ആദ്യം ദുൽഖർ സൽമാനെ വെച്ച് ഒരു പ്രണയ കഥയായിരുന്നു പ്ലാൻ ചെയ്തിരുന്നത് എന്ന് സുധ കൊങ്കര

എന്നാൽ, പിന്നീട് ഈ പ്രോജക്റ്റ് ഉപേക്ഷിച്ചു. ഈ സിനിമയുടെ ആശയം പുനരുജ്ജീവിപ്പിച്ചെടുത്തതാണ് സംവിധായിക 'പരാശക്തി'ക്ക് രൂപംനൽകിയത്,;

Update: 2026-01-08 17:17 GMT

ശിവകാർത്തികേയനെ നായകനാക്കി സംവിധായിക സുധാ കൊങ്കര ഒരുക്കുന്ന ചിത്രം 'പരാശക്തി ജനുവരി പത്തിന് പൊങ്കലിനോടനുബന്ധിച്ചാണ് റിലീസ്. ദുൽഖർ സൽമാനെ നായകനാക്കി ഒരു പ്രണയകഥ ചെയ്യാനാണ് ആദ്യം താനാഗ്രഹിച്ചതെന്ന് പറയുകയാണ് സംവിധായികയിപ്പോൾ.ഗലാട്ട പ്ലസിനോട് സംസാരിക്കവേ, 'പുറനാനൂറ്' എന്ന ചിത്രം ഉപേക്ഷിച്ചതിന് ശേഷം, ഒരു പ്രണയകഥയുമായി ദുൽഖർ സൽമാനെ സമീപിച്ചിരുന്നുവെന്ന് സുധ വെളിപ്പെടുത്തി. ആദ്യം ഒരു ചെറിയ ചിത്രമായിരുന്നെങ്കിലും, പിന്നീടതിന്റെ വ്യാപ്തി വർധിച്ചുവെന്നും അവർ പറയുന്നു.ഈ ചിത്രം (പരാശക്തി) വരുന്നതിന് തൊട്ടുമുമ്പ്, ഞാൻ ഡിക്യുവിനെ കണ്ട് പറഞ്ഞു, ഇപ്പോഴെന്റെ കയ്യിൽ ഒരു ചെറിയ പ്രണയകഥയുണ്ട്, നമുക്കത് ചെയ്യാം.' ഞാൻ കഥ പറഞ്ഞു കൊടുത്തു, അദ്ദേഹം ആവേശഭരിതനായിരുന്നു, ഞാനും. അദ്ദേഹം ചോദിച്ച ഒരേയൊരു കാര്യം... ഇതൊക്കെ എങ്ങനെയാണ് ചെറുതാകുന്നത് എന്നാണ്. അത് ചെറുതായിരുന്നില്ല, പിന്നീടത് ചെലവേറിയതായി. അതിൽ കടലുകളുണ്ടായിരുന്നു, വെള്ളമുണ്ടായിരുന്നു, രണ്ട് രാജ്യങ്ങളുൾപ്പെട്ടിരുന്നു. അങ്ങനെയൊരു പ്രണയകഥയായിരുന്നു അത്"-അവർ പറഞ്ഞു.

സൂര്യയെ നായകനാക്കി ആദ്യം പദ്ധതിയിട്ടിരുന്ന 'പുറനാനൂറ്' എന്ന ചിത്രത്തിൽ സുധാ കൊങ്കരയും ദുൽഖറും ഒന്നിച്ചു പ്രവർത്തിക്കാൻ തീരുമാനിച്ചിരുന്നു. നസ്രിയ നസിം, വിജയ് വർമ തുടങ്ങിയവരേയും പ്രധാനവേഷത്തിലെത്തിക്കാൻ പദ്ധതിയിട്ടിരുന്നു. എന്നാൽ, പിന്നീട് ഈ പ്രോജക്റ്റ് ഉപേക്ഷിച്ചു. ഈ സിനിമയുടെ ആശയം പുനരുജ്ജീവിപ്പിച്ചെടുത്തതാണ് സംവിധായിക 'പരാശക്തി'ക്ക് രൂപംനൽകിയത്, നായകനാക്കിയത് ശിവകാർത്തികേയനേയും

Similar News