ഐഎഫ്എഫ്‌കെയ്ക്ക് 30 വയസ്; ഒപ്പം നടന്ന് നയിച്ച് മീരാ സാഹിബ്

ഇത്രയും വിപുലമായും വൈവിധ്യവല്‍ക്കരിച്ചും ലോക സിനിമകള്‍ അവരുടെ മുന്നിലേയ്‌ക്കെത്തുന്നതിന്റെ കാരണക്കാരായ ആ ചെറുപ്പക്കാരില്‍ പ്രധാനിയാണ് മീര സാഹിബ്.;

Update: 2025-12-19 05:04 GMT

ഐഎഫ്എഫ്‌കെ മൂന്ന് പതിറ്റാണ്ട് പിന്നിടുമ്പോള്‍ പിന്നിലുള്ള ചാലക ശക്തികളെ മറക്കാന്‍ കഴിയില്ല. കേരളത്തിന് വേണ്ടി, മലയാളികള്‍ക്ക് വേണ്ടി ലോക സിനിമകള്‍ ഇവിടെ എത്തിച്ച മഹാരഥന്മാര്‍. അത്യാധുനിക സൗകര്യങ്ങളൊന്നുമില്ലാതിരുന്ന കാലത്ത്, ആശയവിനിമയ സൗകര്യങ്ങള്‍ ഏറ്റവും പരിമിതമായിരുന്ന കാലത്ത് ഇന്ത്യന്‍ സിനിമകള്‍ പോലും കേരളത്തില്‍ എത്താന്‍ സമയമെടുത്തിരുന്ന കാലത്ത് ലോകത്തെ ഏറ്റവും ചര്‍ച്ചയായ സിനിമകള്‍ കേരളത്തില്‍ എത്തിച്ച് മലയാളികള്‍ക്ക് മുന്നില്‍ പ്രദര്‍ശിപ്പിക്കാന്‍ ധൈര്യം കാണിച്ച ചങ്കൂറ്റമുള്ള ഒരു കൂട്ടം ചെറുപ്പക്കാരുണ്ടായിരുന്നു. അവരോട് ഇന്നത്തെ തലമുറ കടപ്പെട്ടിരിക്കുന്നു. ഇത്രയും വിപുലമായും വൈവിധ്യവല്‍ക്കരിച്ചും ലോക സിനിമകള്‍ അവരുടെ മുന്നിലേയ്‌ക്കെത്തുന്നതിന്റെ കാരണക്കാരായ ആ ചെറുപ്പക്കാരില്‍ പ്രധാനിയാണ് മീര സാഹിബ്. ഒന്നിലധികം കേരള രാജ്യാന്തര ചലച്ചിത്ര മേളകളില്‍ ഫെസ്റ്റിവല്‍ ഡയറക്ടറായി പ്രവര്‍ത്തിക്കുകയും എല്ലാ ഫെസ്റ്റിവലുകളിലും പിന്നണിയില്‍ പ്രവര്‍ത്തിക്കുകയും ചെയ്തിട്ടുണ്ട്. മീരാ സാഹിബ്. കേരളത്തിലെ ചലച്ചിത്ര മേളയുടെ കഴിഞ്ഞ കാലംവെള്ളിനക്ഷത്രത്തിനു വേണ്ടി ഓര്‍മിച്ചെടുക്കുകയാണ് അദ്ദേഹം.

കേരളത്തില്‍ ചലച്ചിത്ര മേളയുടെ തുടക്കം ?

