ഇന്ത്യന്‍ സിനിമ കാത്തിരുന്ന ആ കൂട്ടുക്കെട്ട്; അല്ലു അര്‍ജുനും ലോകേഷ് കനകരാജും ഒന്നിക്കുന്നു, അനൗണ്‍സ്‌മെന്റ് വീഡിയോ പുറത്ത്

ലോകേഷ് കനകരാജിന്റെ സമാനതകളില്ലാത്ത മേക്കിംഗും അല്ലു അര്‍ജുന്റെ സ്‌റ്റൈലിഷ് പ്രസന്‍സും ഒത്തുചേരുമ്പോള്‍ ഒരു പാന്‍-ഇന്ത്യന്‍ ദൃശ്യവിരുന്നാണ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്.

Update: 2026-01-14 12:03 GMT

ഇന്ത്യന്‍ സിനിമാ ലോകത്തെ ആവേശത്തിലാഴ്ത്തിക്കൊണ്ട് ഐക്കണ്‍ സ്റ്റാര്‍ അല്ലു അര്‍ജുനും ബ്ലോക്ക്ബസ്റ്റര്‍ സംവിധായകന്‍ ലോകേഷ് കനകരാജും ആദ്യമായി ഒന്നിക്കുന്നു. പ്രമുഖ ചലച്ചിത്ര നിര്‍മ്മാണ കമ്പനിയായ മൈത്രി മൂവി മേക്കേഴ്‌സും ബി വി വര്‍ക്‌സും സംയുക്തമായാണ് ഈ വമ്പന്‍ പ്രോജക്ട് പ്രഖ്യാപിച്ചിരിക്കുന്നത്.

ചിത്രത്തിന്റെ ഔദ്യോഗിക പ്രഖ്യാപനത്തോടൊപ്പം പുറത്തിറങ്ങിയ അനൗണ്‍സ്‌മെന്റ് വീഡിയോ സോഷ്യല്‍ മീഡിയയില്‍ തരംഗമായിക്കഴിഞ്ഞു. ലോകേഷ് കനകരാജിന്റെ സമാനതകളില്ലാത്ത മേക്കിംഗും അല്ലു അര്‍ജുന്റെ സ്‌റ്റൈലിഷ് പ്രസന്‍സും ഒത്തുചേരുമ്പോള്‍ ഒരു പാന്‍-ഇന്ത്യന്‍ ദൃശ്യവിരുന്നാണ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്.

ചിത്രത്തിന് സംഗീതമൊരുക്കുന്നത് സെന്‍സേഷണല്‍ കമ്പോസര്‍ അനിരുദ്ധ് രവിചന്ദറാണ്. ലോകേഷ്-അനിരുദ്ധ് കൂട്ടുക്കെട്ടിലെ മുന്‍ ചിത്രങ്ങളെല്ലാം മ്യൂസിക്കല്‍ ഹിറ്റുകളായിരുന്നതിനാല്‍ ഈ പ്രോജക്ടിന് പിന്നിലെ ഹൈപ്പ് ഇരട്ടിച്ചിരിക്കുകയാണ്.

താല്‍ക്കാലികമായി 'എഎ23' എന്ന് പേരിട്ടിരിക്കുന്ന ഈ ചിത്രത്തിന്റെ ചിത്രീകരണം 2026 ഓഗസ്റ്റില്‍ ആരംഭിക്കാനാണ് അണിയറപ്രവര്‍ത്തകര്‍ തീരുമാനിച്ചിരിക്കുന്നത്. മുമ്പ് കണ്ടിട്ടില്ലാത്ത വേറിട്ട ലുക്കിലാകും അല്ലു അര്‍ജുന്‍ ഈ ചിത്രത്തില്‍ പ്രത്യക്ഷപ്പെടുക എന്നാണ് ലഭിക്കുന്ന സൂചനകള്‍.

നിര്‍മ്മാണം: നവീന്‍ യെര്‍നേനി, വൈ. രവിശങ്കര്‍ (മൈത്രി മൂവി മേക്കേഴ്‌സ്). സഹനിര്‍മ്മാണം: ബണ്ണി വാസ്, നട്ടി, സാന്‍ഡി, സ്വാതി, പി ആര്‍ ഒ : ആതിര ദില്‍ജിത്ത്.

Lokesh Kanakaraj
Allu Arjun
Posted By on14 Jan 2026 5:33 PM IST
ratings
Tags:    

Similar News