കര്‍മ്മയോദ്ധയുടെ തിരക്കഥ 'മോഷണം', മേജര്‍ രവി 30 ലക്ഷം നല്‍കണം
Karmayodha screenplay dispute court order Major Ravi;
മോഹന്‍ലാലിനെ നായകനാക്കി മേജര്‍ രവി സംവിധാനം ചെയ്ത കര്‍മ്മയോദ്ധയുടെ തിരക്കഥ പുതുപ്പള്ളി സ്വദേശി റെജി മാത്യുവിന്റേത്. കോട്ടയം കൊമേഴ്‌സ്യല്‍ കോടതിയുടേതാണ് വിധി. 13 വര്‍ഷം നീണ്ട നിയമയുദ്ധത്തിനൊടുവിലാണ് വിധി വന്നത്. പരാതിക്കാരന് 30 ലക്ഷം രൂപയും സിനിമയുടെ പകര്‍പ്പവകാശവും നല്‍കണമെന്ന് കോടതി ഉത്തരവിട്ടു. 2012-ലായിരുന്നു ചിത്രം റിലീസ് ചെയ്തത്.
തന്റെ കഥയും തിരക്കഥയും സംഭാഷണവും അനുമതിയില്ലാതെ ഉപയോഗിച്ചാണ് കര്‍മ്മയോദ്ധ എന്ന സിനിമ നിര്‍മ്മിച്ചതെന്നാണ് കോട്ടയം കൊമേഴ്‌സ്യല്‍ കോടതിയില്‍ റെജി മാത്യു പരാതി നല്‍കിയത്. സിനിമയുടെ റിലീസിന് ഒരു മാസം മുമ്പാണ്, റിലീസ് തടയണം എന്നാവശ്യപ്പെട്ട് കോടതിയെ സമീപിച്ചത്. അഞ്ചു ലക്ഷം കെട്ടിവച്ച ശേഷം സിനിമ റിലീസ് ചെയ്യാന്‍ കോടതി അനുവദിക്കുകയായിരുന്നു.
സിനിമ റിലീസ് ചെയ്തപ്പോള്‍ തിരക്കഥാകൃത്തുക്കളുടെ സ്ഥാനത്ത് ഷാജി, സുരേഷ് എന്നിവരുടെ പേരാണ് വച്ചത്. തുടര്‍ന്ന് കോടതി ഉത്തരവ് ലംഘിച്ചുവെന്നു കാണിച്ച് 40 ലക്ഷം നഷ്ടപരിഹാരം ആവശ്യപ്പെട്ട് റെജി മാത്യു കോടതിയെ സമീപിക്കുകയായിരുന്നു.