ഇടനെഞ്ചിലെ മോഹവുമായി ഒരു വടക്കന്‍ തേരോട്ടത്തിലെ ആദ്യ ലിറിക്കല്‍ വീഡിയോ ഗാനം പുറത്തിറങ്ങി

ഇടനെഞ്ചിലെ മോഹവുമായി ഒരു വടക്കന്‍ തേരോട്ടത്തിലെ ആദ്യ ലിറിക്കല്‍ വീഡിയോ ഗാനം പുറത്തിറങ്ങി;

By :  Sneha SB
Update: 2025-06-18 08:56 GMT

ഓപ്പണ്‍ ആര്‍ട്ട് ക്രിയേഷന്‍സിന്റെ ബാനറില്‍ ഏ.ആര്‍. ബിനുല്‍ രാജ് സംവിധാനം ചെയ്യുന്ന ഒരു വടക്കന്‍ തേരോട്ടം എന്ന ചിത്രത്തിന്റെ ആദ്യ ലിറിക്കല്‍വീഡിയോ ഗാനം പുറത്തുവിട്ടു.ഇടനെഞ്ചിലെ മോഹവുമായി എന്നു തുടങ്ങുന്ന മനോഹരമായ ഗാനം ആലപിച്ചിരിക്കുന്നത് യുവനിരയിലെ ശ്രദ്ധേയനായ ഗായകന്‍ കെ.എസ്. ഹരിശങ്കറും പുതുമുഖ ഗായിക ശ്രീജാ ദിനേശു മാണ്. ഇമ്പമാര്‍ന്ന ഈ ഗാനം ഇതിനകം തന്നെ സമൂഹ മാധ്യമങ്ങളില്‍ ഏറെ വൈറലായിരിക്കുന്നു.

മലയാള സിനിമയില്‍ ഒരു പിടി ഹിറ്റ് ഗാനങ്ങള്‍ ഒരുക്കിയ ബേണി ഇഗ്‌നേഷ്യസ് - കൂടുകെട്ടിലെ ബേണിയും, മകന്‍ ടാന്‍സനുമാണ് ഈ ഗാനം ചിട്ടപ്പെടുത്തിയിരിക്കുന്നത്.പിതാവും പുത്രനും ഒന്നിച്ച് സംഗീത സംവിധാനം നിര്‍വഹിക്കുന്ന ചിത്രമെന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്.ഹസീനാ എസ്. കാനമാണ് ഗാനം രചിച്ചിരിക്കുന്നത്.

ധ്യാന്‍ ശ്രീനിവാസനും ദില്‍ന രാമകൃഷ്ണനുമാണ് ഈ ഗാന രംഗത്തിലെ അഭിനേതാക്കള്‍. മികച്ച വിജയം നേടിയ ഡിറ്റക്ടീവ് ഉജ്ജ്വലന്‍ എന്ന ചിത്രത്തിനു ശേഷം ധ്യാന്‍ ശ്രീനിവാസന്‍ വീണ്ടും പ്രേഷകരെ ഏറെ വശീകരിക്കുന്ന ഒരു കഥാപാത്രമാണ് ഈ ചിത്രത്തിലേത്.ബി.ടെക് ബിരുദം നേടിയിട്ടും വൈറ്റ് കോളര്‍ ജോബ് ആഗ്രഹിക്കാതെ സാധാരണക്കാരനായ ഓട്ടോ റിഷാത്തൊഴിലാളിയായി ജീവിക്കുന്ന ഒരു യുവാവിന്റെ കഥയാണ് മലബാറിന്റെ പശ്ചാത്തലത്തിലൂടെ അവതരിപ്പിക്കുന്നത്.

സാധാരണക്കാരായ ജനങ്ങളുടെ ഒരു നേര്‍ക്കാഴ്ച്ച കൂടിയാണ് ഈ ചിത്രം.മാളവികാ മേനോന്‍, ധര്‍മ്മജന്‍ ബോള്‍ഗാട്ടി, വിജയകുമാര്‍, സോഹന്‍ സീനുലാല്‍, സുധീര്‍ പറവൂര്‍, സലിം ഹസ്സന്‍ (മറിമായം ഫെയിലി ആനന്ദ്, രാജേഷ് കേശവ് , രാജ് കപൂര്‍ (തുറുപ്പുഗുലാന്‍ ഫെയിം) ദിനേശ് പണിക്കര്‍, ദിലീപ് മേനോന്‍,നാറായണന്‍ നായര്‍, കിരണ്‍ കുമാര്‍, അംബികാ മോഹന്‍,സംവിധായകന്‍ മനു സുധാകര്‍ എന്നിവരും പ്രധാന താരങ്ങളാണ്. 'കോ-പ്രൊഡ്യൂസേര്‍സ് - സൂര്യ എന്‍്.സുഭാഷ്, ജോബിന്‍ വര്‍ഗീസ്,തിരക്കഥ -സനു അശോക്,കൈതപ്രമാണ് മറ്റൊരു ഗാന രചയിതാവ്,ഛായാഗ്രഹണം - പവി.കെ. പവന്‍ ',എഡിറ്റിംഗ് - ജിതിന്‍,കലാസംവിധാനം-ബോബന്‍.മേക്കപ്പ് - സനൂപ് രാജ്.കോസ്റ്റ്യും ഡിസൈന്‍- സൂര്യ ശേഖര്‍.ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടര്‍ - വിഷ്ണു ചന്രന്‍' 'സ്റ്റില്‍സ് - ഷുക്കു പള്ളിപ്പറമ്പില്‍ ,പ്രൊജക്റ്റ് ഡിസൈനര്‍ - അമൃതാ മോഹന്‍ ,പ്രൊഡക്ഷന്‍ മാനേജേഴ്‌സ് - ജോമോന്‍ ജോയ് ചാലക്കുടി, റമീസ് കബീര്‍,പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ - എസ്സ.കെ. എസ്തപ്പാന്‍,വടകര, കോഴിക്കോട് ഒറ്റപ്പാലം ഭാഗങ്ങളിലായിട്ടാണ് ചിത്രീകരണം പൂര്‍ത്തിയായിരിക്കുന്നത്. പിആര്‍ഒ വാഴൂര്‍ ജോസ്.

https://youtu.be/GZlQthQqfC8?si=415T3DUwAvMks-Mx

Tags:    

Similar News