മുംബൈ അടക്കി ഭരിച്ചിരുന്ന ലഹരിമരുന്ന് കടത്ത് മാഫിയാ തലവനാണ് ദാവൂദ് എന്ന് എല്ലാവർക്കും അറിയാമല്ലോ.
സിനിമയുടെ കഥയനുസരിച്ച്, ദാവൂദിന് ഇന്ത്യയിലുടനീളം ലഹരി കടത്തിനായി ഒരു വലിയ ശൃംഖലയുണ്ട്. വർഷങ്ങൾക്ക് മുമ്പ് ചെന്നൈ വ്യാസർപാടിയിൽ നടന്ന ഒരു വലിയ കലാപത്തിൽ ദാവൂദിനും പങ്കുണ്ട്. അതിന് ശേഷം ചെന്നൈയിലെത്തുന്ന ദാവൂദിന്റെ കോടികൾ വിലയുള്ള ലഹരി മരുന്ന് സുരക്ഷിതമായി മറിച്ചു , അതിന്റെ പണം സ്വീകരിച്ച് ദാവൂദിന് അയച്ചുകൊടുക്കുകയും അതിൽ നിന്നുള്ള കമ്മീഷൻ കൈപ്പറ്റുകയും ചെയ്യുന്ന ആളാണ് മൂർത്തി. മൂർത്തിയുടെ
പദവിയിലേക്ക് എത്താൻ ആഗ്രഹിക്കുന്ന വ്യക്തിയാണ് വിശാഖം . വിശാഖത്തിന്റെ വിശ്വസ്തനായ സഹായിയാണ് ജോണി.ഇർക്കിടയിലേക്ക് നിഷ്കളങ്കൻ ആയ തമ്പി ധുരൈ എത്തി പെടുന്നതും ലഹരി മാഫിയയുടെ സഹായി ആവേണ്ടി വരുന്നതുമാണ് കഥാ സാരം.
TURM പ്രൊഡക്ഷൻ ഹൗസിന്റെ ബാനറിൽ ഉമാ മഹേശ്വരി നിർമ്മിച്ച്, നവാഗതനായ പ്രശാന്ത് രാമൻ തിരക്കഥയെഴുതി സംവിധാനം ചെയ്ത ചിത്രമാണ് ദാവൂദ്. ചിത്രത്തിൽ ലിംഗ, സാറ ആച്ചർ, ദിലീപൻ, രാധാ രവി, സായ് ദീന, സാറ, അഭിഷേക്, ശരത് രവി എന്നിവരാണ് മറ്റു പ്രധാന വേഷങ്ങളിൽ എത്തുന്നത്.
കേട്ട് പരിചിതമായ ഒരു കഥയെ വീണ്ടും നമ്മളോട് പറയുന്നു എന്നത് തന്നെയാണ് സിനിമയുടെ വലിയ ഒരു പരാജയം.പഴയ വീഞ്ഞ് പുതിയ കുപ്പിയിൽ ആക്കുക എന്നത് തന്നെ.ക്ലൈമാക്സ് എല്ലാവർക്കും എളുപ്പത്തിൽ മനസ്സിലാകുന്ന തരത്തിലായതിനാൽ, സംവിധായകൻ അത് പകുതിക്ക് വെച്ച് പറഞ്ഞു നിർത്തുന്നു.ചിത്രത്തിലെ പല കാര്യങ്ങളും പ്രഡിക്റ്റബിൾ ആണ്.പിന്നെ പതിവ് കഥയും കെട്ടുറപ്പില്ലാത്ത തിരക്കഥയും കാരണം, പലപ്പോഴും സിനിമ ഒരു വിരസത തന്നെയാണ് നൽകുന്നത്.
ചിത്രത്തിൽ നായകന് വേണ്ടി അല്ല ശരിക്ക് നായികയെ അവതരിപ്പിച്ചത്.വില്ലൻ കഥാ പത്രത്തിന്റെതാണ് നായിക.അതും ഒരു പ്രോസ്റ്റിറ്റ്യുട്ട് കഥാ പത്രമാണ്.ഇവർ തമ്മിലുള്ള രംഗങ്ങൾ എല്ലാം തന്നെ നീല ചിത്രങ്ങളെ അനുസ്മരിപ്പിക്കുന്നതാണ്.
ജോണി എന്ന പേരും ഡാനി ഡാനിയൽ എന്നിങ്ങനെ പല ബ്ലൂ ഫിലിം അഭിനേതാക്കളുടെ പേരിലും വേഷത്തിലുമാണ് ഇവർ പലപ്പോഴും എത്തുന്നത്.
സിനിമയുടെ കാസ്റ്റിങ് ഒരു പരിധി വരെ മോശം ആയിരുന്നു എന്ന് പറയാം.
പശ്ചാത്തല സംഗീതവും അത്രക്കണ്ടു നന്നായില്ല.ചുരുക്കി പറഞ്ഞാൽ സമയം പോക്കിന് വേണ്ടി കാണാൻ സാധിക്കുന്ന ഒരു ബിലോ അവറേജ് ചിത്രം