മുഴുനീള റോഡ് മൂവി എച്ച്.ടി.5' ചിത്രീകരണം ആരംഭിച്ചു

ഡൊവിന്‍സ് എന്റര്‍ടൈന്‍മെന്റിന്റെ ബാനറില്‍ തോമസ് ആന്റണി ഡിക്രൂസ്, കീത്ത് ആന്റണി ഡിക്രൂസ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.;

Update: 2026-01-07 13:23 GMT

നര്‍മ്മവും ഉദ്വേഗവും കോര്‍ത്തിണക്കി ഒരുങ്ങുന്ന മുഴുനീള റോഡ് മൂവി 'എച്ച്.ടി.5'ന്റെ ചിത്രീകരണം ജനുവരി ഏഴ് ബുധനാഴ്ച കല്ലേലി ഫോറസ്റ്റില്‍ ആരംഭിച്ചു. പ്രശസ്ത പരസ്യചിത്ര സംവിധായകനും, മമ്മൂട്ടി കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ച 'പരോള്‍' എന്ന ചിത്രത്തിന്റെ സംവിധായകനുമായ ശരത്ത് സന്ദിത് ആണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്. ഡൊവിന്‍സ് എന്റര്‍ടൈന്‍മെന്റിന്റെ ബാനറില്‍ തോമസ് ആന്റണി ഡിക്രൂസ്, കീത്ത് ആന്റണി ഡിക്രൂസ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.

പ്രമേയം

തികച്ചും അപരിചിതരായ അഞ്ച് വ്യക്തികള്‍ ഒരു രാത്രിയില്‍ വനാന്തരങ്ങളിലൂടെ അവിചാരിതമായി ഒരു വാഹനത്തില്‍ യാത്ര ചെയ്യേണ്ടി വരുന്നതാണ് ചിത്രത്തിന്റെ ഇതിവൃത്തം. ശാന്തമായി തുടങ്ങുന്ന ഈ യാത്ര പിന്നീട് ഉദ്വേഗജനകമായ സംഭവങ്ങളിലേക്കും സംഘര്‍ഷങ്ങളിലേക്കും നീങ്ങുന്നു. പ്രേക്ഷകര്‍ക്ക് കൗതുകവും ആകാംക്ഷയും പകരുന്ന രീതിയിലുള്ള കഥാപുരോഗതിയും അപ്രതീക്ഷിതമായ വഴിത്തിരിവുകളുമാണ് ഈ ചിത്രത്തിന്റെ പ്രത്യേകത.

താരനിരയും അണിയറപ്രവര്‍ത്തകരും

'മാര്‍ക്കോ' എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ അഭിമന്യു തിലക്, പ്രശസ്ത കന്നഡ-തമിഴ് താരം സമ്പത്ത് രാജ്, രാഹുല്‍ മാധവ്, സുധീര്‍ കരമന എന്നിവര്‍ക്കൊപ്പം പുതുമുഖം സാന്‍ഡ്രിയയും പ്രധാന വേഷങ്ങളില്‍ എത്തുന്നു

സാന്‍ഡ്രിയ പുതുമുഖ നായിക

 


ബാംഗ്ലൂരില്‍ സ്ഥിരതാമസമാക്കിയ മലയാളി കുടുംബാംഗമായ സാന്‍ഡ്രിയ വിഷ്വല്‍ കമ്മ്യൂണിക്കേഷന്‍ ബിരുദധാരിയാണ്. നിരവധി പരസ്യചിത്രങ്ങളിലൂടെയാണ് സാന്‍ഡ്രിയ സിനിമയിലെത്തുന്നത്.

തിരക്കഥ: അഡ്വ: ഇര്‍ഫാന്‍ കമാല്‍ ഛായാഗ്രഹണം: 'ജില്ല' തുടങ്ങിയ വന്‍ ചിത്രങ്ങള്‍ക്ക് ക്യാമറ ചലിപ്പിച്ച ഗണേഷ് രാജ്വേല്‍.മോഹന്‍ലാല്‍ നായകനായി അഭിനയിച്ച റോഷന്‍ ആന്‍ഡ്രൂസിന്റെ കാസനോവ എന്ന ചിത്രത്തിന്റ ഛായാഗഹണം നിര്‍വ്വഹിച്ചത് ഗനേഷ് രാജാണ്. സംഗീതം: എല്‍വിന്‍ ജോഷ്വ. എഡിറ്റിംഗ്: ടി.എസ്. ജെയ് കലാസംവിധാനം: ബോബന്‍ മേക്കപ്പ്: ജയന്‍ പൂങ്കുളം കോസ്റ്റ്യം ഡിസൈന്‍: റോസ് റെജീസ്.  സ്റ്റില്‍സ്: ജിഷ്ണു സന്തോഷ് ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടര്‍: രാജേഷ് ആര്‍. കൃഷ്ണ പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ്‌സ്: ഹരി കാട്ടാക്കട, ശ്രീജേഷ് ചിറ്റാഴ പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: ജിത്ത് പിരപ്പന്‍കോട്. കോന്നി, തെന്മല, അച്ചന്‍കോവില്‍, പൊന്‍മുടി എന്നിവിടങ്ങളിലായി 60 ദിവസത്തോളം നീണ്ടുനില്‍ക്കുന്ന ഷെഡ്യൂളിലൂടെ ചിത്രീകരണം പൂര്‍ത്തിയാകും. പിആര്‍ഒ- വാഴൂര്‍ ജോസ്.




 


Sharrath Sandith
Abhimanyu Shammy Thilakan, Rahul Madhav, Sandriya
Posted By on7 Jan 2026 6:53 PM IST
ratings
Tags:    

Similar News