ഓണം കളറാക്കാന്‍ ഇക്കുറി ഷെയിന്‍ നിഗവും; കബഡി കരുത്തില്‍ 'ബള്‍ട്ടി' ഓണം റിലീസിന്

ഓണം കളറാക്കാന്‍ ഇക്കുറി ഷെയിന്‍ നിഗവും; കബഡി കരുത്തില്‍ 'ബള്‍ട്ടി' ഓണം റിലീസിന്;

By :  Sneha SB
Update: 2025-06-25 07:56 GMT

ഓരോ ഓണവും മലയാളികള്‍ തിയേറ്ററുകളില്‍ ആഘോഷമാക്കാറുണ്ട്. തങ്ങളുടെ പ്രിയ താരങ്ങളുടെ സിനിമകള്‍ റിലീസിനെത്തിയാല്‍ പിന്നെ തിയേറ്ററുകളില്‍ പൊടിപൂരമാണ്. ഇക്കുറി ഓണം കളറാക്കാന്‍ ഒരുങ്ങിയിരിക്കുകയാണ് യുവതാരങ്ങളില്‍ ശ്രദ്ധേയനായ ഷെയിന്‍ നിഗം. താരത്തിന്റെ 25-ാം ചിത്രമായി എത്തുന്ന 'ബള്‍ട്ടി' ഓണം റിലീസിനായി ഒരുങ്ങുകയാണ്. വാശിയേറിയ ഒരു കബഡി മത്സരത്തിന്റെ ചടുലതയും ആകാംക്ഷയും ഉള്‍ക്കൊള്ളിച്ചുകൊണ്ടാണ് ചിത്രമെത്തുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.



 

സിനിമയുടേതായി ഇറങ്ങിയ ഒഫീഷ്യല്‍ ടൈറ്റില്‍ ഗ്ലിംപ്‌സ് അടുത്തിടെ സോഷ്യല്‍ മീഡിയയില്‍ ഏറെ വൈറലായിരുന്നു. ഉദയന്‍ എന്ന കഥാപാത്രമായി വേറിട്ട മേക്കോവറിലാണ് ചിത്രത്തില്‍ ഷെയിന്‍ എത്തുന്നത്. എസ്.ടി.കെ ഫ്രെയിംസ്, ബിനു ജോര്‍ജ്ജ് അലക്‌സാണ്ടര്‍ പ്രൊഡക്ഷന്‍സ് എന്നീ ബാനറുകളില്‍ സന്തോഷ് ടി കുരുവിള, ബിനു ജോര്‍ജ്ജ് അലക്‌സാണ്ടര്‍ എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്ന ഈ സ്‌പോര്‍ട്‌സ് ആക്ഷന്‍ ചിത്രം നവാഗതനായ ഉണ്ണി ശിവലിംഗമാണ് സംവിധാനം ചെയ്യുന്നത്.

കുത്ത് പാട്ടിന്റെ അകമ്പടിയോടെ പുറത്തിറങ്ങിയ ഗ്ലിംപ്സിന് വലിയ സ്വീകാര്യതയാണ് സോഷ്യല്‍ മീഡിയയില്‍ നിമിഷ നേരം കൊണ്ട് ലഭിച്ചത്. ഷെയിന്‍ നിഗത്തിന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ ബഡ്ജറ്റിലാണ് ചിത്രം ഒരുങ്ങുന്നത്. കേരള തമിഴ്‌നാട് അതിര്‍ത്തിയില്‍ സ്ഥിതി ചെയ്യുന്ന ഗ്രാമത്തിന്റെ പശ്ചാത്തലത്തില്‍ അരങ്ങേറുന്ന ഒരു കഥയാണ് ചിത്രം പറയുന്നത്. തമിഴും മലയാളവും ഇടകലര്‍ന്ന പ്രദേശത്തെ ഒരു പറ്റം ചെറുപ്പക്കാരുടെ കഥയില്‍ കബഡിയും സൗഹൃദവും പ്രണയവും സംഘര്‍ഷവും പശ്ചാത്തലമായി വരുന്നുണ്ട്.



