പാര്‍വ്വതി തെരുവോത്ത് കേന്ദ്ര കഥാപാത്രമാകുന്ന പ്രഥമദൃഷ്ട്യാ കുറ്റക്കാര്‍ ചിത്രീകരണം തുടങ്ങി
ആശ്രിത നിയമനത്തിലൂടെ പൊലീസ് കോണ്‍സ്റ്റബിളായി ജോലി ലഭിച്ച് ചുമതലയേല്‍ക്കുന്ന എന്ന സ്ത്രീയുടെ ഔദ്യോഗികജീവിതത്തില്‍ അപ്രതീക്ഷിതമായി അരങ്ങുന്ന സംഭവങ്ങളാണ് ത്രില്ലര്‍ ജോണറിലൂടെ അവതരിപ്പിക്കുന്നത്.;
മികവാര്‍ന്ന കഥാപാത്രങ്ങളിലൂടെ അഭിനയ രംഗത്ത് മലയാള സിനിമയില്‍ തന്റേതായ കൈയ്യൊപ്പു പതിച്ച പാര്‍വ്വതി തെരുവോത്ത് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന പ്രഥമദൃഷ്ട്യാ കുറ്റക്കാര്‍ എന്ന ചിത്രത്തിന്റെ ചിത്രീകരണം പുതുവര്‍ഷത്തിലെ ജനുവരി രണ്ട് തിങ്കളാഴ്ച്ച കൂത്താട്ടുകുളത്ത് ആരംഭിച്ചു. യുവതിരയിലെ ശ്രദ്ധേയനായ ഷഹദാണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്. ഏറെ ശ്രദ്ധേയമായ പ്രകാശന്‍ പറക്കട്ടെ, അനുരാഗം എന്നീ ചിത്രങ്ങള്‍ക്കു ശേഷം ഷഹദ് സംവിധാനം ചെയ്യുന്ന ചിത്രമാണിത്. 11 ഐക്കണ്‍സ് ഫിലിം പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ അര്‍ജുന്‍ സെല്‍വയാണ് ഈ ചിത്രം നിര്‍മ്മിക്കുന്നത്.
ശ്രീമതി ജെബി മേത്തര്‍ എം.പി.യും, പാര്‍വ്വതി തെരുവോത്തും ആദ്യ ഭദ്രദീപം തെളിയിച്ചു കൊണ്ടായിരുന്നു ചിത്രീകരണ ത്തിന് തുടക്കമിട്ടത്. പിന്നീട് അഭിനേതാക്കളും അണിയറ പ്രവര്‍ത്തകരും ചേര്‍ന്ന് ഈ ചടങ്ങ് പൂര്‍ത്തികരിച്ചു. എക്‌സിക്കുട്ടീവ് പ്രൊഡ്യൂസര്‍ - മനോജ് കുമാര്‍
സ്വിച്ചോണ്‍കര്‍മ്മവും, സിദ്ധാര്‍ത്ഥ് ഭരതനും, പാര്‍വ്വതി തെരുവോത്തും ചേര്‍ന്ന് ഫസ്റ്റ് ക്ലാപ്പും നല്‍കി. അഭിനേതാക്കളായ വിനയ് ഫോര്‍ട്ട്, മാത്യു തോമസ് , അസീസ് നെടുമങ്ങാട്, ജയശ്രീ , മുനിസിപ്പല്‍ ചെയര്‍മാന്‍ റോജി ജോണ്‍ എന്നിവരും ചടങ്ങില്‍ സന്നിഹിതരായിരുന്നു. പൂജാ ചടങ്ങുകള്‍ക്കു ശേഷം കലാസംവിധായകന്‍ മകേഷ് മോഹന്‍ ഒരുക്കിയ പൊലീസ് സ്റ്റേഷന്‍ സെറ്റില്‍ ചിത്രീകരണവും ആരംഭിച്ചു. ആശ്രിത നിയമനത്തിലൂടെ പൊലീസ് കോണ്‍സ്റ്റബിളായി ജോലി ലഭിച്ച് ചുമതലയേല്‍ക്കുന്ന എന്ന സ്ത്രീയുടെ ഔദ്യോഗികജീവിതത്തില്‍ അപ്രതീക്ഷിതമായി അരങ്ങുന്ന സംഭവങ്ങളാണ് ത്രില്ലര്‍ ജോണറിലൂടെ അവതരിപ്പിക്കുന്നത്.
പൂര്‍ണ്ണമായും ഇല്‍വസ്റ്റിഗേറ്റീവ് ത്രില്ലറായിട്ടാണ് ഈ ചിത്രത്തിന്റെ അവതരണം. പാര്‍വ്വതി തെരുവോത്താണ് കേന്ദ്ര കഥാപാത്രമായ ' അവതരിപ്പിക്കുന്നത്. അഭിയരംഗത്തെത്തി യിട്ട് ഇരുപതു വര്‍ഷക്കാലമായ പാര്‍വ്വതി ഇതാദ്യമായാണ് ഒരു പൊലീസ് കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ഈ കഥാപാത്രത്തെ അവതരിപ്പിക്കുവാന്‍ കഴിഞ്ഞ കുറച്ചു മാസങ്ങളായി ശാരീരികമായും, മാനസ്സികമായും തയ്യാറെടുപ്പുകള്‍ നടത്തിവരികയായിരുന്നുവെന്ന് പാര്‍വ്വതി വ്യക്തമാക്കി. ചിത്രത്തിന്റെ നല്ലൊരു ശതമാനം രംഗങ്ങള്‍ ഒരു പൊലീസ് സ്റ്റേഷനില്‍ ത്തന്നെയാണു നടക്കുന്നതെന്ന് സംവിധായകന്‍ ഷഹദും പറഞ്ഞു. വിനയ് ഫോര്‍ട്ട് വിജയരാഘവന്‍, സായ് കുമാര്‍, പ്രശസ്ത തമിഴ് നടന്‍ പാര്‍ത്ഥിപന്‍, മാത്യു തോമസ് സിദ്ധാര്‍ത്ഥ് ഭരതന്‍, അസീസ് നെടുമങ്ങാട്, ജയശീ, ഉണ്ണിമായാ പ്രസാദ്, സിറാജ്, നിയാസ് ബക്കര്‍, എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു. രചന - പി.എസ്. സുബ്രഹമണ്യം, വിജേഷ് തോട്ടുങ്കല്‍ ' സംഗീതം - മുജീബ് മജീദ്. ഛായാഗ്രഹണം - റോബി രാജ്. എഡിറ്റിംഗ് - ചമന്‍ ചാക്കോ. കലാസംവിധാനം - മകേഷ് മോഹന്‍. മേക്കപ്പ് - അമല്‍. കോസ്റ്റ്യൂം ഡിസൈന്‍ -സമീരാസനീഷ് . ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടര്‍ -ബേബി പണിക്കര്‍. സ്റ്റില്‍സ്- റിജാഷ് മുഹമ്മദ്: ലൈന്‍ പ്രൊഡ്യൂസര്‍ - ദീപക് ' പ്രൊഡക്ഷന്‍ മാനേജര്‍ - എല്‍ദോ ജോണ്‍. പ്രൊഡക്ഷന്‍ എക്‌സിക്കുട്ടീവ് - ഫഹദ് (അപ്പു) പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ - സനൂപ് ചങ്ങനാശ്ശേരി' കോട്ടയം, കൂത്താട്ടുകുളം എന്നിവിടങ്ങളിലായി ഈ ചിത്രത്തിന്റെ ചിത്രീകരണം പൂര്‍ത്തിയാകും. പിആര്‍ഒ- വാഴൂര്‍ ജോസ്.