ബാലയ്യ ചിത്രത്തിൽ പ്രതിഫലം കുറയ്ക്കില്ലെന്ന വാശിയിൽ നയൻ താരാ.

10 കോടി രൂപയാണ്' എന്നാണ് തെലുങ്ക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.;

Update: 2026-01-07 15:15 GMT

തെലുങ്ക് സൂപ്പര്‍ താരം നന്ദമുരി ബാലകൃഷ്ണയുടെ ആരാധകര്‍ കാത്തിരുന്ന ചിത്രമായിരുന്നു അഖണ്ഡ 2. എന്നാല്‍ ചിത്രത്തിന് പ്രതീക്ഷിച്ച വിജയം ബോക്‌സ് ഓഫീസില്‍ നേടാന്‍ സാധിച്ചില്ല. ഇതോടെ ബാലയ്യയുടെ അടുത്ത സിനിമയുടെ ചെലവ് കുറയ്ക്കാനാണ് അണിയറ പ്രവര്‍ത്തകരുടെ തീരുമാനം.എന്‍ബികെ 111 എന്ന് തല്‍ക്കാലം വിളിക്കപ്പെടുന്ന സിനിമ കുറഞ്ഞ ബജറ്റിലൊരുക്കി പോയ സിനിമയുടെ നഷ്ടം നികത്താനാണ് തീരുമാനം. ഇതേ തുടര്‍ന്ന് ഗോപിചന്ദ് മലിനേനി കഥയിലും മാറ്റം വരുത്തിയിട്ടുണ്ട്. ഈ കഥയ്ക്ക് ബാലയ്യ സമ്മതം മൂളിയെന്നും പ്രീ പ്രൊഡക്ഷന്‍ ജോലികള്‍ ആരംഭിച്ചുവെന്നുമാണ് റിപ്പോര്‍ട്ടുകള്‍. കഴിഞ്ഞ വര്‍ഷം അവസാനം പ്രഖ്യാപിച്ച സിനിമയിലെ നായിക നയന്‍താരയാണ്.അതേസമയം പുതിയ റിപ്പോര്‍ട്ടുകള്‍ പ്രകാരം നയന്‍താരയും നിര്‍മാതാക്കളും തമ്മില്‍ അഭിപ്രായ ഭിന്നത ഉടലെടുത്തിരിക്കുന്നത്. നേരത്തെ തീരുമാനിച്ചത് പ്രകാരമുള്ള വലിയ തുക തന്നെ നല്‍കണമെന്നാണ് നയന്‍താര ആവശ്യപ്പെടുന്നത്. ഇത് ഇപ്പോള്‍ താരത്തിന് വാഗ്ദാനം ചെയ്തതിന്റെ ഇരട്ടി വരും. അതിനാല്‍ നയന്‍താരയ്ക്ക് പകരം മറ്റൊരു താരത്തെ കണ്ടെത്താനുള്ള ശ്രമത്തിലാണ് നിര്‍മാതാക്കളെന്നാണ് റിപ്പോര്‍ട്ടുകള്‍.

'ഗോപിചന്ദ് മലിനേനി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ നന്ദമുരി ബാലകൃഷ്ണയുടെ നായികയായി നയന്‍താരയെ ആദ്യം ഒപ്പിട്ടിരുന്നു. എന്നാല്‍ ബജറ്റ് നിയന്ത്രണങ്ങള്‍ കാരണം പദ്ധതി പുനഃസംഘടിപ്പിക്കുകയായിരുന്നു. നിര്‍മ്മാതാക്കള്‍ക്ക് ഇനി നയന്‍താരയുടെ പ്രതിഫലം വഹിക്കാന്‍ കഴിയില്ല. നയന്‍ താരയുടെ പ്രതിഫലം 10 കോടി രൂപയാണ്' എന്നാണ് തെലുങ്ക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

നയന്‍താരയുടെ പ്രതിഫലത്തിന്റെ മൂന്നിലൊന്ന് മാത്രം ആവശ്യപ്പെടുന്നൊരു നായികയെയാണ് അണിയറ പ്രവര്‍ത്തകര്‍ അന്വേഷിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. സിനിമയുടെ ചിത്രീകരണം മാര്‍ച്ചോടെ ആരംഭിച്ച് ഒക്ടോബറോ തീര്‍ക്കാനാണ് പ്ലാന്‍. വെങ്കട സതീഷ് കിലരു ആണ് സംവിധാനം. തമന്‍ ആണ് സംഗീതമൊരുക്കുന്നത്. 2027 സക്രാന്തിയ്ക്കാണ് സിനിമയുടെ റിലീസ് പ്ലാന്‍ ചെയ്യുന്നത്.

Similar News