ഇത് താൻടാ ബോസ്സ് ചിരഞ്ജീവി.പുതിയ ചിത്രത്തിന് ആദ്യ ദിനത്തിൽ തന്നെ 84 കോടി ആഗോള കളക്ഷൻ

നോർത്ത് അമേരിക്കയിൽ ആദ്യ ദിനം തന്നെ 1.7 മില്യൺ ഡോളർ കളക്ഷൻ നേടിയ ചിത്രം ഇതോടെ ചിരഞ്ജീവിയുടെ കരിയറിലെ ഏറ്റവും വലിയ നോർത്ത് അമേരിക്ക ഗ്രോസർ ആയി

Update: 2026-01-15 13:45 GMT

തെലുങ്ക് മെഗാസ്റ്റാർ ചിരഞ്ജീവി നായകനായി അനിൽ രവിപുടി സംവിധാനം ചെയ്ത 'മന ശങ്കര വര പ്രസാദ് ഗാരു' ബോക്സ് ഓഫീസിൽ ബ്ലോക് ബസ്റ്റർ തുടക്കം.ആഗോള ഗ്രോസ് 84 കോടിക്ക് മുകളിൽ എത്തി. ചിരഞ്ജീവിയുടെ കരിയറിലെ തന്നെ ഏറ്റവും വലിയ ഓപ്പണിംഗ് ആണ് നേടുന്നത്. 488.32K ടിക്കറ്റുകൾ 24 മണിക്കൂറിനകം ബുക്ക് മൈ ഷോ വിറ്റഴിഞ്ഞു.

നോർത്ത് അമേരിക്കയിൽ ആദ്യ ദിനം തന്നെ 1.7 മില്യൺ ഡോളർ കളക്ഷൻ നേടിയ ചിത്രം ഇതോടെ ചിരഞ്ജീവിയുടെ കരിയറിലെ ഏറ്റവും വലിയ നോർത്ത് അമേരിക്ക ഗ്രോസർ ആയി .

ചിരഞ്ജീവിയുടെ മാസിനൊപ്പം കോമഡിയും നിറയുന്ന ചിത്രം എല്ലാത്തരം പ്രേക്ഷകരേയും ഒരുപോലെ തൃപ്തിപ്പെടുത്തിയാണ് കുതിപ്പ് തുടരുന്നത്. തെന്നിന്ത്യൻ ലേഡി സൂപ്പർ സ്റ്റാർ നയൻ‌താരയാണ് നായിക. തെലുങ്ക് സൂപ്പർതാരം വെങ്കിടേഷ് അതിഥി താരമായി എത്തുന്നു. കാതറീൻ ട്രീസ, വിടിവി ഗണേഷ് എന്നിവരാണ് മറ്റ് താരങ്ങൾ. സാഹു ഗരപതിയുടെ ഷൈൻ സ്ക്രീൻ ബാനറും സുഷ്മിത കൊണിഡെലയുടെ ഗോൾഡ് ബോക്സ് എന്റർടെയ്ൻമെന്റ്സും ചേർന്നാണ് നിർമ്മാണം.

ഛായാഗ്രഹണം- സമീർ റെഡ്‌ഡി, സംഗീതം- ഭീംസ് സിസിറോളിയോ, എഡിറ്റർ-തമ്മിരാജു, എഴുത്തുകാർ-എസ്. കൃഷ്ണ, ജി. ആദി നാരായണ, വിഎഫ്എക്സ് സൂപ്പർവൈസർ-- ലവൻ, കുശൻ (ഡിടിഎം), പി. ആർ. ഒ- ശബരി

അനിൽ രവി പുടി
ചിരഞ്ജീവി ,നയൻ താര
Posted By on15 Jan 2026 7:15 PM IST
ratings

Similar News