ആ മനോഹര ശബ്ദം നിലച്ചു; ആശാ ഭോസ് ലെ വിടപറഞ്ഞു

Legendary singer Asha Bhosle dies at 92

Update: 2026-04-12 08:00 GMT


മുംബൈ: പിന്നണി ഗായിക ആശാ ഭോസ് ലെ അന്തരിച്ചു. 92 വയസ്സായിരുന്നു. കഴിഞ്ഞ ദിവസം ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്നാണ് ആശാ ഭോസ് ലെയെ മുംബൈ ബ്രീച്ച് കാന്‍ഡി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഞായറാഴ്ച ആ മനോഹര ശബ്ദം നിലച്ചു.

ഗായിക ലത മങ്കേഷ്‌ക്കറുടെ സഹോദരിയാണ് ആശ. 20 ഭാഷകളിലായി പതിനായിരത്തിലധികം ഗാനങ്ങള്‍ ആലപിച്ചിട്ടുണ്ട്. ദാദാ സാഹിബ് ഫാല്‍ക്കെ പുരസ്‌കാരവും പത്മവിഭൂഷനും നല്‍കി രാജ്യം ആദരിച്ചു. ഗ്രാമിയിലേക്ക് നാമനിര്‍ദ്ദേശം ചെയ്യപ്പെട്ട ആദ്യ ഇന്ത്യക്കാരിയുമാണ് ആശ.

1943-ല്‍, സഹോദരി ലത മങ്കേഷ്‌ക്കറിന്റെ പാത പിന്തുടര്‍ന്ന് മജാബാല്‍ എന്ന മറാത്തി ചിത്രത്തിലെ ചലാ ചലാ നവ്ബാല എന്ന ഗാനം ആലപിച്ചുകൊണ്ടാണ് പിന്നണി ഗാനരംഗത്ത് അരങ്ങേറ്റം നടത്തിയത്.

Tags:    

Similar News