ഗജനി ക്ലൈമാക്സ് തിരുത്തി എ ഐ. ഇത്തവണ ഹാപ്പി എൻഡിങ്

കല്പനയെയും സഞ്ജയ്‌ രാമസാമിയെയും ഒന്നിപ്പിക്കുന്ന എ ഐ വീഡിയോ സോഷ്യൽ മീഡിയ ഏറ്റെടുത്തു;

Update: 2026-01-06 13:59 GMT

സൂര്യ-അസിൻ കൂട്ടുകെട്ടിൽ പിറന്ന . 2005-ൽ എ.ആർ. മുരുകദോസിന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ സൂര്യ അസിൻ  ചിത്രം ഗജിനി ഇന്ത്യൻ സിനിമയിലെ തന്നെ ഏറ്റവും വലിയ ഹിറ്റുകളിൽ ഒന്നായിരുന്നു.ഇന്നും ആ സിനിമയെക്കുറിച്ച് ഓർക്കുമ്പോൾ സിനിമാപ്രേമികളുടെ ഉള്ളിൽ വിങ്ങുന്ന ഒരു നോവാണ് 'കൽപ്പന' എന്ന കഥാപാത്രത്തിന്റെ ദാരുണമായ അന്ത്യം. സഞ്ജയ് രാമസ്വാമിയുടെയും കൽപ്പനയുടെയും മനോഹരമായ പ്രണയകഥ അപ്രതീക്ഷിതമായ ദുരന്തത്തിലാണ് അവസാനിച്ചത്. താൻ സ്നേഹിക്കുന്ന ആൾ ഒരു സാധാരണക്കാരനല്ല, മറിച്ച് കോടീശ്വരനായ സഞ്ജയ് രാമസ്വാമിയാണെന്ന് അറിയാൻ പോലും കഴിയാതെയാണ് കൽപ്പന വില്ലന്മാരുടെ കൈകളാൽ കൊല്ലപ്പെടുന്നത്. വർഷങ്ങൾക്കിപ്പുറവും ആ ക്ലൈമാക്സ് ഒരു നോവായി പ്രേക്ഷകമനസ്സിലുണ്ട്.അന്ന് കൽപ്പനയെ രക്ഷിച്ചിരുന്നെങ്കിലോ! 20 വർഷങ്ങൾക്കു ശേഷം ഗജിനിക്ക് ഒരു 'ഹാപ്പി എൻഡിംഗ്' വന്നിരിക്കുകയാണ്. സോഷ്യൽ മീഡിയയിൽ വൈറലാകുന്ന ഒരു എഐ വീഡിയോ ആണ് പഴയ മുറിവുകൾക്ക് ലേപനമാവുന്നത്.ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ സഹായത്തോടെ ഒരു സിനിമാസ്നേഹി ഒരുക്കിയ ഗജിനിയുടെ പുതിയ ക്ലൈമാക്സിൽ, വില്ലന്മാരുടെ ആക്രമണത്തിൽ നിന്ന് അവസാന നിമിഷം സഞ്ജയ് രാമസ്വാമി കൽപ്പനയെ രക്ഷിക്കുന്നത് കാണാം. മരണകിടക്കയിൽ നിന്നും തന്റെ പ്രിയതമയെ സഞ്ജയ് ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരുന്നു.

വീഡിയോ അവിടെയും അവസാനിക്കുന്നില്ല. ജീവിതത്തിലേക്ക് തിരിച്ചുവന്ന കൽപ്പനയും സഞ്ജയും പിന്നീട് വിവാഹിതരാവുന്നു. ഇരുവർക്കും മിടുക്കിയായൊരു മകൾ ജനിക്കുന്നതും വീഡിയോയിൽ കാണാം.വർഷങ്ങൾക്ക് മുൻപ് തിയേറ്ററിൽ ഇരുന്ന് സങ്കടത്തോടെ ആ സിനിമ കണ്ടു തീർത്ത പ്രേക്ഷകർ, അവർ ആഗ്രഹിച്ച ആ ശുഭപര്യവസാനം കണ്ടതിന്റെ ആശ്വാസത്തിലാണ്. വീഡിയോ പുറത്തുവന്നതോടെ വലിയ ആവേശത്തിലാണ് ആരാധകർ. നിരവധി പേരാണ് കമന്റുകളുമായി രംഗത്തെത്തുന്നത്:

"താങ്ക്സ്... ഇപ്പോഴാ ആ പഴയ വിഷമം ഒന്ന് മാറിയത്!"

"നമ്മൾ മലയാളികൾ അന്ന് മനസ്സ് കൊണ്ട് ആഗ്രഹിച്ച ക്ലൈമാക്സ് ഇതാണ്."

"കൽപ്പനയ്ക്ക് ഇങ്ങനെ ഒരു ജീവിതം സഞ്ജയ് രാമസ്വാമി നൽകേണ്ടതായിരുന്നു," എന്നിങ്ങനെ പോവുന്നു കമന്റുകൾ. സിനിമയിലെ ആ സങ്കടകരമായ അന്ത്യം തിരുത്തി എഴുതിയ ഈ വീഡിയോ ഇതിനോടകം ലക്ഷക്കണക്കിന് ആളുകളാണ് കണ്ടത്. ടെക്നോളജി ഉപയോഗിച്ച് സിനിമയിലെ സങ്കടങ്ങളെ എങ്ങനെ സന്തോഷമാക്കി മാറ്റാം എന്നതിന്റെ മികച്ച ഉദാഹരണമായി മാറിയിരിക്കുകയാണ് ഈ 'ഗജിനി ആൾട്ടർനേറ്റ് ക്ലൈമാക്സ്'.

Similar News