ആക്ഷനും പ്രണയവും പിന്നെ ഭീകരതയുടെ നിഗൂഢതകളും ........ കിരാത പൂര്‍ത്തിയായി
ആക്ഷനും പ്രണയവും പിന്നെ ഭീകരതയുടെ നിഗൂഢതകളും ........ കിരാത പൂര്‍ത്തിയായി;
പുതുമുഖങ്ങളെ കേന്ദ്ര കഥാപാത്രങ്ങളാക്കി, ഇടത്തൊടി ഫിലിംസ് പ്രൈവറ്റ് ലിമിറ്റഡി ( ഒറ്റപ്പാലം) ന്റെ ബാനറില്‍ ഇടത്തൊടി ഭാസ്‌ക്കരന്‍ ഒറ്റപ്പാലം (ബഹ്‌റൈന്‍) നിര്‍മ്മിച്ച്, റോഷന്‍ കോന്നി ഛായാഗ്രഹണം, എഡിറ്റിംഗ്, സംവിധാനം എന്നിവ നിര്‍വ്വഹിച്ച ആക്ഷന്‍ പാക്ക്ഡ് ത്രില്ലര്‍ ചിത്രം 'കിരാത' ചിത്രീകരണം പൂര്‍ത്തിയായി. കോന്നി, അച്ചന്‍കോവില്‍ എന്നിവിടങ്ങളിലായിരുന്നു ലൊക്കേഷന്‍.
കോന്നിയുടെ മനം മയക്കുന്ന ദൃശ്യമനോഹര പശ്ചാത്തലത്തില്‍ അരങ്ങേറുന്ന യുവമിഥുനങ്ങളുടെ പ്രണയവും പാട്ടും ആട്ടവുമെല്ലാം അവരെ കൊണ്ടെത്തിക്കുന്നത് അച്ചന്‍ കോവിലാറിന്റെ നിഗൂഢതകളിലേക്കാണ്. തുടര്‍ന്ന് അവര്‍ക്ക് ഭീകരതയുടെ ദിനരാത്രങ്ങളെയാണ് അഭിമുഖീകരിക്കേണ്ടി വന്നത്. യുവത്വത്തിന്റെ ആഘോഷവും പ്രണയവും സംഘട്ടനവും ഭീകരതയുമെല്ലാം പ്രേക്ഷകര്‍ക്ക് സമ്മാനിക്കുന്നത് പുതുമയുടെ ദൃശ്യവിരുന്നാണ്.
ചെമ്പില്‍ അശോകന്‍, ഡോ രജിത്കുമാര്‍, അരിസ്റ്റോ സുരേഷ്, നീനാകുറുപ്പ്, ജീവ നമ്പ്യാര്‍, വൈഗ റോസ്, സച്ചിന്‍ പാലപ്പറമ്പില്‍, അന്‍വര്‍, അമൃത്, ഷമിര്‍ ബിന്‍ കരിം റാവുത്തര്‍, മുഹമ്മദ് ഷിഫ്‌നാസ്, മനുരാഗ് ആര്‍, ശ്രീകാന്ത് ചീകു, പ്രിന്‍സ് വര്‍ഗീസ്, ജി കെ പണിക്കര്‍, എസ് ആര്‍ ഖാന്‍, അശോകന്‍, അര്‍ജുന്‍ ചന്ദ്ര, ഹരി ജി ഉണ്ണിത്താന്‍, മിന്നു മെറിന്‍, അതുല്യ നടരാജന്‍, ശിഖ മനോജ്, ആന്‍മേരി, ആര്‍ഷ റെഡ്ഡി, മാസ്റ്റര്‍ ഇയാന്‍ റോഷന്‍, ബേബി ഫാബിയ അനസ്ഖാന്‍, മാളവിക, നയന ബാലകൃഷ്ണന്‍, മായാ ശ്രീധര്‍, കാര്‍ത്തിക ശ്രീരാജ്,
മഞ്ജു മറിയം എബ്രഹാം, ഫൗസി ഗുരുവായൂര്‍, ഷിബില ഷംസു കൊല്ലം, ലേഖ ബി, ബിന്ദു പട്ടാഴി, കവിത, പ്രസന്ന പി ജെ, ഷേജുമോള്‍ വി, സെബാസ്റ്റ്യന്‍ മോനച്ചന്‍, അന്‍സു കോന്നി, ജോര്‍ജ് തോമസ്, ബിനു കോന്നി, വേണു കൃഷ്ണന്‍ കൊടുമണ്‍, ജയമോന്‍ ജെ ചെന്നീര്‍ക്കര, ധനേഷ് കൊട്ടകുന്നില്‍, ഉത്തമന്‍ ആറന്മുള, രാധാകൃഷ്ണന്‍ നായര്‍, സണ്ണി, ബിനു ടെലന്‍സ് എന്നിവരോടൊപ്പം ചിത്രത്തിന്റെ നിര്‍മ്മാതാവ് ഇടത്തൊടി ഭാസ്‌ക്കരന്‍ ഒരു അതിഥി വേഷത്തില്‍ അഭിനയിക്കുന്നു.
