേർന്നാണ് 'പെണ്ണ് കേസ്' നിർമ്മിക്കുന്നത്. ഛായാഗ്രഹണം ഷിനോസ്. കഥ തിരക്കഥ രശ്മി രാധാകൃഷ്ണനും ഫെബിൻ സിദ്ധാർത്ഥും ചേർന്നാണ് ഒരുക്കിയിരിക്കുന്നത്.

ഫെബിൻ സിദ്ധാർഥ്
നിഖില വിമൽ, അജു വർഗീസ്
Posted By on5 Jan 2026 8:59 PM IST
ratings

Similar News