രണ്‍വീര്‍ സിങ് - ആദിത്യ ധര്‍ ചിത്രം 'ധുരന്ദര്‍' ഫസ്റ്റ് ലുക്ക് പുറത്ത്; റിലീസ് 2025 ഡിസംബര്‍ 5 ന്
രണ്‍വീര്‍ സിങ് - ആദിത്യ ധര്‍ ചിത്രം 'ധുരന്ദര്‍' ഫസ്റ്റ് ലുക്ക് പുറത്ത്; റിലീസ് 2025 ഡിസംബര്‍ 5 ന്;
ബോളിവുഡ് സൂപ്പര്‍ താരം രണ്‍വീര്‍ സിംഗിനെ നായകനാക്കി ആദിത്യ ധര്‍ സംവിധാനം ചെയ്ത മാസ്സ് ആക്ഷന്‍ ത്രില്ലര്‍ 'ധുരന്ദര്‍'ന്റെ ഫസ്റ്റ് ലുക്ക് പുറത്ത്. രണ്‍വീര്‍ സിംഗിന്റെ ജന്മദിനം പ്രമാണിച്ചാണ് ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് റിലീസ് ചെയ്തത്. ചിത്രം 2025 ഡിസംബര്‍ 5 ന് ആഗോള റിലീസായെത്തും. ജിയോ സ്റ്റുഡിയോസ് , ആ62 സ്റ്റുഡിയോസ് എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രത്തില്‍ സഞ്ജയ് ദത്ത്, അക്ഷയ് ഖന്ന, ആര്‍ മാധവന്‍, അര്‍ജുന്‍ രാംപാല്‍ എന്നിവരും നിര്‍ണ്ണായക വേഷങ്ങളിലെത്തുന്നു.
'ഉറി ദ സര്‍ജിക്കല്‍' സ്‌ട്രൈക്ക് എന്ന ചിത്രത്തിലൂടെ ശ്രദ്ധ നേടിയ സംവിധായകനാണ് ആദിത്യ ധര്‍. രണ്ടു മിനിറ്റ് 40 സെക്കന്റ് ദൈര്‍ഘ്യമുള്ള 'ധുരന്ദര്‍' ഫസ്റ്റ് ലുക്ക് വീഡിയോ പ്രേക്ഷകരെ ത്രസിപ്പിക്കുന്ന ദൃശ്യങ്ങളാല്‍ സമ്പന്നമാണ്. വമ്പന്‍ ആക്ഷനും നിഗൂഢതയും നിറഞ്ഞ വീഡിയോക്ക് സംഗീതമൊരുക്കിയത് ശാശ്വത് ആണ്. ഹനുമാന്‍ കൈന്‍ഡ് , ജാസ്മിന്‍ സാന്‍ഡ്‌ലാസ് എന്നിവരുടെ ശബ്ദവും വീഡിയോയിലെ സംഗീതത്തിന് മാറ്റു കൂട്ടുന്നു.
ബി62 സ്റ്റുഡിയോ നിര്‍മ്മിച്ച് ജിയോ സ്റ്റുഡിയോസ് അവതരിപ്പിക്കുന്ന, ആദിത്യ ധര്‍ രചനയും സംവിധാനവും നിര്‍മ്മാണവും നിര്‍വഹിക്കുകയും ജ്യോതി ദേശ്പാണ്ഡെയും ലോകേഷ് ധറും നിര്‍മ്മിക്കുകയും ചെയ്ത 'ധുരന്ദര്‍', അജ്ഞാതരായ പുരുഷന്മാരുടെ ഉത്ഭവത്തെക്കുറിച്ചുള്ള പറയപ്പെടാത്ത കഥ വെളിപ്പെടുത്തുന്നു. ഈ വര്‍ഷത്തെ ഏറ്റവും വലിയ ഹിന്ദി ചിത്രമായാണ് 'ധുരന്ദര്‍' തീയേറ്ററുകളിലെത്തുക.
ഛായാഗ്രഹണം - വികാഷ് നൗലാഖ , എഡിറ്റര്‍ -ശിവകുമാര്‍ വി പണിക്കര്‍, സംഗീതം - ശാശ്വത് സച്ദേവ്, പ്രൊഡക്ഷന്‍ ഡിസൈനര്‍ - സെയ്‌നി എസ് ജോഹറായ്, വസ്ത്രാലങ്കാരം - സ്മൃതി ചൗഹാന്‍, ആക്ഷന്‍ - എജെസ് ഗുലാബ്, സീ യങ് ഓ, യാനിക്ക് ബെന്‍, റംസാന്‍ ബുലുത്, നൃത്തസംവിധാനം - വിജയ് ഗാംഗുലി, പിആര്‍ഒ - ശബരി