കളം നിറഞ്ഞു മമ്മൂട്ടി ഉണ്ടായിട്ടും ഇന്ദ്രജിത്ത് ചിത്രം ധീരത്തിന് മികച്ച അഭിപ്രായം

ചിത്രം ഒരു ഇൻവെസ്റ്റിഗേഷൻ ത്രില്ലറാണ്.;

Update: 2025-12-05 16:45 GMT



നവാഗതനായ ജിതിൻ ടി ജോസ് സംവിധാനം ചെയ്ത ധീരം തിയേറ്ററിൽ മികച്ച അഭിപ്രായം നേടി മുന്നേറുന്നു.

മമ്മൂട്ടി ചിത്രം കളങ്കാവൽ ചിത്രത്തിന്റെ കൂടെ റിലീസ് ചെയ്തിട്ടും ചിത്രത്തിന് വൻ വരവേൽപ്പാണ് പ്രേക്ഷകർ നൽകിയത്.തിരക്കഥാകൃത്തുക്കളായ ദീപു എസ് നായരും, സന്ദീപ് സദാനന്ദനും ചേർന്ന് ഒരുക്കിയ തിരക്കഥ, നമ്മൾ മുൻപ് കണ്ടിട്ടുള്ള ക്രൈം ത്രില്ലർ പാറ്റേണുകൾ പിൻതുടരുമ്പോഴും, പ്രേക്ഷകരെ ഊഹാപോഹങ്ങൾക്ക് അപ്പുറമുള്ള കഥാപരിസരങ്ങളിലേക്കാണ് കൂട്ടികൊണ്ടുപോവുന്നത്.ചിത്രം ആരംഭിക്കുന്നത് ഒരു അണ്ടർഗ്രൗണ്ട് പാർക്കിംഗ് ഏരിയയിൽ നടന്ന കൊലപാതകത്തോടെയാണ്.ഈ കേസിന്റെ അന്വേഷണച്ചുമതല എഎസ്‍പി സ്റ്റാലിൻ ജോസഫിലാണ് (ഇന്ദ്രജിത്ത്) വന്നു ചേരുന്നത്. ജോണിന്റെ മരണത്തിനു പിന്നിലെ കാരണം തേടി സ്റ്റാലിൻ യാത്ര തിരിക്കുമ്പോൾ, സമാനമായ രീതിയിൽ കൂടുതൽ കൊലപാതകങ്ങൾ നഗരത്തിൽ അരങ്ങേറുന്നു. ഓരോ ക്രൈം സീനിലും കൊലയാളി മനഃപൂർവം ചില സൂചനകൾ അവശേഷിപ്പിക്കുന്നു.

 


ജിതിൻ ടി സുരേഷ്
ഇന്ദ്രജിത്ത് ,ദിവ്യ പിള്ള ,നിഷാന്ത് സാഗർ
Posted By on5 Dec 2025 10:15 PM IST
ratings
Tags:    

Similar News