യഥാര്‍ത്ഥത്തില്‍ ചിത്രലേഖ ഫിലിം സൊസൈറ്റി ആരംഭിക്കുന്നതിന് മുമ്പാണ് ലോക ക്ലാസിക് സിനിമകള്‍ കേരളത്തില്‍ പ്രദര്‍ശിപ്പിക്കണമെന്ന ചിന്ത വന്നത്. ചിത്രലേഖയ്ക്കും ഒരു വര്‍ഷം മുമ്പ് ഓള്‍ ഇന്ത്യാ റൈറ്റേഴ്‌സ് കോണ്‍ഫറന്‍സ് ആലുവയില്‍ നടന്നപ്പോഴായിരുന്നു ഈ ചിന്തയ്ക്ക് വിത്തിടുന്നത്. എംകെകെ നായരുടെയും സി.എന്‍. ശ്രീകണ്ഠന്‍ നായരുടെയുമൊക്കെ ഒരു ആശമായിരുന്നു. അടൂര്‍ ഗോപാലകൃഷ്ണന്‍ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നും ഇറങ്ങുന്ന കാലമായിരുന്നു. അന്ന് അതിന്റെ ചുമതല അടൂരിനെ ഏല്‍പ്പിച്ചു. അന്ന് വരെ ഇറങ്ങിയ ലോക ക്ലാസികുകള്‍ സംഘടിപ്പിക്കാന്‍ കഴിഞ്ഞു. എല്ലാ ജില്ലാ കേന്ദ്രങ്ങളിലും പ്രദര്‍ശിപ്പിക്കാനായിരുന്നു തീരുമാനം. പഴയ തിരുവിതാംകൂറിന്റ ഭാഗമായിരുന്നത് കൊണ്ട് നാഗര്‍കോവിലും ഒരു കേന്ദ്രമായി തെരഞ്ഞെടുത്തു. അതിലാണ് കേരളത്തിലുള്ളവര്‍ ലോക ക്ലാസിക് സിനിമകള്‍ കാണുന്നത്.

ചിത്രലേഖയുടെ പിറവി?

ലോക സിനിമകളുടെ പ്രദര്‍ശനം ആവേശകരമായിരുന്നു. അടുത്ത കൊല്ലം 1967 ല്‍ ചിത്രലേഖ ഫിലിം സൊസൈറ്റി ആരംഭിച്ചു.തിരുവനന്തപുരം ആസ്ഥാനമാക്കിയായിരുന്നു പ്രവര്‍ത്തനം. ചിത്രലേഖയുടെ പ്രവര്‍ത്തനങ്ങളില്‍ നിന്നും ഊര്‍ജ്ജം കൊണ്ട് സിനിമാ പ്രവര്‍ത്തകരും സിനിമാ സ്‌നേഹികളും സംസ്ഥാനത്ത് മിക്ക ഇടങ്ങളിലും ചിത്രലേഖയെ മാതൃകയാക്കി ഫിലിം സൊസൈറ്റികള്‍ രൂപീകരിച്ചു. വ്യാപകമായി സിനിമാ പ്രദര്‍ശനങ്ങള്‍ നടന്നു. ഇതോടെ സാധാരണ സിനിമകള്‍ കണ്ടിരുന്ന വലിയൊരു വിഭാഗം ക്ലാസിക് സിനിമകളുടെ പ്രേക്ഷകരായി മാറി. കലാമൂല്യമുള്ള സിനിമകളോട് അഭിനിവേശമുള്ള ഒരു സമൂഹത്തെ സൃഷ്ടിക്കാന്‍ കഴിഞ്ഞുവെന്നതാണ് യാഥാര്‍ത്ഥ്യം.


 



ഐഎഫ്എഫ്‌കെയിലേയ്ക്കുള്ള യാത്ര ?

