അവതാരകന്‍ കാര്‍ത്തിക് സൂര്യ വിവാഹിതനായി ; വധു അമ്മാവന്റെ മകള്‍

അവതാരകന്‍ കാര്‍ത്തിക് സൂര്യ വിവാഹിതനായി ; വധു അമ്മാവന്റെ മകള്‍;

By :  Sneha SB
Update: 2025-07-12 09:49 GMT

വ്‌ളോഗറും ടെലിവിഷന്‍ അവതാരകനുമായ കാര്‍ത്തിക് സൂര്യ വിവാഹിതനായി.കാര്‍ത്തിക്കിന്റെ അമ്മാവന്റെ മകള്‍ വര്‍ഷയാണ് വധു.കാര്‍ത്തിക്കിന്റെ ഒഫീഷ്യല്‍ യുട്യൂബ് ചാനല്‍ വഴി വിവാഹം ലൈവ് സ്ട്രീമിങ്ങും നടത്തിയിരുന്നു.അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മറ്റ് ക്ഷണിക്കപ്പെട്ട അതിഥികളും മാത്രമാണ് വിവാഹത്തില്‍ പങ്കെടുത്തത്.വിവഹത്തിന്റെ ഫോട്ടോകളും വിഡിയോകളും സമൂഹമാധ്യമങ്ങളില്‍ വൈറലാണ്.'ഇതാണ് എന്റെ ഭാര്യ വര്‍ഷ. പഠിക്കുകയാണ്. ഇനി ജീവിതത്തില്‍ വരാന്‍ പോകുന്നതെല്ലാം മാറ്റങ്ങളാണ്. ഇതുവരെ തനിച്ചായിരുന്നു. എല്ലാ സമയവും വര്‍ക്കിന് വേണ്ടി മാറ്റി വച്ചു. ഇപ്പോള്‍ ഭാ?ര്യയുണ്ട്. രണ്ടും ഒരുപോലെ കൊണ്ട് പോകും. ഹണിമൂണിനെ കുറിച്ചൊന്നും പ്ലാന്‍ ചെയ്തിട്ടില്ല. വൈകാതെ അറിയിക്കാം''.എന്നാണ്

വിവാഹ ശേഷം മാധ്യമങ്ങളുടെ ചോദ്യത്തിന് കാര്‍ത്തിക് നല്‍കിയ മറുപടി.

Tags:    

Similar News