ഒടുവിൽ ജനനായകൻ റിലീസ് ഡേറ്റ് മാറ്റി
ചിത്രത്തിന്റെ റിലീസ് നീട്ടി വെച്ചു എന്ന് ഓഫീഷ്യലായി അറീച്ച് അണിയറ പ്രവർത്തകർ;
തമിഴ് നടൻ വിജയ് അവസാനമായി അഭിനയിക്കുന്ന ജനനായകൻ എന്ന ചിത്രത്തിന്റെ റിലീസ് തിയ്യതി നീട്ടി വെച്ചു.സെൻസർ ബോർഡ് അനുമതി നൽകാത്തതിനെ തുടർന്ന് നിർമ്മാതാക്കൾ കോടതിയെ സമീപിച്ചു എങ്കിലും കോടതി ഇന്ന് വിധി പറയാത്തത് ആണ് സിനിമയുടെ റിലീസ് നീട്ടി വെക്കാൻ കാരണം ആയത്.സെൻസർ ബോർഡ് നിലവിൽ ഇരുപതിൽ അധികം കട്ട് പറഞ്ഞിരുന്നു.ഇതെല്ലാം വെട്ടി മാറ്റി സിനിമയുടെ നിർമ്മാതാക്കൾ സെൻസർ ബോഡിനെ സമീപിച്ചു എങ്കിലും സെൻസർ ബോർഡ് റിലീസ് അനുമതി നൽകിയില്ല.തുടർന്ന് നിർമ്മാതാക്കൾ കോടതിയെ സമീപിച്ചു എങ്കിലും കോടതി ഇന്ന് വാദം കേട്ടു എന്നല്ലാതെ വിധി പറഞ്ഞില്ല.അതുകൊണ്ട് ജനുവരി ഒൻപതിനു അയ്യായിരം സ്‌ക്രീനിൽ റിലീസ് ചെയ്യാൻ ഒരുങ്ങിയ ചിത്രം അതിന്റെ റിലീസ് മാറ്റി വെച്ചു എന്നൊരു പോസ്റ്റർ ഇപ്പോൾ പുറത്ത് വിട്ടിട്ടുണ്ട്.വിജയ് രാഷ്ട്രീയത്തിൽ ഇറങ്ങുന്നതിൽ വൈരാഗ്യം ഉള്ളവരോ അല്ലെങ്കിൽ സിനിമ മേഖലയിലെ മറ്റാരെങ്കിലും ആണോ റിലീസ് വൈകുന്നതിനു പിന്നിൽ എന്ന് വ്യകതമല്ല .കേന്ദ്ര ഗവണ്മെന്റിനെയും ആരാധകർ പ്രതിക്കൂട്ടിൽ നിർത്തുന്നുണ്ട്. ജനനായകൻ സിനിമയ്ക്ക് കൂടെ റിലീസ് ക്ലാഷ് വെച്ച ശിവ കാർത്തികേയനും പങ്കുണ്ടെന്ന് ആരാധകർ പറയുന്നു.