1987 ല്‍ ദേശീയ രാജ്യാന്തര ചലച്ചിത്ര മേളയുടെ ഒരു എഡിഷന്‍ തിരുവനന്തപുരത്ത് വച്ച് നടന്നു. എല്ലാ സംസ്ഥാനങ്ങളിലും നടക്കുന്ന കൂട്ടത്തിലാണ് കേരളത്തിലും എത്തിയത്. ഈ മേളയ്ക്ക് ശേഷം ലോക ചലച്ചിത്ര മേള എന്ന ആശയത്തിന് വീണ്ടും ജീവനന്‍ വച്ചു. സംഘാടകരും കേരള രാജ്യാന്തര ചലച്ചിത്ര മേളയെ കുറിച്ച് ആലോചിച്ചു. ഇ.കെ. നായനാരുടെ നേതൃത്വത്തിലുള്ള ഇടതുപക്ഷ സര്‍ക്കാരായിരുന്നു. സര്‍ക്കാര്‍ കാര്യമായി പിന്തുണച്ചു. അന്നാണ് ഓപ്പണ്‍ ഫോറമൊക്കെ വരുന്നത്. എന്നാല്‍ പിന്നീട് ഫിലിം സൊസൈറ്റികളുടെ പ്രവര്‍ത്തനങ്ങള്‍ നിര്‍ജീവമായി തുടങ്ങി. പിന്നീട് 1990 കളിലാണ് വീണ്ടും സജീവമാകുന്നത്. കെഎസ്എഫ്ഡിസിയുടെ തിയറ്ററുകളൊക്കെ വന്നതിന് ശേഷം ചര്‍ച്ചകള്‍ യാഥാര്‍ത്ഥ്യത്തിലേയ്ക്ക് അടുത്ത് തുടങ്ങി. കേന്ദ്ര ഫിലിം ആര്‍ക്കൈവിന്റെ ഡയറക്ടറായിരുന്ന പി.കെ. നായരുടെ സഹായത്തോടെ ആര്‍ക്കവൈസ് ചിത്രങ്ങള്‍ ഉള്‍പ്പെടുത്തിയാണ് ആദ്യ ഐഎഫ്എഫ്‌കെ കോഴിക്കോട് നടത്തിയത്. മാര്‍ത്താണ്ഡവര്‍മ്മയെന്ന നിശബ്ദ ചിത്രം അവിടെ പ്രദര്‍ശിപ്പിക്കാന്‍ കഴിഞ്ഞത് വലിയ നേട്ടമായിരുന്നു.

രണ്ടാം ഐഎഫ്എഫ്‌കെ?

ആദ്യ ചലച്ചിത്ര മേള വലിയ ആവേശം സൃഷ്ടിച്ചു. പിന്നീട് വിശ്രമമില്ലാതെ രാജ്യാന്തര ചലച്ചിത്ര മേളയുടെ ചര്‍ച്ചകള്‍ ആരംഭിച്ചു. തിരുവനന്തപുരത്താണ് സംഘടിപ്പിച്ചത്. എംബസികളുടെ സഹായത്തോടെ ചിത്രങ്ങള്‍ എത്തിക്കാന്‍ കഴിഞ്ഞു. കൂടുതല്‍ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്താനായി. മൂന്നാം മേളയും തിരുവനന്തപുരത്ത് തന്നെയായിരുന്നു. കെഎസ്എഫ്ഡിസി ചെയര്‍മാന്‍ പി.ഗോവിന്ദപിള്ളയായിരുന്നു നേതൃത്വം നല്‍കിയത്. ഞാനായിരുന്നു ചീഫ് കോ ഓര്‍ഡിനേറ്റര്‍. ആ മേളയിലാണ് പോളണ്ടില്‍ നിന്നുള്ള വിഖ്യാത സംവിധായകന്‍ ക്രിസ്‌റ്റോഫ് സനൂസി വന്നതും വന്‍ വിവാദം സൃഷ്ടിച്ചതും. അടുത്ത വര്‍ഷം ചലച്ചിത്ര അക്കാഡമി രൂപീകരിച്ചു. അതോടെ ചലച്ചിത്ര മേള നടത്തിപ്പ് അക്കാഡമിക്ക് നല്‍കി. ആ വര്‍ഷം അതായത് 1999 ല്‍ തന്നെ നാലാമത് ചലച്ചിത്ര മേള നടത്താന്‍ കഴിഞ്ഞു. അതാണ് പൂര്‍ണതോതിലുള്ള രാജ്യാന്തര ചലച്ചിത്ര മേള എന്ന നിലയില്‍ നടന്നത് അതാണ്. അന്നാല്‍ മത്സര വിഭാഗം വന്നത്. അതിനാണ് എഫ്‌ഐപിഎഫിന്റെ അംഗീകാരം ലഭിച്ചത്. അന്ന് എഫ്‌ഐഎപിഎഫിന്റെ സെക്രട്ടറി ജനറല്‍ ഇവിടെ വരുകയും മുഴുവന്‍ സമയം ഇവിടെ നില്‍ക്കുകയും ചെയ്തു. ഫിലിം സൂക്ഷിക്കുന്ന രീതികള്‍ അടക്കം കണ്ടതിന് ശേഷമാണ് അവര്‍ തിരികെ പോയത്. ആദ്യം അവര്‍ ചെയ്തത് കേരള രാജ്യാന്തര ചലച്ചിത്ര മേളയെ അംഗീകരിക്കുകയെന്നതായിരുന്നു. അന്ന് ആദ്യ ജൂറി ചെയര്‍മാന്‍ അടൂര്‍ ഗോപാലകൃഷ്ണനായിരുന്നു. മറ്റുള്ളവരെല്ലാം വിദേശത്തു നിന്നുള്ള പ്രമുഖരായ സിനിമാ പ്രവര്‍ത്തകരായിരുന്നു. അന്ന് അവര്‍ തെരഞ്ഞെടുത്ത് സിനിമ ഫ്‌ളവേഴ്‌സ് ഓഫ് ഷാങായി എന്ന ചൈനീസ് ചിത്രമായിരുന്നു. ഇന്നും ആ സിനിമ ഇപ്പോഴത്തെ പ്രതിനിധികള്‍ ചര്‍ച്ച ചെയ്യുന്നുണ്ട്.

