റോഷൻ മാത്യു ചിത്രം ഇത്തിരി നേരം ott റിലീസ് ചെയ്തു

Update: 2026-01-01 16:26 GMT

റോഷൻ മാത്യുവിനെ നായകനാക്കി പ്രശാന്ത് വിജയ് സംവിധാനം ചെയ്ത ചിത്രം 'ഇത്തിരി നേരം' ഒ.ടി.ടിയിലേക്ക്. സെറിൻ ശിഹാബാണ് നായിക. നവംബർ 7ന് തിയറ്ററിൽ എത്തിയ ചിത്രം സമിശ്ര പ്രതികരണങ്ങളാണ് നേടിയത്. ഇന്ന് അർദ്ധരാത്രിയോടുകൂടി സിനിമ സൺ നെക്സിലൂടെ സ്ട്രീമിങ് ആരംഭിക്കും. പുരുഷ പ്രേതത്തിന് ശേഷം ജിയോ ബേബി അവതരിപ്പിക്കുന്ന പുതിയ ചിത്രമെന്ന പ്രത്യേകതയും ഇത്തിരി നേരത്തിനുണ്ട്.

ഒട്ടറെ പ്രേക്ഷക പ്രശംസ നേടിയ പുരുഷ പ്രേതത്തിന് ശേഷം മാൻകൈൻഡ് സിനിമാസ്, എയ്ൻസ്റ്റീൻ മീഡിയ, സിമ്മെട്രി സിനിമാസ് എന്നീ ബാനറുകളിൽ ജോമോൻ ജേക്കബ്, എയ്ൻസ്റ്റീൻ സാക്ക് പോൾ, ഡിജോ അഗസ്റ്റിൻ, സജിൻ.എസ്.രാജ്, വിഷ്‍ണു രാജൻ എന്നിവർ ചേർന്നാണ് ചിത്രത്തിന്‍റെ നിർമാണം. അതേസമയം ഇതേ നിർമാണ കൂട്ടുകെട്ടിൽ എത്തിയ ‘കാതല്‍ എന്‍പത് പൊതുവുടമൈ’ എന്ന തമിഴ് ചിത്രം ഗോവ അന്താരാഷ്ട്ര ചലച്ചിത്ര മേളയിൽ ഇടം നേടിയിരുന്നു.

ജിയോ ബേബി, കണ്ണൻ നായർ, കൃഷ്ണൻ ബാലകൃഷ്ണൻ, അതുല്യ ശ്രീനി, സരിത നായർ, ഷൈനു. ആർ. എസ്‌, അമൽ കൃഷ്ണ, അഖിലേഷ് ജി കെ, ശ്രീനേഷ് പൈ എന്നിവരാണ് ചിത്രത്തിലെ മാറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. വൈശാഖ് ശക്തി തിരക്കഥയൊരുക്കിയ ചിത്രത്തിന്റെ ഛായാഗ്രഹണം രാകേഷ് ധരൻ ആണ്. എഡിറ്റിങ്: ഫ്രാൻസിസ് ലൂയിസ്

Similar News