'പത്ത് സിനിമകൾ ചെയ്തതിന് തുല്യമായി ലാലേട്ടനൊപ്പം ഉള്ള ആ ഒരു ഗാനം, ആ ഒരു പാട്ടിന് വേണ്ടി മാത്രമാണ് തന്നെ വിളിച്ചത്':- മധുബാല
യോദ്ധ എന്ന മോഹൻലാൽ ചിത്രത്തിലൂടെ മലയാളികൾക്ക് ഏറെ സുപരിചിതയായ നടിയാണ് മധുബാല. മണിരത്നം സംവിധാനം ചെയ്ത ഇരുവർ എന്ന സിനിമയിലെ നറുമുഗയേ എന്ന പാട്ടുരംഗത്തിലും മധുബാല പ്രത്യക്ഷപ്പെട്ടു. ഇപ്പോൾ ആ പാട്ടിനെക്കുറിച്ചും മോഹൻലാലിനെക്കുറിച്ചും സംസാരിക്കുകയാണ് മധുബാല. എ.ആർ. റഹ്മാൻ സംഗീതം നൽകിയ പാട്ടുകളിൽ ഇന്നും ആഘോഷിക്കപ്പെടുന്ന പാട്ടുകളിൽ ഒന്നാണ് നറുമുകയെ. പത്ത് സിനിമകൾ ചെയ്തതിന് തുല്യമാണ് ആ ഗാനമെന്നാണ് മധുപാല പറയുന്നത് . ഈ ഒരു ഗാനരംഗത്തിന് വേണ്ടിമാത്രമാണ് മണിരത്നം തന്നെ വിളിച്ചതെന്നും അപ്പോൾ മറ്റൊന്നും ആലോചിച്ചില്ലെന്നും അവർ പറഞ്ഞു. ശാസ്ത്രീയ നൃത്തം അഭ്യസിക്കാതിരുന്നിട്ടും നൃത്തം ചെയ്യാനുള്ള മോഹൻലാലിന്റെ കഴിവിനെക്കുറിച്ച് മധുബാല എടുത്തു പറഞ്ഞു.ഒരു മആദ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് മധു ബാല ഇക്കാര്യങ്ങൾ തുറന്ന് പറഞ്ഞത്.
‘പത്ത് സിനിമകൾ ചെയ്തതിന് തുല്യമായി ആ ഒരു ഗാനം. എ.ആർ. റഹ്മാൻ ഒരുക്കിയ നറുമുഗയേ എന്ന ക്ലാസിക് ഗാനം ഇന്നും ആഘോഷിക്കപ്പെടുന്നു. ഒരു ഗാനരംഗത്തിനു വേണ്ടി മാത്രമാണ്. വരണം എന്ന് പറഞ്ഞപ്പോൾ മറ്റൊന്നും ആലോചിച്ചില്ല. വിളിക്കുന്നത് മണിരത്നം സാർ ആണ്. അതിരപ്പിള്ളിയിലെ മനോഹരമായ ലൊക്കേഷനിൽ ബ്ലാക്ക് ആൻഡ് വൈറ്റിൽ ചിത്രീകരിച്ച മനോഹരമായ ഗാനം. ലാലേട്ടൻ ദുഷ്യന്തനും ഞാൻ ശകുന്തളയുമായി.
നൃത്തം ചെയ്യാനുള്ള ലാലേട്ടന്റെ കഴിവാണ് എടുത്തുപറയേണ്ടത്. അദ്ദേഹം ഞങ്ങളെപ്പോലെ ശാസ്ത്രീയനൃത്തം പരിശീലിച്ച വ്യക്തിയല്ല. പക്ഷേ, അദ്ദേഹം നൃത്തം ചെയ്യുന്നത് കണ്ടാൽ അങ്ങനെ തോന്നില്ല. കുതിരപ്പുറത്ത് വരുന്ന രംഗമൊക്കെ കണ്ടാൽ കഥകളിലെ ദുഷ്യന്തനെപ്പോലെത്തന്നെ തോന്നും. ഇന്നത്തെകാലത്തും നൃത്തവേദികളിൽ നിറഞ്ഞുനിൽക്കുന്ന ഗാനമാണ് നറുമുഗയേ… മറ്റുള്ളവർ അതിന് ചുവടുവയ്ക്കുമ്പോൾ അഭിമാനവും സന്തോഷവും തോന്നും,’ മധുബാല പറയുന്നു.