ആദിവി ശേഷ്- വിനയ് കുമാര്‍ സിരിഗിനിദി ചിത്രം 'ഗൂഢാചാരി 2' റീലീസ് 2026 മെയ് 1

ആദിവി ശേഷ്- വിനയ് കുമാര്‍ സിരിഗിനിദി ചിത്രം 'ഗൂഢാചാരി 2' റീലീസ് 2026 മെയ് 1;

By :  Sneha SB
Update: 2025-08-05 11:54 GMT

ആദിവി ശേഷ്- വിനയ് കുമാര്‍ സിരിഗിനിദി ടീമിന്റെ പാന്‍ ഇന്ത്യന്‍ ചിത്രമായ ഗൂഢാചാരി 2 (ജി-2 ) റിലീസ് തീയതി പുറത്ത്. 2026 മെയ് 1 ന് ചിത്രം ആഗോള റിലീസായെത്തും. സ്‌പൈ ആക്ഷന്‍ ത്രില്ലറായി ഒരുക്കുന്ന ഈ ബിഗ് ബഡ്ജറ്റ് ചിത്രം ആദിവി ശേഷിന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ ചിത്രമാണ്. ബോളിവുഡ് താരം ഇമ്രാന്‍ ഹാഷ്മിയും ചിത്രത്തിന്റെ താരനിരയിലുണ്ട്.



 

പീപ്പിള്‍ മീഡിയ ഫാക്ടറി, അഭിഷേക് അഗര്‍വാള്‍ ആര്‍ട്‌സ്, എകെ എന്റര്‍ടെയ്ന്‍മെന്റ്‌സ് എന്നിവയുടെ ബാനറില്‍ ടിജി വിശ്വ പ്രസാദ്, അഭിഷേക് അഗര്‍വാള്‍, വിവേക് കുചിബോട്ടിലാ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. സൂപ്പര്‍ ഹിറ്റ് സ്‌പൈ ത്രില്ലര്‍ ചിത്രമായ ഗൂഡാചാരിയുടെ രണ്ടാം ഭാഗമായാണ് ഈ ചിത്രം ഒരുക്കുന്നത്.



 

6 രാജ്യങ്ങളില്‍ ചിത്രീകരിച്ച ചിത്രത്തിനായി 23 സെറ്റുകളാണ് നിര്‍മ്മിച്ചത്. 150 ദിവസമാണ് ചിത്രീകരണം നീണ്ടു നിന്നത്. വാമിക ഗബ്ബി ആണ് ചിത്രത്തിലെ നായിക. മുരളി ശര്‍മ, സുപ്രിയ യാര്‍ലഗദ്ദ, മധു ശാലിനി എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന താരങ്ങള്‍. തെലുങ്ക്, ഹിന്ദി, തമിഴ്, കന്നഡ, മലയാളം ഭാഷകളില്‍ 2026 മെയ് ഒന്നിന് ബ്രഹ്മാണ്ഡ റിലീസായി ഗൂഢാചാരി 2 എത്തും.ആദിവി ശേഷിനൊപ്പം ചേര്‍ന്ന് സംവിധായകന്‍ വിനയ് കുമാര്‍ ആണ് ചിത്രം രചിച്ചത്. ഗംഭീര ആക്ഷന്‍ രംഗങ്ങളും ഡ്രാമയും എഡ്ജ് ഓഫ് ദി സീറ്റ് നിമിഷങ്ങളും നിറഞ്ഞ, ഇന്ത്യന്‍ സിനിമയിലെ തന്നെ ഏറ്റവും വലിയ ആക്ഷന്‍ സ്‌പൈ ത്രില്ലര്‍ സമ്മാനിക്കാനുള്ള ശ്രമത്തിലാണ് ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍. പിആര്‍ഒ- ശബരി

Tags:    

Similar News