ഷൈൻ നിഗം നായകനായ ആക്ഷൻ ചിത്രം ബൾട്ടി OTT യിലേക്ക്

ചിത്രം ആമസോൺ പ്രൈമിൽ ആണ് റിലീസ് ചെയ്യുന്നത്.ന്യുയർ സ്പെഷ്യൽ ആയിട്ടാകും ചിത്രം റിലീസ് ചെയ്യുക;

Update: 2025-12-29 15:37 GMT

ഷെയിൻ നിഗം നായകനായി സ്പോർട്സ് ആക്‌ഷൻ ജോണറിൽ അടുത്തിടെ തിയറ്ററുകളിലെത്തിയ ചിത്രമാണ് 'ബൾട്ടി'. ഉണ്ണി ശിവലിംഗം രചനയും സംവിധാനവും നിര്‍വഹിച്ച ചിത്രം, എസ്.ടി.കെ ഫ്രെയിംസ്, ബിനു ജോർജ്ജ് അലക്സാണ്ടർ പ്രൊഡക്ഷൻസ് എന്നീ ബാനറുകളിൽ സന്തോഷ്‌ ടി. കുരുവിള, ബിനു ജോർജ്ജ് അലക്സാണ്ടർ എന്നിവർ ചേർന്നാണ് നിർമിച്ചത്. ചിത്രം ഇപ്പോൾ ഒ.ടി.ടിയിലേക്കെത്തുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ആമസോൺ പ്രൈം വിഡിയോയിലൂടെയാണ് ചിത്രം ഒ.ടി.ടിയിലെത്തുന്നത്.കേരള-തമിഴ്‍നാട് അതിര്‍ത്തിയിലാണ് ബള്‍ട്ടിയുടെ കഥ നടക്കുന്നത്. കബഡിയുടെ പശ്ചാത്തലത്തിലാണ് ബള്‍ട്ടി ഒരുക്കിയിരിക്കുന്നത്. പഞ്ചമി റൈഡേഴ്‍സ് എന്ന കബഡി ക്ലബിന്റെ എല്ലാമെല്ലാമാണ് കാപ്റ്റൻ കുമാറും ബള്‍ട്ടി പ്ലെയര്‍ ഉദയനുമടക്കമുള്ളവര്‍. ഗ്രൗണ്ടില്‍ അസാധ്യ മെയ്‍വഴക്കത്തിലൂടെ കബഡി മത്സരം കളിക്കുന്ന ഈ സുഹൃത്തുക്കളുടെ കഥക്കൊപ്പം അന്നാട്ടില്‍ പിടിമുറുക്കിക്കൊണ്ടിരിക്കുന്ന മൂന്ന് സംഘം വട്ടിപ്പലിശക്കാരുടെ പകയും പ്രതികാരവും ചതിയും കൊടുംക്രൂരതയുമെല്ലാം പറയുന്നു ബള്‍ട്ടി.മികച്ച പ്രേക്ഷക പ്രതികരണങ്ങളാണ് ബൾട്ടിക്ക് ലഭിച്ചത്. ആദ്യ ദിനം മുതൽ ഗംഭീര പ്രതികരണം ലഭിച്ച ചിത്രത്തിൽ വലിയ താരനിര തന്നെയുണ്ട്.

ഉണ്ണി ശിവലിംഗം
ഷൈൻ നിഗം ,ശാന്തനു
Posted By on29 Dec 2025 9:07 PM IST
ratings

Similar News