നിവിൻ പോളിയുടെ പ്രസംഗത്തെ ലിസ്റ്റിൻ സ്റ്റീഫന്റെ ആരോപണങ്ങളോടുള്ള പ്രതികരണമായി വ്യാഖ്യാനിച്ച് സൈബർ ഇടം
നിവിൻ പോളിയുടെ പ്രസംഗത്തെ ലിസ്റ്റിൻ സ്റ്റീഫന്റെ ആരോപണങ്ങളോടുള്ള പ്രതികരണമായി വ്യാഖ്യാനിച്ച് സൈബർ ഇടം. കൊട്ടാരക്കര പടിഞ്ഞാറ്റിൻകര ശ്രീമഹാദേവർ ക്ഷേത്രോത്സവ വേദിയിൽ താരം പറഞ്ഞ വാക്കുകളാണിപ്പോൾ ചർച്ചയാകുന്നത്.
സ്വന്തം കാര്യം മാത്രം നോക്കുന്ന ഭീഷണിയുടെ സ്വരം മുഴക്കുന്നവരെ ജീവിതത്തിൽ നാം കണ്ടുമുട്ടാറുണ്ടെന്നും എല്ലാവരോടും നല്ലമനസ്സിന്റെയും നല്ല ഹൃദയത്തിന്റെയും ഉടമകൾ ആയിരിക്കണമെന്നുമാണ് തനിക്ക് പറയാൻ ഉള്ളതെന്നും നിവിൻ പോളി വേദിയിലെ പ്രസംഗത്തിൽ പറഞ്ഞു. താരത്തിനൊപ്പം മലയാളികളുടെ പ്രിയതാരം മഞ്ജു വാരിയാരും വേദിയിലുണ്ടായിരുന്നു.
മലയാളത്തിലെ പ്രമുഖ നടൻ ഒരു വലിയ തെറ്റിന് തിരികൊളുത്തി എന്ന തരത്തിൽ പേര് വെളിപ്പെടുത്താതെ നിർമ്മാതാവ് ലിസ്റ്റിൻ സ്റ്റീഫൻ നടത്തിയ പരാമർശത്തിൽ നിവിൻ പോളിയുടെ പേരാണ് വ്യാപകമായി പ്രചരിച്ചിരുന്നത്. തുടർന്ന് നിവിൻ പോളിയുടെ പേര് താൻ പറഞ്ഞിട്ടില്ല എന്ന് പ്രതികരിച്ചപ്പോഴും നിവിൻ പോളി അല്ല ആ നടൻ എന്ന് ലിസ്റ്റിൻ പറഞ്ഞില്ല. വിഷയത്തിൽ പ്രതികരിക്കാൻ നിവിൻ പോളിയും ഇതുവരെയും തയ്യാറായിട്ടില്ല. ഈ സാഹചര്യത്തിലാണ് നിവിൻ പോളിയുടെ വാക്കുകളെ വിഷയത്തിലുള്ള പ്രതികരണമായി സൈബർ ഇടം വ്യാഖ്യാനിക്കുന്നത്.
നിവിൻ പോളിയുടെ വാക്കുകൾ ഇങ്ങനെ- "ഞാൻ ഇങ്ങോട്ട് വന്നപ്പോൾ കണ്ടത് നല്ല ഹൃദയം ഉണ്ടാവട്ടെ എന്ന ഹോർഡിംഗ്‌സ് ആണ് എനിക്ക് എല്ലാവരോടും പറയാനുള്ളത് അതാണ് നമുക്ക് എല്ലാവർക്കും പരസ്‌പരം സ്നേഹത്തിലും സമാധാനത്തിലും നല്ല ഹൃദയമുള്ള ആളുകളായി ജീവിക്കാൻ പറ്റിയാൽ വളരെ നല്ല കാര്യമാണ്. അങ്ങനെയുള്ള ഒരുപാട് പേരെ നമ്മുടെ ജീവിതത്തിൽ കാണാറുണ്ട്. അങ്ങനെ അല്ലാത്തവരെയും നമ്മൾ ജീവിതത്തിൽ അഭിമുഖീകരിക്കേണ്ട വരാറുണ്ട് സ്വന്തം കാര്യം മാത്രം നോക്കുന്ന അല്ലെങ്കിൽ ഭീഷണിയുടെ സ്വരം മുഴക്കുന്ന ആളുകളെയും നമ്മൾ മൂന്നിൽ കാണുന്നുണ്ട്. പക്ഷേ അവരോടെല്ലാം എനിക്ക് ഒറ്റ കാര്യമേ പറയാനുള്ളൂ നല്ല ഹൃദയത്തിൻ്റെ നല്ല മനസിന്റെ ഉടമയാവുക. പരസ്പരം സ്നേഹത്തിലും സന്തോഷത്തിലും മുന്നോട്ട് പോവാനായി നമുക്കെല്ലാവർക്കും സാധിക്കും. കഴിഞ്ഞ വർഷം എനിക്ക് ഒരു ഇഷ്യൂ ഉണ്ടായപ്പോൾ ഏറ്റവും കൂടുതൽ ഒപ്പം നിന്നത് പ്രേക്ഷകരാണ്, നിവിൻ പോളി പറഞ്ഞിരുന്നു.
വിഷയത്തിൽ വലിയ വിമർശനങ്ങളാണ് ലിസ്റ്റിൻ സ്റ്റീഫനെതിരെ നിർമ്മാതാക്കളുടെ സംഘടനക്കുള്ളിൽ നിന്ന് തന്നെ ഉയരുന്നത്. വിഷയത്തിൽ പരാതിയുണ്ടെങ്കിൽ സംഘടനക്ക് പരാതി നൽകാതെ പരസ്യമായി നടത്തിയിരിക്കുന്ന പ്രസ്താവന എല്ല്ലാ നടന്മാരെയും സംശയത്തിന്റെ നിഴബലിൽ നിർത്തുന്നതാണെന്നാണ് വിമർശിക്കപ്പെടുന്നത്. ലിസ്റ്റിനെ സംഘടനയിൽ നിന്ൻ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് നദിയും നിർമ്മാതാവുമായ സാന്ദ്ര തോമാസും രംഗത്തെത്തിയിരുന്നു. ലിസ്റ്റിൻ സ്റ്റീഫനും സാന്ദ്രാതോമസും പരസ്പരം കുറ്റപ്പെടുത്തിക്കൊണ്ടു നടത്തിയ പ്രതികരണങ്ങളും സൈബർ ഇടത്ത് വൈറലായിരുന്നു.