അൽത്താഫ് സലീം ഏലിയനായി എത്തുന്ന പ്ലൂട്ടോ ചിത്രത്തിന്റെ ആദ്യ പോസ്റ്റർ പുറത്തിറങ്ങി

ചിത്രത്തിൽ അൽത്താഫ് കൂടാതെ ധീരജ് മാധവ് ഒരു പ്രധാന വേഷം കൈകാര്യം ചെയ്യുന്നുണ്ട്;

Update: 2026-01-02 14:03 GMT

നടൻമാരായ നീരജ് മാധവും അൽതാഫ് സലീമും പ്രധാന വേഷങ്ങളിലെത്തുന്ന സയൻസ് ഫിക്ഷൻ ഏലിയൻ കോമഡി ചിത്രം പ്ലൂട്ടോയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. ഒരു കമ്പ്ലീറ്റ് ഫൺ എന്റർടെയ്‌നർ ആയിരിക്കും പ്ലൂട്ടോ എന്ന സൂചനയാണ് പുറത്തിറങ്ങിയ പോസ്റ്റർ നൽകുന്നത്. എങ്കിലും ചന്ദ്രികക്ക് ശേഷം ആദിത്യൻ ചന്ദ്രശേഖർ സംവിധാനം ചെയ്യുന്ന രണ്ടാമത്തെ ചിത്രമാണ് പ്ലൂട്ടോ.ഓർക്കിഡ് ഫിലിംസ് ഇന്റർനാഷണലിന്റെ ബാനറിൽ രെജു കുമാർ, രശ്മി രെജു എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. ചിത്രത്തിൽ അജുവർഗ്ഗീസ്, ആർഷാ ബൈജു, ദിനേശ് പ്രഭാകർ, വിനീത് തട്ടിൽ, സുബിൻ ടാർസൻ, നിഹാൽ, സഹീർ മുഹമ്മദ്, തുഷാര പിള്ള, സച്ചിൻ ജോസഫ്, നിമ്ന ഫത്തൂമി എന്നിവരാണ് മറ്റു പ്രധാന താരങ്ങൾ.അൽതാഫ് സലിം ഒരു ഏലിയൻ കഥാപാത്രമായി എത്തുന്നതാണ് പ്രധാന ആകർഷണം. 

മനുഷ്യ ലോകത്തേക്ക് എത്തുന്ന ഒരു ഏലിയനും അതിനെ ചുറ്റിപ്പറ്റിയുള്ള അബദ്ധങ്ങളും തമാശകളും ആണ് ചിത്രത്തിന്റെ മുഖ്യ വിഷയമെന്ന് സൂചനകൾ നൽകുന്നു. 

Similar News