ബാനര്‍ - ഇടത്തൊടി ഫിലിംസ് പ്രൈവറ്റ് ലിമിറ്റഡ് (ഒറ്റപ്പാലം), നിര്‍മ്മാണം - ഇടത്തൊടി ഭാസ്‌ക്കരന്‍ ഒറ്റപ്പാലം (ബഹ്‌റൈന്‍), ഛായാഗ്രഹണം, എഡിറ്റിംഗ് സംവിധാനം - റോഷന്‍ കോന്നി, രചന, സഹസംവിധാനം - ജിറ്റ ബഷീര്‍, ചീഫ് അസ്സോസിയേറ്റ് ഡയറക്ടേഴ്‌സ് - കലേഷ്‌കുമാര്‍ കോന്നി, ശ്യാം അരവിന്ദം, കല- വിനോജ് പല്ലിശ്ശേരി, ചമയം - സിന്റാ മേരി വിന്‍സന്റ്, കോസ്റ്റ്യും -അനിശ്രീ, ഗാനരചന - മനോജ് കുളത്തിങ്കല്‍, മുരളി മൂത്തേടം, അരിസ്റ്റോ സുരേഷ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ -സജിത് സത്യന്‍, സൗണ്ട് ഡിസൈന്‍- ഹരിരാഗ് എം വാര്യര്‍, ബാക്ക്ഗ്രൗണ്ട് സ്‌കോര്‍ - ഫിഡല്‍ അശോക്, ടൈറ്റില്‍ അനിമേഷന്‍ - നിധിന്‍ രാജ്, കോറിയോഗ്രാഫി - ഷമീര്‍ ബിന്‍ കരിം റാവുത്തര്‍, സംവിധാന സഹായികള്‍ - നന്ദഗോപന്‍, നവനീത്, പ്രൊഡക്ഷന്‍ ഹെഡ് - ബഷീര്‍ എം കെ ആനകുത്തി, ഫോക്കസ് പുള്ളര്‍ - ഷിജു കല്ലറ, അലക്‌സ് കാട്ടാക്കട, അസ്സോസിയേറ്റ് ക്യാമറാമാന്‍ ശ്രീജേഷ്, ക്യാമറ അസോസിയേറ്റ് - കിഷോര്‍ലാല്‍, യൂണിറ്റ് ചീഫ് - വിമല്‍ സുന്ദര്‍, പ്രൊഡക്ഷന്‍ അസിസ്റ്റന്റ്‌സ് - അര്‍ജുന്‍ ചന്ദ്ര ശ്രീരാഗ് പി എസ്, സ്ഫിന്‍ കെ എച്ച്, ആര്‍ട്ട് അസിസ്റ്റന്റ്‌സ് - രോഹിത് വിജയന്‍, അനുകൃഷ്ണ, ഫസ്റ്റ് ഷെഡ്യൂള്‍ പോസ്റ്റര്‍ - ജേക്കബ്ബ് ക്രിയേറ്റീവ് ബീസ് ബഹ്‌റൈന്‍, പോസ്റ്റര്‍ ഡിസൈന്‍- ജിസ്സെന്‍ പോള്‍, ടൈറ്റില്‍ ഗ്രാഫിക്‌സ് - നിധിന്‍ രാജ്, ലൊക്കേഷന്‍ മാനേജേഴ്‌സ് - ആദിത്യന്‍, ഫാറൂഖ്, ഓഡിറ്റേഴ്‌സ് - പി പ്രഭാകരന്‍ ആന്റ് കമ്പനി (ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്റ്‌സ് ഒറ്റപ്പാലം), സ്റ്റില്‍സ് - എഡ്ഡി ജോണ്‍, ഷൈജു സ്‌മൈല്‍, പി ആര്‍ ഓ - അജയ് തുണ്ടത്തില്‍.