വിജയ് ചിത്രം ജനനായകന്റെ റിലീസ് തടഞ്ഞതിനു പിന്നിൽ ഇവർ

കൃത്യമായ ലക്ഷ്യത്തോടെയാണ് വിജയ് ചിത്രത്തിന്റെ റിലീസ് സെൻസർ ബോർഡ് തടഞ്ഞത്;

Update: 2026-01-08 12:46 GMT

വിജയ് ചിത്രം ജനനായകന്റെ റിലീസ് തടഞ്ഞ സെൻസർ ബോർഡ് തീരുമാങ്ങളെ ചോദ്യം ചെയ്ത് ജനനായകൻ സിനിമയുടെ നിർമ്മാതാക്കൾ മദ്രാസ് ഹൈക്കോടതിയിൽ നൽകിയ പരാതിയിൽ ഇന്ന് വിധി വരും എന്നായിരുന്നു റിപ്പോർട്ട്.എന്നാൽ ഇന്ന് കോടതിയിൽ വിധി വന്നില്ല.ചിത്രത്തിന്റെ റിലീസ് തടയുന്നതിനായി നിരവധി രാഷ്ട്രീയ ശ്രമങ്ങൾ നടക്കുന്നു എന്നാണ് നിലവിൽ മനസ്സിലാകുന്നത്.അവസാന ചിത്രത്തിന് ശേഷം മുഴു നീള രാഷ്ട്രീയ പ്രവർത്തനത്തിനു ഇറങ്ങുന്നത് തമിഴ് നാട്ടിലെ പല രാഷ്ട്രീയ പ്രവർത്തകരെയും ചൊടിപ്പിച്ചിട്ടുണ്ട്.നിലവിലെ ഭരണ പക്ഷമായ സ്റ്റാലിനും അദ്ദേഹത്തിന്റെ പാർട്ടിക്കും വിജയ് രാഷ്ട്രീയത്തിൽ വരുന്നതിൽ വലിയ എതിർപ്പാണ്.അത്തരത്തിൽ മുഖ്യമന്ത്രി ഇടപെട്ട് സിനിമയുടെ റിലീസ് തടയാൻ ശ്രമിച്ചോ എന്നും സംശയം ഉയരുന്നുണ്ട്.ഇതു കൂടാതെ പലതവണ സിനിമയിൽ കേന്ദ്ര ഗവണ്മെന്റിനു നേരെ പ്രതികരിച്ച വിജയ്ക്ക് കേന്ദ്രം കൊടുത്ത പണിയാകാനും സാധ്യത ഉണ്ട്.കാരണം ഇതിനു മുൻപ് വിജയ്ക്ക് നേരെ ഈഡി അടക്കമുള്ള അന്വേഷണങ്ങൾ നടത്താൻ കേന്ദ്രവും ശ്രമിച്ചിരുന്നു.ഇനി ഇതിന്നും പോരെങ്കിൽ കഴിഞ്ഞ കുറച്ചു ദിവസമായി വിജയ് സിനിമയ്ക്ക് കൂടെ ക്ലാഷ് വെച്ച് റിലീസ് ചെയ്യാൻ ഒരുങ്ങിയ ശിവ കാർത്തികേയൻ ചിത്രം പരാശക്തിയുടെ അണിയറ പ്രവർത്തകർക്ക് ഇതിൽ പങ്കുണ്ടോ എന്ന് സംശയിക്കേണ്ടി ഇരിക്കുന്നു.കാരണം വിജയ് സിനിമയുടെ കൂടെ ക്ലാഷ് വെച്ചാൽ തങ്ങളുടെ സിനിമ സമ്പൂർണ പരാജയം ആകുമെന്ന് അവർക്കറിയാം.പൊങ്കൽ റിലീസ് ആദ്യമേ തീരുമാനിച്ച പരാശക്തി സിനിമയുടെ കൂടെ റിലീസ് വെച്ചത് വിജയ് തന്നെ ആയിരുന്നു.

നിലവിൽ ശത്രുക്കൾ നിറഞ്ഞു നിൽക്കുന്ന ഈ സമയത്ത് സിനിമയുടെ റിലീസ് തടയാൻ ഇത്രയേറെ ശ്രമിച്ചത് ആരാണ് എന്ന് അറിയേണ്ടിയിരിക്കുന്നു.

