ഇറോട്ടിക് ഹൊററും ഒപ്പം ത്രില്ലും; പ്രേക്ഷകനെ ഭീതിയില്‍ തളച്ചിടാന്‍ പുതുമുഖങ്ങളുടെ 'മദനമോഹം'; ടൈറ്റില്‍ പോസ്റ്റര്‍ റിലീസ് ചെയ്ത് അണിയറ പ്രവര്‍ത്തകര്‍..
ഇറോട്ടിക് ഹൊററും ഒപ്പം ത്രില്ലും; പ്രേക്ഷകനെ ഭീതിയില്‍ തളച്ചിടാന്‍ പുതുമുഖങ്ങളുടെ 'മദനമോഹം'; ടൈറ്റില്‍ പോസ്റ്റര്‍ റിലീസ് ചെയ്ത് അണിയറ പ്രവര്‍ത്തകര്‍..;
പല കാലങ്ങളിലായി പ്രേക്ഷകപ്രീതി നേടിയ ഹൊറര്‍ ചിത്രങ്ങള്‍ നിരവധി ഉണ്ടായിട്ടുണ്ടെങ്കിലും, സമീപകാല മലയാള സിനിമയില്‍ ഈ ഗണത്തില്‍ പെടുന്ന ചിത്രങ്ങള്‍ കുറവാണ്. ഇറോട്ടിക് ഹൊററിനൊപ്പം ചില ത്രില്ലര്‍ ഘടകങ്ങളും ചേരുന്ന ചിത്രമാണ് 'മദനമോഹം'.ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്റര്‍ റിലീസ് ചെയ്ത് അണിയറ പ്രവര്‍ത്തകര്‍. പുതുമുഖങ്ങള്‍ പ്രധാന കഥാപാത്രങ്ങളാകുന്ന ചിത്രം വായകോടന്‍ മൂവി സ്റ്റുഡിയോ, ന്യൂ ജെന്‍ മൂവി മേക്കേഴ്സുമായി സഹകരിച്ചുകൊണ്ട് നിര്‍മിക്കുന്നു. 'ഐ ആം എ ഫാദര്‍' എന്ന ക്ലാസിക് സിനിമക്കുശേഷം വായകോടന്‍ മൂവി സ്റ്റുഡിയോയുടെ ബാനറില്‍ മധുസൂധനന്‍ നിര്‍മിക്കുന്ന സിനിമയാണിത്. ഒരു കാലത്ത് കേരളസമൂഹത്തില്‍ നിലനിന്നിരുന്ന സ്മാര്‍ത്തവിചാരം എന്ന അനാചാരത്തെ ആസ്പദമാക്കി നവാഗതനായ പ്രശാന്ത് ശശി തിരകഥയൊരുക്കി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ പുതുമുഖങ്ങളായ ചന്ദന അരവിന്ദ്, ഹന്ന, കൃഷ്ണകുമാര്‍, രഞ്ജിത്ത് എന്നിവര്‍ പ്രധാന വേഷങ്ങളാവുന്നു.
എ ടെയില്‍ ഓഫ് കുഞ്ഞിതേയി എന്ന ടാഗ് ലൈനില്‍ എത്തുന്ന ചിത്രം ജൂലായ് 20ന് ചിത്രീകരണം ആരംഭിച്ച്, പെരുമ്പാവൂരും പരിസരങ്ങളിലുമായി ഒറ്റ ഷെഡ്യൂളില്‍ പൂര്‍ത്തിയാകും. ചിത്രത്തിലെ മറ്റ് താരങ്ങളുടെയും മറ്റും വിവരങ്ങള്‍ ഉടന്‍ അറിയിക്കുമെന്ന് നിര്‍മാതാവ് അറിയിച്ചു. ഗോവിന്ദന്‍ ടി, കെ എസ് വിനോദ് എന്നിവരാണ് ചിത്രത്തിന്റെ എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്‌സ്. ഛായാഗ്രഹണം: ദിലീപ് അഹമ്മദ്, എഡിറ്റിംഗ്: ശ്യം കൃഷ്ണ, മേക്കപ്പ്: ജിജേഷ് ഉത്രം,ആര്‍ട്ട്: വൈശാഖ്, കോസ്റ്റ്യൂംസ്: സിനി ജോസഫ്, ബി.ജി.എം & മ്യൂസിക്: അരുണ്‍, ലിറിക്‌സ്: പ്രശാന്ത്, അസിസ്റ്റന്റ് ഡയറക്ടര്‍: വിഷ്ണു, അജയ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: ശങ്കര്‍ജി, പ്രൊഡക്ഷന്‍ മാനേജര്‍: ബിജു, സ്റ്റില്‍സ്: വിഷ്ണു എസ്. എ, പബ്ലിസിറ്റി ഡിസൈന്‍സ്: സത്യന്‍സ്, പ്രമോഷന്‍ കണ്‍സള്‍ട്ടന്റ്: മനു കെ തങ്കച്ചന്‍, പി.ആര്‍.ഓ: പി.ശിവപ്രസാദ് എന്നിവരാണ് മറ്റ് അണിയറ പ്രവര്‍ത്തകര്‍.