സിനിമ നടൻ പുന്നപ്ര അപ്പച്ചൻ അന്തരിച്ചു

മലയാളം, ഹിന്ദി, തമിഴ് ഭാഷകളിലായി ആയിരത്തിലേറെ സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്;

Update: 2026-01-06 06:48 GMT

ആലപ്പുഴ: ചെറുവേഷങ്ങളുടെ സൂപ്പർ സ്റ്റാർ എന്നറിയപ്പെടുന്ന നടൻ പുന്നപ്ര അപ്പച്ചൻ (അൽഫോൻസ്-77) അന്തരിച്ചു. മലയാളം, ഹിന്ദി, തമിഴ് ഭാഷകളിലായി ആയിരത്തിലേറെ സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്.സത്യൻ നായകനായ ഒതേനന്റെ മകൻ എന്ന സിനിമയിലൂടെയായിരുന്നു തുടക്കം. അനുഭവങ്ങൾ പാളിച്ചകൾ, അനന്തരം, ഞാൻ ഗന്ധർവൻ, മതിലുകൾ, സംഘം, അധികാരം, ദികിങ്, ജലോത്സവം, കടുവ, സ്വർഗത്തിലെ കട്ടുറുമ്പ് എന്നീ ചിത്രങ്ങളിൽ അഭിനയിച്ചു.പ്രേം നസീർ മുതൽ പുതു തലമുറയിലെ പല യുവ നടന്മാരുടെ കൂടെയും വേഷമിട്ടുണ്ട് .സുരേഷ് ഗോപിയുടെ ഒറ്റക്കൊമ്പനാണ് ഒടുവിലത്തെസിനിമ. തമിഴിൽ വിജയുടെ സുറ എന്ന സിനിമയിലും അഭിനയിച്ചു. വില്ലൻ വേഷങ്ങളായിരുന്നു ഏറെയെങ്കിലും ദി കിങ്ങിലെ മുഖ്യമന്ത്രിയുടെ വേഷം ശ്രെദ്ധയാമായിരുന്നു.എൽഐസി ഏജന്റായിരുന്ന അപ്പച്ചൻ ആറുതവണ കോടിപതിയായി. പുന്നപ്ര അരശർകടവിൽ എ.സി. ജെറോംകുട്ടിയുടെയും മറിയമ്മയുടെയും മകനാണ്. ആലപ്പുഴ മണ്ണഞ്ചേരി തമ്പകച്ചുവട് അരശർകടവിൽ വീട്ടിലായിരുന്നു് താമസം. ഭാര്യ മേരിക്കുട്ടി. മക്കൾ ആന്റണി ജെറോം, ആലീസ് അൽഫോൻസ്

Similar News