"ഭാര്യയ്ക്ക് വലിയ ടെന്‍ഷന്‍, വടി കൊടുത്ത് അടി വാങ്ങിയ പോലെ"
Hareesh Kanaran responds to Badusha's social media post
നടന്‍ ഹരീഷ് കണാരന്റെ വെളിപ്പെടുത്തില്‍ പരോക്ഷ പ്രതികരണവുമായി പ്രൊഡക്ഷന്‍ കണ്‍ട്രോളറും നിര്‍മാതാവുമായ ബാദുഷ. ഇരുപതാം നൂറ്റാണ്ട് എന്ന ചിത്രത്തിലെ ഒരു സീനിനൊപ്പം എനിക്ക് പറയാനുള്ളതെല്ലാം എന്റെ സിനിമയായ റേച്ചലിന്റെ റിലീസിനു ശേഷം മാത്രം എന്നാണ് ബാദുഷ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച പോസ്റ്റില്‍ കുറിച്ചത്.
കടമായി നല്‍കിയ 20 ലക്ഷം തിരിച്ചുചോദിച്ചതിന്റെ വൈരാഗ്യത്തില്‍ സിനിമയില്‍ അവസരങ്ങള്‍ നഷ്ടപ്പെടുത്തിയെന്നാണ് ഹരീഷ് ആരോപിച്ചത്. ഹരീഷിന്റെ വെളിപ്പെടുത്തല്‍ വലിയ ചര്‍ച്ചയായി മാറിയിട്ടുണ്ട്.
ബാദുഷയുടെ പരോക്ഷ ഭീഷണി വന്നതിനു പിന്നാലെ പ്രതികരണവുമായി ഹരീഷ് എത്തി. 'ഇതൊക്കെ കേള്‍ക്കുമ്പോള്‍ എന്റെ ഭാര്യയ്ക്ക് വലിയ ടെന്‍ഷനാണ്. വടി കൊടുത്ത് അടി വാങ്ങിയത് പോലെയായി.' ഹരീഷ് പറഞ്ഞു.