 

'ന്നാ താന്‍ കേസ് കൊട്' എന്ന ചിത്രത്തിന്റെ വന്‍ വിജയത്തിന് ശേഷം സന്തോഷ് ടി കുരുവിള നിര്‍മ്മിക്കുന്ന ചിത്രം കൂടിയാണ് 'ബള്‍ട്ടി'. ഷെയിന്‍ നിഗത്തോടൊപ്പം മലയാളത്തിലെയും തമിഴിലെയും മുന്‍നിര അഭിനേതാക്കളും പ്രഗത്ഭരായ സാങ്കേതിക വിദഗ്ദരും ഒരുമിക്കുന്നുണ്ട്. സംഗീതത്തിനും ആക്ഷനും ഏറെ പ്രാധാന്യമുള്ള ചിത്രത്തിലെ സുപ്രധാന താരങ്ങളെയും സാങ്കേതിക വിദഗ്ദരെയും വരും ദിവസങ്ങളില്‍ പ്രഖ്യാപിക്കാനിരിക്കുകയാണ്.

കോ പ്രൊഡ്യൂസര്‍: ഷെറിന്‍ റെയ്ച്ചല്‍ സന്തോഷ്, എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍: സന്ദീപ് നാരായണ്‍, ഛായാഗ്രഹണം: അലക്‌സ് ജെ പുളിക്കല്‍, ഗാനരചന: വിനായക് ശശികുമാര്‍, കലാസംവിധാനം: ആഷിക് എസ്, വസ്ത്രാലങ്കാരം: മെല്‍വി ജെ, ആക്ഷന്‍ കൊറിയോഗ്രാഫി: ആക്ഷന്‍ സന്തോഷ് & വിക്കി മാസ്റ്റര്‍, മെയ്ക്കപ്പ്: ജിതേഷ് പൊയ്യ, സൗണ്ട് ഡിസൈന്‍: നിതിന്‍ ലൂക്കോസ്, ഡി ഐ: കളര്‍ പ്ലാനറ്റ്, സ്റ്റില്‍സ്: സുഭാഷ് കുമാരസ്വാമി, സജിത്ത് ആര്‍ എം, കളറിസ്റ്റ്: ശ്രീക് വാര്യര്‍, വി എഫ് എക്‌സ്: ആക്‌സല്‍ മീഡിയ, ഫോക്‌സ്‌ഡോട്ട് മീഡിയ, മിക്‌സിങ്: എം ആര്‍ രാജാകൃഷ്ണന്‍, പ്രോജെക്ട് കോര്‍ഡിനേറ്റര്‍: ബെന്നി കട്ടപ്പന, കൊറിയോഗ്രാഫി: അനുഷ, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: കിഷോര്‍ പുറക്കാട്ടിരി, ചീഫ് അസോസിയേറ്റ് ഡിറക്ടര്‍: ശ്രീലാല്‍ എം, അസോസിയേറ്റ് ഡിറക്ടര്‍: ശബരിനാഥ്, രാഹുല്‍ രാമകൃഷ്ണന്‍, സാംസണ്‍ സെബാസ്റ്റ്യന്‍, മെല്‍ബിന്‍ മാത്യു (പോസ്റ്റ് പ്രൊഡക്ഷന്‍) മൂണ്‍ഷോട്ട് എന്റര്‍ടെയ്ന്‍മെന്റ്‌സ് & എസ്.ടി.കെ. ഫ്രെയിംസ് സി.എഫ്.ഓ: ജോബിഷ് ആന്റണി, & സി.ഓ.ഓ അരുണ്‍ സി. തമ്പി, ഡിസ്ട്രിബ്യൂഷന്‍: മൂണ്‍ഷോട്ട് എന്റര്‍ടെയ്ന്‍മെന്റ്‌സ് പ്രൈവറ്റ് ലിമിറ്റഡ്, ഓഡിയോ ലേബല്‍: തിങ്ക് മ്യൂസിക്. ടൈറ്റില്‍ ഡിസൈന്‍: റോക്കറ്റ് സയന്‍സ്, പബ്ലിസിറ്റി ഡിസൈന്‍സ്: വിയാഖി, മാര്‍ക്കറ്റിംഗ് & വിഷ്വല്‍ പ്രൊമോഷന്‍സ്: സ്‌നേക്ക്പ്ലാന്റ് എല്‍.എല്‍.പി, പി.ആര്‍.ഓ: ഹെയിന്‍സ്.

Tags:    

Similar News