'സ്വര്‍ഗ്ഗത്തില്‍ നിന്ന് വന്ന തിളങ്ങുന്ന നക്ഷത്രമാണ് നീ...' സന്തോഷം പങ്കുവച്ച് സണ്ണി ലിയോണ്‍

Sunny Leone's daughter celebrates birthday;

Update: 2025-10-17 08:39 GMT



സ്വര്‍ഗ്ഗത്തില്‍ നിന്ന് വന്ന തിളങ്ങുന്ന നക്ഷത്രമാണ് നീ... മകള്‍ നിഷ കൗര്‍ വെബ്ബറിന്റെ പിറന്നാള്‍ ദിനത്തില്‍ സണ്ണി ലിയോണ്‍ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു. മകളുടെ പിറന്നാള്‍ സണ്ണി ലിയോണും ഭര്‍ത്താവ് ഡാനിയല്‍ വെബ്ബറും മക്കളും ചേര്‍ന്ന് ഗംഭീരമായി ആഘോഷിച്ചു. ഇതിന്റെ ചിത്രവും കുറിപ്പിനൊപ്പം സണ്ണി ലിയോണ്‍ പങ്കുവച്ചിട്ടുണ്ട്.

പത്താം പിറന്നാള്‍ ആശംസകള്‍. ഞാന്‍ നിന്നെ ഏറെ സ്‌നേഹിക്കുന്നു. സ്വര്‍ഗ്ഗത്തില്‍ നിന്ന് വന്ന തിളങ്ങുന്ന നക്ഷത്രമാണ് നീ. നിന്നെ കുറിച്ച് ഞങ്ങള്‍ക്കെല്ലാവര്‍ക്കും ഏറെ അഭിമാനമുണ്ട്- സണ്ണി ലിയോണ്‍ കുറിച്ചു.

സണ്ണിയുടെയും ഡാനിയല്‍ വെബ്ബറിന്റെയും ദത്തുപുത്രിയാണ് നിഷ. 2017-ലാണ് നിഷയെ ദമ്പതികള്‍ ദത്തെടുത്തത്. നിഷയെ കൂടാതെ നോഷ, ആഷര്‍ എന്നീ ആണ്‍കുട്ടികളും ദമ്പതികള്‍ക്കുണ്ട്.


Tags:    

Similar News