കോഴിക്കോട്ടേയ്ക്കും കൊച്ചിയിലേയ്ക്കും ഐഎഫ്എഫ്‌കെ എത്തിയപ്പോള്‍?

അടുത്ത മേള കോഴിക്കോട്ടായിരുന്നു. പൗലോ കൊസോളിനിയുടെ ഒരു പാക്കേജുണ്ടായിരുന്നു. വലിയ തിരക്കാണ് ആ സിനിമകള്‍ക്കുണ്ടായത്. തിയറ്റര്‍ തകര്‍ക്കുന്ന തരത്തിലായിരുന്നു തിരക്ക്. ആറാം മേള തിരുവനന്തപുരത്തേയ്ക്ക് വന്നു. ഞാനടക്കം മൂന്ന് പേരായിരുന്നു ഫെസ്റ്റിവല്‍ ഡയറക്ടര്‍മാര്‍. കെ.ജി. ജോര്‍ജ്ജ്, പ്രൊഫ. ജോണ്‍ ശങ്കരമംഗലം എന്നിവരായിരുന്നു മറ്റുള്ളവര്‍. അതിലും ലോക പ്രശസ്തമായ ചിത്രങ്ങള്‍ എത്തി. ഇറാനിയന്‍ ഇതിഹാസ സംവിധായകന്‍ മക്കല്‍ ബഫ്, സമീറ മക്കല്‍ ബഫ് തുടങ്ങിയവര്‍ എത്തി. അന്ന് ഇറാനിയന്‍ യുവ സിനിമയെ കുറിച്ച് ഒരു സെമനിനാറും നടത്തിയിരുന്നു. മികച്ച പ്രതികരണമായിരുന്നു. നിരവധി സെമിനാറുകളാണ് അന്ന് നടന്നത്. വ്യത്യസ്തമായ പന്ഥാവിലൂടെ മേള കയറി തുടങ്ങിയത് അന്നാണ്. അതിന് ശേഷം പുറത്തു നിന്നുള്ള പ്രതിനിധികളുടെ വരവും തുടങ്ങി. ഇപ്പോഴും ഒഴുക്ക് തുടര്‍ന്നു കൊണ്ടേയിരിക്കുന്നു.

സിനിമകളുടെ തെരഞ്ഞെടുപ്പ് ?

ലാറ്റിന്‍ അമേരിക്കന്‍ സിനിമകളും ഏഷ്യന്‍ സിനിമകളും പ്രത്യേക പ്രാധാന്യം നല്‍കി.

Meera Sahib
IFFK 2025
Posted By on19 Dec 2025 10:34 AM IST
ratings
Tags:    

Similar News