പൊങ്കൽ പ്രമാണിച്ചു ജനുവരി 9 റിലീസ് പറഞ്ഞിരുന്ന ചിത്രം ഇനി എന്നാണ് റിലീസ് എന്ന് അറിയണം എങ്കിൽ കോടതി വിധി വന്നേ മതിയാകു.ജനുവരി 9 ന് റിലീസ് ചെയ്യാൻ വേണ്ട എല്ലാ സജ്ജീകാരണങ്ങളും ഒരുക്കി നിൽക്കെ ആണ് ഇപ്പോൾ സെൻസർ ബോർഡ് ഇത്തരത്തിൽ ഒരു നീക്കം നടത്തിയത്.5000 ത്തോളം സ്‌ക്രീനിൽ ആണ് സിനിമ റിലീസ് ചെയ്യാൻ ഒരുങ്ങി നിൽക്കുന്നത്.നിലവിൽ സിനിമ റിവൈസ് കമ്മറ്റിക്ക് മുൻപിലാണ്.റിലീസ് തടഞ്ഞതിനെ തുടർന്ന് അണിയറ പ്രവർത്തകർ കോടതിയെ സമീപിച്ചു.ഇന്ന് ഉച്ചയോട് കൂടി മദ്രാസ് ഹൈക്കോടതിയിൽ ജസ്റ്റിസ് പി ടി ആശയുടെ ബെഞ്ച് ഈ കേസ് പരിഗണിക്കും എന്നായിരുന്നു ഇന്ന് കിട്ടിയ റിപ്പോർട്ട്.എന്നാൽ വാദം കേട്ട കോടതി ഇന്ന് വിധി പറയുകയും ചെയ്തില്ല .

മുൻപ് സെൻസർബോഡ് സിനിമയ്ക്ക് പറഞ്ഞ എല്ലാ കട്ടുകളും അണിയറ പ്രവർത്തകർ വെട്ടി മാറ്റി നൽകിയിട്ടും സെൻസർബോഡിന്റെ ഭാഗത്ത് നിന്നും ഒരു തരത്തിലുമുള്ള അനുകൂല നടപടികളും ഉണ്ടാക്കാത്തത് ആണ് ഇപ്പോൾ കേസ് ഫയൽ ചെയ്യാൻ കാരണം.കേസ് ഫയൽ ചെയ്തതോടെ ജനുവരി 5 ന് സെൻസർ ബോർഡ് സിനിമയുടെ നിർമ്മാതാക്കളായ kVN പ്രൊഡക്ഷന് കത്ത് അയക്കുകആയിരുന്നു.സിനിമ റിവൈസ് കമ്മറ്റിക്ക് മുൻപിൽ ആണെന്ന് പറഞ്ഞ്കൊണ്ട്.

ചിത്രം മത വികാരം വ്രണപ്പെടുത്തുകയും സൈന്യത്തെ അവഹേളിക്കുകയും ചെയ്തു എന്ന് സെൻസർ ബോഡിന് പരാതി ലഭിച്ചതിനെ തുടർന്നാണ് ഇത്തരത്തിൽ ഒരു നടപടി എടുത്തത് എന്നാണ് ബോർഡ് നിർമ്മാതാക്കളെ അറീച്ചത് .എന്നാൽ ഈ വാദം നിർമ്മാതാക്കൾ തള്ളുക ആയിരുന്നു.കാരണം സിനിമ പ്രവർത്തകരും സെൻസർ ബോർഡും മാത്രമാണ് നിലവിൽ സിനിമ കണ്ടിരിക്കുന്നത് അതിനാൽ പുറത്ത് നിന്ന് അത്തരത്തിൽ ഒരു പരാതി ലഭിക്കില്ല എന്നും നിർമ്മാതാക്കൾ പറയുന്നു.സിനിമ കാണാത്ത ഒരാൾക്ക് എങ്ങനെ ആണ് സിനിമയുടെ ഉള്ളടക്കം അറിയാൻ സാധിക്കുക എന്നാണ് നിർമ്മാതാക്കൾ ചോദിക്കുന്നത്.കൂടാതെ അത്തരം ഒരു പരാതി ലഭിച്ചു എങ്കിൽ അത് വെളിപ്പെടുത്തണം എന്നും അത്തരത്തിൽ പരാതി നൽകിയത് ആരാണ് എന്ന് അറിയണം എന്നും നിർമ്മാതാക്കൾ ആവശ്യപ്പെടുന്നു.ഇനി സിനിമയുടെ ഗതി കണ്ടറിയാം.

Similar News