Ott ഡേറ്റ് മാറ്റി ഫെമിനിച്ചി ഫാത്തിമ
ഡിസംബർ 5 ott പറഞ്ഞ ചിത്രം ഇനി ഡിസംബർ 12 ന്;
ഫാസിൽ മുഹമ്മദ് സംവിധാനം ചെയ്ത മലയാളം ചിത്രം ഫെമിനിച്ചി ഫാത്തിമയുടെ ott റിലീസ് വീണ്ടും മാറ്റി. ഡിസംബർ 5 ന് മനോരമ മാക്സ് വഴി റിലീസ് ചെയ്യാനിരുന്ന സിനിമ ഡിസംബർ 12 ലേക്ക് റിലീസ് മാറ്റി.
ലിംഗസമത്വം, സാംസ്കാരിക പാരമ്പര്യം, വ്യക്തി ശാക്തീകരണം എന്നീ പ്രമേയങ്ങളെ ഫാത്തിമ എന്ന ഒരു സാധാരണമുസ്ലീം സ്ത്രീയുടെ കാഴ്ചപ്പാടിലൂടെ അവതരിപ്പിക്കുന്നതാണ് ചിത്രം. ചിത്രത്തിലെ അഭിനയത്തിന് നടി ഷംല ഹംസയ്ക്ക് ഏറ്റവും നല്ല നടിക്കുള്ള കേരള സംസ്ഥാന അവാർഡ് ലഭിച്ചിരുന്നു.
100 മിനിറ്റ് ദൈർഘ്യമുള്ള ചിത്രം 2024 ൽ 29 മത് കേരള രാജ്യാന്തര ചലച്ചിത്രമേളയിൽ ചിത്രം പ്രദർശിപ്പിച്ചിരുന്നു. മേളയിൽ മത്സരവിഭാഗത്തിൽ ഈ ചിത്രത്തിന് ഏറ്റവും മികച്ച ചിത്രത്തിനുള്ള പ്രേക്ഷക പുരസ്‌കാരം ലഭിച്ചു.
അന്താരാഷ്ട്ര മത്സര വിഭാഗത്തിലെ മികച്ച ചിത്രത്തിനുള്ള ഫിപ്രസി പുരസ്‌കാരവും, മികച്ച മലയാള ചിത്രത്തിനുള്ള നെറ്റ്പാക് പുരസ്‌കാരവും ഈ ചിത്രത്തിനു ലഭിച്ചിരുന്നു.
അന്താരാഷ്ട്ര മത്സര വിഭാഗത്തിൽ മികച്ച തിരക്കഥക്കുള്ള ജൂറി പുരസ്‌കാരവും കെ.ആർ. മോഹനൻ പുരസ്‌കാരവും സംവിധായകൻ ഫാസിൽ മുഹമ്മദിന് ലഭിച്ചു.
ഒരു കിടക്കയെ ചുറ്റി പറ്റി നടക്കുന്ന രസകരമായ അനുഭവനകളാണ് ചിത്രം.