ഉറ്റ സുഹൃത്തിന്റെ വിയോഗത്തിൽ മനം നൊന്ത് ശോഭന
ബാല്യകാലസുഹൃത്ത് അനിതാ മേനോന്റെ വിയോഗത്തിന്റെ ദുഃഖം പങ്കുവച്ച് ശോഭന. അനിത വിടപറഞ്ഞു എന്ന വാർത്തകേട്ട് വാക്കുകൾ നഷ്ടപ്പെട്ടിരിക്കുന്നു എന്നും സമാധാനത്തോടെ ഉറങ്ങൂ എന്നല്ലാതെ ഒന്നും പറയാനില്ലെന്നും ശോഭന കുറിച്ചു. അനിതയുടെ കുടുംബാംഗങ്ങൾക്ക് ശോഭന അനുശോചനം അറിയിച്ചിട്ടുണ്ട്. അനിതയോടൊപ്പമുള്ള ബാല്യകാല ചിത്രങ്ങളും ശോഭന പങ്കുവച്ചു.
"വിട കുഞ്ഞേ. എന്റെ പ്രിയ സുഹൃത്തേ സമാധാനമായി ഉറങ്ങൂ. കൂടുതലൊന്നും പറയാനില്ല. ബാബു അങ്കിളിന്റെയും സൂ ആന്റ്റിയുടെയും സതീഷ് മേനോന്റെയും അവീക്ഷയുടെയും അനീഷയുടെയും ദുഃഖത്തിനൊപ്പം ചേരുന്നു."-ശോഭനയുടെ വാക്കുകൾ.
കുട്ടിക്കാലത്ത് ചെന്നൈ മൈലാപ്പൂരിൽ താമസിക്കുമ്പോൾ ശോഭനയുടെ കുടുംബത്തിൻ്റെ അയൽക്കാരായിരുന്നു അനിത മേനോനും കുടുംബവും. അനിതയെക്കാൾ 3 വയസ്സിനു ഇളയതാണെങ്കിലും തങ്ങൾ ഉറ്റ ചങ്ങാതിമാരായിരുന്നു എന്ന് ശോഭന മുൻപ് പങ്കുവച്ച കുറിപ്പിൽ എഴുതിയിരുന്നു. ശോഭന നടിയായതിനു ശേഷവും അനിതയുമായി അടുത്ത ബന്ധം പുലർത്തുകയും ഒരുമിച്ച് സമയം ചെലവഴിക്കുകയും ചെയ്യുമായിരുന്നു