'തുടരു'മിനെ പിന്നിലാക്കി 'കളങ്കാവല്‍'? പ്രീ സെയില്‍ വിവരങ്ങള്‍ പുറത്ത്
Mammootty starrer movie Kalamkaval pre sale;
ഏറെ നാളത്തെ കാത്തിരിപ്പിനൊടുവില്‍ മമ്മൂട്ടി-വിനായകന്‍ ചിത്രം കളങ്കാവല്‍ തിയേറ്ററുകളില്‍ എത്തുന്നു. സിനിമയുടെ ഓരോ അപ്‌ഡേറ്റും ഏറെ ആവേശത്തോടെയാണ് പ്രേക്ഷകര്‍ ഏറ്റെടുത്തത്. ഏറ്റവും ഒടുവില്‍ ചിത്രത്തിന്റെ പ്രീ റിലീസ് ഇവന്റും വലിയ ശ്രദ്ധ നേടി. ഈ ചിത്രത്തില്‍ പ്രതിനായകനായ മമ്മൂട്ടിയുടെ നായികമാരായി എത്തുന്നത് 22 പേരാണ്.
കളങ്കാവലുമായി ബന്ധപ്പെട്ട മറ്റൊരു അപ്‌ഡേഷന്‍ കൂടി വന്നിരിക്കുന്നു. നാലു കോടിയോളം പ്രീ സെയില്‍ കളങ്കാവലിന് ലഭിച്ചെന്നാണ് സൗത്ത് ഇന്ത്യന്‍ ബോക്‌സ് ഓഫീസിന്റെ റിപ്പോര്‍ട്ട്. 3.74 കോടിയായിരുന്നു മോഹന്‍ലാല്‍ ചിത്രം തുടരുമിന്റെ പ്രീ സെയില്‍. മോഹന്‍ലാല്‍-പൃഥ്വിരാജ് ചിത്രം എംപുരാന്‍ 52.3 കോടി പ്രീ സെയില്‍ നേടിയിരുന്നു.
ജിസിസി രാജ്യങ്ങളില്‍ ഏറ്റവും അധികം ഇടങ്ങളില്‍ റിലീസ് ചെയ്യുന്ന ചിത്രമായും കളങ്കാവല്‍ മാറിയെന്ന റിപ്പോര്‍ട്ടും വരുന്നു. ജിസിസി രാജ്യങ്ങളില്‍ 145 സ്‌ക്രീനുകളില്‍ കളങ്കാവല്‍ പ്രദര്‍ശിപ്പിക്കും.
മമ്മൂട്ടി കമ്പനി നിര്‍മ്മിക്കുന്ന ചിത്രം വേഫറര്‍ ഫിലിംസ് ആണ് കേരളത്തില്‍ വിതരണം ചെയ്യുന്നത്. ജിഷ്ണു ശ്രീകുമാറും ജിതിന്‍ കെ ജോസും ചേര്‍ന്ന് തിരക്കഥ രചിച്ചത്. ജിതിന്‍ കെ ജോസ് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് കളങ്കാവല്‍.
എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ - ജോര്‍ജ് സെബാസ്റ്റ്യന്‍, ഛായാഗ്രഹണം- ഫൈസല്‍ അലി, സംഗീതം - മുജീബ് മജീദ്, എഡിറ്റര്‍ - പ്രവീണ്‍ പ്രഭാകര്‍, ലൈന്‍ പ്രൊഡ്യൂസര്‍- സുനില്‍ സിംഗ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- അരോമ മോഹന്‍, പ്രൊഡക്ഷന്‍ ഡിസൈനര്‍- ഷാജി നടുവില്‍, ഫൈനല്‍ മിക്‌സ് - എം ആര്‍ രാജാകൃഷ്ണന്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍- ബോസ്, മേക്കപ്പ്- അമല്‍ ചന്ദ്രന്‍, ജോര്‍ജ് സെബാസ്റ്റ്യന്‍, വസ്ത്രാലങ്കാരം- അഭിജിത്ത് സി, വരികള്‍ - വിനായക് ശശികുമാര്‍, ഹരിത ഹരി ബാബു, കളറിസ്റ്റ് - ലിജു പ്രഭാകര്‍, സംഘട്ടനം - ആക്ഷന്‍ സന്തോഷ്, സൗണ്ട് ഡിസൈന്‍ - കിഷന്‍ മോഹന്‍, വിഎഫ്എക്‌സ് സൂപ്പര്‍വൈസര്‍ - എസ് സന്തോഷ് രാജു, വിഎഫ്എക്‌സ് കോഓര്‍ഡിനേറ്റര്‍ - ഡിക്‌സന്‍ പി ജോ, വിഎഫ്എക്‌സ് - വിശ്വ എഫ് എക്‌സ്, സിങ്ക് സൗണ്ട് - സപ്ത റെക്കോര്‍ഡ്‌സ്, സ്റ്റില്‍സ്- നിദാദ്, ടൈറ്റില്‍ ഡിസൈന്‍ - ആഷിഫ് സലീം, പബ്ലിസിറ്റി ഡിസൈന്‍സ്- ആന്റണി സ്റ്റീഫന്‍, ആഷിഫ് സലീം, ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ്- വിഷ്ണു സുഗതന്‍, ഓവര്‍സീസ് ഡിസ്ട്രിബൂഷന്‍ പാര്‍ട്ണര്‍- ട്രൂത് ഗ്ലോബല്‍ ഫിലിംസ്, പിആര്‍ഓ - വൈശാഖ് സി വടക്കേവീട്, ജിനു അനില്‍കുമാര്‍.