വിജയ് ചിത്രം ജനനായകന്റെ ട്രെയിലർ വന്ന ശേഷം ബാലയ്യ ചിത്രം ഭാഗവന്ത് കേസരി തിരഞ്ഞു ആരാധകർ
തെലുഗു ചിത്രം ഭാഗവന്ത് കേസരിയുടെ റീ മേക്ക് ആണ് ജനനായകൻ;
വിജയ് നായകനായി എത്തുന്ന 'ജനനായകൻ' ചിത്രത്തിന്‍റെ ട്രെയിലർ പുറത്തിറങ്ങിയതിന് പിന്നാലെ നന്ദമൂരി ബാലകൃഷ്ണയുടെ 'ഭഗവന്ത് കേസരി' ഒ.ടി.ടിയിൽ ട്രെൻഡിങ്ങായി. ട്രെയിലറിലെ കഥാപശ്ചാത്തലം, ഡയലോഗുകൾ, ആക്ഷൻ സീനുകൾ, കഥാപാത്ര അവതരണം എന്നിവയെല്ലാം ഭഗവന്ത് കേസരിയുമായി സാമ്യമുണ്ടെന്നാണ് സോഷ്യൽമീഡിയയുടെ കണ്ടെത്തൽ.
ഇതിനെ കുറിച്ചുളള ആരോപണങ്ങൾ വ്യാപകമായി ഉയർന്നതോടെ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചകൾക്കാണ് തുടക്കമിട്ടത്. ചിലർ ജനനായകൻ റീമേക്ക് ആണെന്നും അതല്ലാ പ്രചോദനം ഉൾക്കൊണ്ട ചിത്രം ആണെന്ന ആരോപണവും ഉന്നയിച്ചു. ഇത്തരം ചർച്ചകൾ ആരാധകർക്കിടയിൽ ചൂട് പിടിച്ചതോടെ ഇരു ചിത്രങ്ങളെയും താരതമ്യം ചെയ്യാൻ വീണ്ടും ഭഗവന്ത് കേസരി കാണാൻ ആളുകളെ ഒ.ടി.ടിയിലെത്തിച്ചു എന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.ചിത്രം ആമസോൺ പ്രൈം വിഡിയോയിൽ ട്രെൻഡിംഗ് ലിസ്റ്റിൽ ഇടംപിടിച്ചിട്ടുണ്ട്. പ്രത്യേകിച്ച് തമിഴ്, തെലുങ്ക് പ്രേക്ഷകരിലാണ് ചിത്രത്തിന് വീണ്ടും വലിയ സ്വീകാര്യത ലഭിക്കുന്നത്. ഭഗവന്ത് കേസരിയുടെ തമിഴ് പതിപ്പ് ഒ.ടി.ടിയിൽ ലഭ്യമാണ്. 2026 ജനുവരി 9ന് റിലീസ് ചെയ്യാനിരിക്കുന്ന ജനനായക സിനിമയുമായി ബന്ധപ്പെട്ട ഈ വിവാദങ്ങൾ ഭഗവന്ത് കേസരിക്ക് ഒ.ടി.ടിയിൽ ഒരു രണ്ടാം തരംഗം സൃഷ്ടിച്ചിരിക്കുകയാണ് എന്നാണ് നിരീക്ഷണം. 2023ൽ പുറത്തിറങ്ങിയ ഹിറ്റ് ചിത്രമായിരുന്നു ഭഗവന്ത് കേസരി.