പ്രഭാസ് തന്റെ സിനിമയിലെ ടീമിനോടും ജൂനിയര്‍ ആര്‍ടിസ്റ്റിനോടും ടെക്‌നീഷ്യന്‍സിനോടും മറ്റെല്ലാവരോടും ഒരു ചെറിയ കുട്ടിയെ പോലെയാണ് സംസാരിക്കുക.

ബോളിവുഡ് താരമായ ബൊമന്‍ ഇറാനി പ്രഭാസിനെക്കുറിച്ച് പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ താരത്തിന്റെ ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്.;

Update: 2026-01-06 06:35 GMT

രാജമൗലി സംവിധാനം ചെയ്ത ബാഹുബലിയിലൂടെ പാന്‍ ഇന്ത്യന്‍ താരമെന്ന പട്ടം നേടിയ അഭിനേതാവാണ് പ്രഭാസ്. ചിത്രത്തിനു ശേഷം താരത്തിന്റെതായി പുറത്തിറങ്ങിയ ചിത്രങ്ങളെല്ലാം വലിയ സ്‌കെയിലുകളില്‍ പാന്‍ ഇന്ത്യന്‍ ചിത്രമായാണ് റിലീസ് ചെയ്തിരുന്നത്. ജനുവരി 9 ന് പുറത്തിറങ്ങാനിരിക്കുന്ന രാജാസാബ് ആണ് ഈ ലിസ്റ്റില്‍ പുതിയത്.തെലുങ്ക് സംവിധായകന്‍ മാരുതി സംവിധാനം ചെയ്യുന്ന രാജാസാബ് ഹൊറര്‍ ത്രില്ലര്‍ ഴോണറിലാണ് ഒരുങ്ങുന്നത്. പ്രഭാസ് രണ്ട് ഗെറ്റപ്പിലെത്തുന്ന ചിത്രത്തില്‍ മൂന്ന് നായികമാരും ബോളിവുഡ് താരം ബൊമ്മന്‍ ഇറാനിയുമടക്കം വമ്പന്‍ താരനിരയാണ് അണിനിരക്കുന്നത്.ചിത്രവുമായി ബന്ധപ്പെട്ട് മുതിര്‍ന്ന ബോളിവുഡ് താരമായ ബൊമന്‍ ഇറാനി പ്രഭാസിനെക്കുറിച്ച് പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ താരത്തിന്റെ ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്.ബാഹുബലിയെല്ലാം കണ്ടതിനു ശേഷമാണ് ഞാന്‍ പ്രഭാസിനെ നേരില്‍ കാണുന്നത്. സ്‌ക്രീനിലെ പോലെ തന്നെ ഒരു ലാര്‍ജര്‍ ദാന്‍ ലൈഫ് ഓറ പ്രഭാസിനുണ്ട്, അദ്ദേഹത്തിന്റെ സ്വഭാവത്തിലും സൂപ്പര്‍ താരമെന്ന സ്വാധീനമുണ്ടാകുമെന്ന് പ്രതീക്ഷിച്ചാണ് ഞാന്‍ അദ്ദേഹത്തെ സമീപിച്ചത്. പക്ഷേ അദ്ദേഹം അങ്ങനെ ഒരാളല്ല. തന്റെ സിനിമയിലെ ടീമിനോടും ജൂനിയര്‍ ആര്‍ടിസ്റ്റിനോടും ടെക്‌നീഷ്യന്‍സിനോടും മറ്റെല്ലാവരോടും ഒരു ചെറിയ കുട്ടിയെ പോലെയാണ് അദ്ദേഹം സംസാരിക്കുക.

സൂപ്പര്‍ താരമാണെന്ന് അയാള്‍ക്കറിയാം പക്ഷേ അത് നിങ്ങളുടെ മേലേക്ക് അയാള്‍ അടിച്ചേല്‍പിക്കുന്നില്ല. ആരും അയാള്‍ക്ക് അത്തരത്തിലൊരു പരിഗണന നല്‍കണമെന്നും പ്രഭാസ് ആഗ്രഹിക്കുന്നില്ല,’ താരം പറയുന്നു.സെറ്റില്‍ ഒരാള്‍ തമാശ പറഞ്ഞാല്‍ ഏറ്റവും ആദ്യം ചിരിക്കുന്നതും ഏറ്റവും കൂടുതല്‍ നേരം ചിരിക്കുന്നതും പ്രഭാസായിരിക്കുമെന്നും അദ്ദേഹത്തിന്റെ നിഷ്‌കളങ്കത വളരെ മനോഹരമായ ഒന്നാണെന്നും ഇറാനി പറഞ്ഞു. അദ്ദേഹത്തിനൊപ്പം പ്രവര്‍ത്തിച്ച ആരോട് ചോദിച്ചാലും താന്‍ പറഞ്ഞത് ശരിയെന്ന് അംഗീകരിക്കുമെന്നും താരം കൂട്ടിച്ചേര്‍ത്തു.തെലുങ്ക് ഫിലിം ഇന്‍ഡസ്ട്രിയിലെ ഏറ്റവും വലിയ സീസണായ സംക്രാന്തിക്ക് തിയേറ്ററുകളിലെത്തുന്ന ചിത്രം 450 കോടി ബഡ്ജറ്റിലാണ് ഒരുക്കിയിരിക്കുന്നതെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്. അതേ ദിവസം പുറത്തിറങ്ങാനിരിക്കുന്ന ജന നായകന്‍ വിദേശ ബോക്‌സ് ഓഫീസില്‍ ചിത്രത്തിന് ഭീഷണിയുമായി രംഗത്തുണ്ട്. പ്രീ റിലീസ് ബുക്കിങ്ങില്‍ പല വിദേശ രാജ്യങ്ങളിലും ജന നായകന്‍ രാജാസാബിനെ ബഹുദൂരം പിന്നിലാക്കിയതായാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.

മാരുതി
Posted By on6 Jan 2026 12:05 PM IST
ratings

Similar News