നിധി കാക്കും ഭൂതം ഇടുക്കിയില്‍ ആരംഭിച്ചു

നിധി കാക്കും ഭൂതം ഇടുക്കിയില്‍ ആരംഭിച്ചു;

By :  Sneha SB
Update: 2025-08-05 06:37 GMT

ആക്ടേഴ്‌സ് ഫാക്ടറി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ തിരക്കഥാകൃത്ത് സന്തോഷ് ഇടുക്കി രചനയും സംവിധാനവും നിര്‍വഹിക്കുന്ന'നിധി കാക്കും ഭൂതം 'എന്ന സിനിമയുടെ ചിത്രീകരണം ഇടുക്കിയില്‍ ആരംഭിച്ചു.



 

കീരിത്തോട്, ചെറുതോണി, കഞ്ഞിക്കുഴി ഗ്രാമങ്ങളിലായാണ് ചിത്രീകരണം പുരോഗമിക്കുന്നത്.ഇടുക്കിയിലും പരിസരങ്ങളിലുമുള്ള നിരവധി കലാകാരന്മാരെ കണ്ടെത്തി ഒരു മാസത്തിലേറെ നീണ്ടുനിന്ന പരിശീലന കോഴ്‌സില്‍ നിന്നും തെരഞ്ഞെടുത്ത .പുതുമുഖ താരങ്ങളാണ് ഈ ചിത്രത്തില്‍ അണിനിരക്കുന്നത്.



 

മലയോര മേഖലയിലെ അതിസമ്പന്നനായ ഒരാള്‍ തന്റെ വലിയ ബംഗ്‌ളാവില്‍ വര്‍ഷങ്ങളായി കെട്ടിപ്പൂട്ടിവച്ചിരിക്കുന്ന ഒരു നിധിയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ പൂര്‍ണ്ണമായും നര്‍മ്മ മുഹൂര്‍ത്തങ്ങളിലൂടെ അവതരിപ്പിക്കുകയാണ് ഈ ചിത്രത്തിലൂടെ.രവീന്ദ്രന്‍ കീരിത്തോട് പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഈ ചിത്രത്തില്‍ സാരംഗ് മാത്യു, അനീഷ് ഉപ്പുതോട്, ബിജു തോപ്പില്‍, ജോബി കുന്നത്തുംപാറ, ലിബിയ ഷോജന്‍, ജിന്‍സി ജിസ്ബിന്‍, ജയ, ബിഥ്യ. കെ സന്തോഷ്,സജി പി. പി , അഭിലാഷ് വിദ്യാസാഗര്‍, അനില്‍ കാളിദാസന്‍, കെ. വി. രാജു, ബിജു വൈദ്യര്‍, സണ്ണി പനയ്ക്കല്‍, സി. കെ. രാജു, സാജന്‍ മാളിയേക്കല്‍, ജോമി വെണ്‍മണി, ജോമോന്‍ പാറയില്‍ എന്നിവരും ഏതാനും ബാലതാരങ്ങളും ഈ ചിത്രത്തില്‍ അഭിനയിക്കുന്നു.



 

പ്രശസ്ത സംഗീത സംവിധായകന്‍ റോണി റാഫേലാണ് ഈ ചിത്രത്തിന്റെ സംഗീതസംവിധാനവും പശ്ചാത്തല സംഗീതവും നിര്‍വ്വഹിക്കുന്നു.ഗാനങ്ങള്‍ - ഹരീഷ് വിജു.



 

ഛായാഗ്രഹണം - ഋഷിരാജ്.എഡിറ്റിംഗ് - ജ്യോതിഷ് കുമാര്‍ .കലാസംവിധാനം - ഷിബു കൃഷ്ണ.

മേക്കപ്പ് - അരവിന്ദ് ഇടുക്കി.സഹ സംവിധാനം - ജിഷ്ണു രാധാകൃഷ്ണന്‍ .ലൊക്കേഷന്‍ മാനേജര്‍ - അജീഷ് ജോര്‍ജ്.

ഡിസൈന്‍- ഷിനോജ് സൈന്‍'പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ - സേതു അടൂര്‍.നവംബര്‍ മാസത്തില്‍ ഈ ചിത്രം പ്രദര്‍ശനത്തിനെത്തും.



വാഴൂര്‍ ജോസ്.

Tags:    

Similar News