മമ്മൂട്ടിയുടെ മെഗാ ചിത്രം കളങ്കാവൽ ഡിസംബർ 5 ന്
ജിതിൻ കെ ജോസിന്റെ ആദ്യ സംവിധാന ചിത്രത്തിൽ വില്ലനായി മമ്മൂട്ടി;
മലയാള സിനിമാ പ്രേമികൾ ഏറെ കാലമായി കാത്തിരിക്കുന്ന മമ്മൂട്ടി ചിത്രാണ് കളങ്കാവൽ. ചിത്രം ഡിസംബർ 5 ന് തിയേറ്ററിൽ എത്തും നിയോ-നോയർ ക്രൈം ത്രില്ലർ ജോണറിൽ എത്തുന്ന ചിത്രം സയനൈഡ് മോഹനന്റെ കഥയാണ് പറയുന്നത് എന്ന രീതിയിൽ സോഷ്യൽ മീഡയയിൽ ചർച്ചകൾ സജീവമാണ്. നവാഗതനായ ജിതിൻ കെ ജോസ് ആണ് ചിതം സംവിധാനം ചെയ്യുന്നത്.
മമ്മൂട്ടിക്കൊപ്പം പ്രധാന വേഷത്തിൽ വിനായകനും എത്തുന്നചിത്രത്തിൽ മമ്മൂട്ടി വില്ലൻ കഥാപാത്രമായാണ് എത്തുന്നത്.
എന്നാൽ സിനിമയെ പറ്റിയുള്ള റൂമറുകൾ ഒന്നും അണിയറ പ്രവർത്തകർ സ്ഥിരീകരിച്ചിട്ടില്ല.
മമ്മൂട്ടി കമ്പനി നിർമാണം നിർവഹിക്കുന്ന ചിത്രത്തിന്റെ പോസ്റ്റ്-തിയറ്റർ സ്ട്രീമിംഗ് അവകാശങ്ങൾ ഒടിടി പ്ലാറ്റ്ഫോമായ സോണിലിവ് ആണ് സ്വന്തമാക്കിയിരിക്കുന്നത് എന്നാണ് റിപ്പോർട്ടുകൾ.
കുറുപ്പിന്റെ തിരക്കഥാകൃത്തായ ജിതിൻ കെ ജോസിന്റെ ആദ്യ സംവിധാന സംരംഭമായ ചിത്രത്തിൽ ജിബിൻ ഗോപിനാഥ്, ഗായത്രി അരുൺ, ശ്രുതി രാമചന്ദ്രൻ, അസീസ് നെടുമങ്ങാട്, ബിജു പപ്പൻ, ആർജെ സൂരജ് എന്നിവരും പ്രധാന്യമുള്ള വേഷങ്ങളിൽ എത്തുന്നുണ്ട്.