റോമ തിരിച്ചു വരുന്ന ‘വെള്ളേപ്പം’ സിനിമയുടെ ട്രെയ്‌ലർ പുറത്തിറങ്ങി
ഷൈൻ ടോം ചാക്കോ, അക്ഷയ് രാധാകൃഷ്ണൻ, റോമ, നൂറിൻ ഷെരീഫ് എന്നിവർ പ്രധാന വേഷത്തിൽ എത്തുന്ന 'വെള്ളേപ്പം' ജനുവരി ഒമ്പതിന് തിയേറ്ററിലെത്തും;
റോമ തിരിച്ചു വരുന്ന ‘വെള്ളേപ്പം’ സിനിമയുടെ ട്രെയ്‌ലർ പുറത്തിറങ്ങി. ഷൈൻ ടോം ചാക്കോ, അക്ഷയ് രാധാകൃഷ്ണൻ, റോമ, നൂറിൻ ഷെരീഫ് എന്നിവർ പ്രധാന വേഷത്തിൽ എത്തുന്ന 'വെള്ളേപ്പം' ജനുവരി ഒമ്പതിന് തിയേറ്ററിലെത്തും. ബറോക് സിനിമാസിന്റെ ബാനറിൽ ജിൻസ് തോമസ് ദ്വാരക് ഉദയ ശങ്കർ എന്നിവർ നിർമിച്ച ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് പ്രവീൺ രാജ് പൂക്കാടൻ.തൃശ്ശൂരിലെ വെള്ളേപ്പങ്ങാടിയും പുത്തൻ പള്ളിയും പശ്ചാത്തലമാക്കിയ കഥയിൽ പ്രണയവും വിരഹവും ഒപ്പം മനോഹരമായ ഒരു കുഞ്ഞു കഥയും പറയുന്നു. വിഖ്യാതസംഗീതസംവിധായകൻ എസ്.പി. വെങ്കിടേഷ് പശ്ചാത്തല സംഗീതവും മനോഹരമായ ഒരു ഗാനവും ഒരുക്കിയിട്ടുണ്ട്. ജീവൻ ലാൽ രചനയും ശിഹാബ് ഓങ്ങല്ലൂർ ക്യാമറയും നിർവഹിച്ചിരിക്കുന്നു. ബറോക് സിനിമാസ് ചിത്രം പ്രദർശനത്തിന് എത്തിക്കും.