എന്റെ കിളി പോയി! ഹൃദയപൂര്‍വം കണ്ട ശേഷം സംഗീത് പ്രതാപിന്റെ പ്രതികരണം

എന്റെ കിളി പോയി! ഹൃദയപൂര്‍വം കണ്ട ശേഷം സംഗീത് പ്രതാപിന്റെ പ്രതികരണം;

Update: 2025-08-28 15:24 GMT


മോഹന്‍ലാല്‍-ശ്രീനിവാസന്‍, മോഹന്‍ലാല്‍-ജഗതി കോംബോ മലയാളികളെ ഏറെ ചിരിപ്പിച്ചിട്ടുണ്ട്. അതുപോലെ ഒരു അഡാര്‍ കോംബോ! മോഹന്‍ലാല്‍-സത്യന്‍ അന്തിക്കാട് ചിത്രം ഹൃദയപൂര്‍വത്തിന്റെ ഹൈലൈറ്റാണ് മോഹന്‍ലാല്‍-സംഗീത് പ്രതാപ് കോംബോ. പുതുമ നിറഞ്ഞ ഈ 'കൂട്ടുകെട്ടിന്' തിയേറ്ററില്‍ നിറഞ്ഞ കൈയടി കിട്ടുന്നുണ്ട്.

ആദ്യമായി മോഹന്‍ലാല്‍ ചിത്രത്തിന്റെ ഭാഗമാകാന്‍ കഴിഞ്ഞതിന്റെ സന്തോഷം പങ്കുവയ്ക്കുകയാണ് സംഗീത് പ്രതാപ്.

സംഗീത് പ്രതാപിന്റെ വാക്കുകള്‍:

ഒരുപാട് സിനിമകളുടെ ഫാന്‍സ് ഷോ കണ്ടിട്ടുണ്ട്. ഇപ്പോള്‍ ഞാനും കൂടി ഭാഗമായ ചിത്രം കണ്ടപ്പോള്‍ വലിയ സന്തോഷമായി. എന്റെ കിളി പോയിരിക്കുന്നു. ലാലേട്ടന്റെ കൂടെ അഭിനയിക്കാന്‍ കഴിഞ്ഞത് ഭാഗ്യം. ഞാന്‍ ഇമോഷണലാകുന്നുണ്ട്. സംഗീതിന്റെ വാക്കുകള്‍!

ആശിര്‍വാദ് സിനിമാസും സത്യന്‍ അന്തിക്കാടും ഒന്നിക്കുന്ന അഞ്ചാമത്തെ ചിത്രമാണ് ഹൃദയപൂര്‍വം. 2015-ല്‍ പുറത്തിറങ്ങിയ 'എന്നും എപ്പോഴും' ആയിരുന്നു മോഹന്‍ലാല്‍-സത്യന്‍ അന്തിക്കാട് കൂട്ടുകെട്ട് ഒടുവില്‍ ഒന്നിച്ചത്.


Tags:    

Similar News