ജനനായകനെ വേട്ടയാടാൻ കച്ചകെട്ടി സെൻസർ ബോർഡ്.ചിത്രത്തിന്റെ റിലീസ് തടയാൻ കോടതിയിൽ അപ്പീൽ നൽകി

ഇന്ന് രാവിലെ മദ്രാസ് ഹൈക്കോടതി ജനനായകന് റിലീസ് അനുമതി നൽകിയിരുന്നു.ഇതിനെ തുടർന്ന് റിലീസ് തടയണം ഏന്ന ആവശ്യവുമായി സെൻസർ ബോർഡ് കോടതിയെ സമീപിച്ചു;

Update: 2026-01-09 08:07 GMT

ജനനായകൻ സിനിമയുമായി ബന്ധപ്പെട്ട പോര് മുറുകുകയാണ്.ഇന്ന് രാവിലെ മദ്രാസ് ഹൈക്കോടതി സിംഗിൾ ബെഞ്ച് സിനിമ റിലീസ് ചെയ്യാൻ ഉത്തരവ് നൽകിയതിനെ തുടർന്ന് സെൻസർബോർഡ് സിനിമ തടയണം എന്ന ആവശ്യമായി അപ്പീൽ നൽകിയിരിക്കുകയാണ് ഇപ്പോൾ.സെൻസർ ബോർഡിനെ രൂക്ഷമായി വിമർശിച്ചു കൊണ്ടായിരുന്നു കോടതി ചിത്രത്തിന് റിലീസ് അനുമതി നൽകിയിരുന്നത്.എന്നാൽ ഇപ്പോൾ സെൻസർ ബോർഡ് അവകാശപ്പെടുന്നത് ഏത് സിനിമ ആയാലും അതിനു പ്രദർശനാനുമതി നൽകുന്ന വരെ ചെയർ പേഴ്സനു അതിൽ ഇടപെടാൻ അനുമതി ഉണ്ട് എന്നും മറ്റൊരു ബോഡിക്കുമതിൽ ഇടപെടാൻ സാധിക്കില്ല എന്നുമാണ്.കോടതിയുടെ ഉത്തരവ് വന്ന് സെക്കന്റ്കൾക്ക് ഉള്ളിൽ തന്നെ കോടതിയിൽ വെച്ച് സെൻസർ ബോർഡ് ചീഫ് ജസ്റ്റിസ് അംഗങ്ങൾക്ക് എ ആർ എൽ സുന്ദരേഷൻ അടിയന്തിരമായി ഈ വിഷയം പരാമർശിക്കുകയും അപ്പീൽ നൽകുകയും ചെയ്തു.എന്നാൽ കോടതി ഉടനെ തന്നെ എന്താണ് സെൻസർ ബോഡിന് ഈ സിനിമ തടയാൻ ഇത്ര തിടുക്കം എന്ന് ചോദിച്ച കോടതി അപ്പീൽ നൽകു ഞാൻ അത് പരിഗണിക്കാം എന്ന് പറഞ്ഞിട്ടുണ്ട്.നിലവിൽ ഇന്ന് കേസ് പരിഗണിക്കുക ആണെങ്കിൽ ഉച്ചയോടെ വിധി വരാൻ സാധ്യതഉണ്ട് .അല്ലെങ്കിൽ കേസ് വീണ്ടും അടുത്ത തിങ്കളാഴ്ചയിലേക്ക് മറ്റും.അങ്ങനെ എങ്കിൽ ചിത്രത്തിന്റെ റിലീസ് ഇനിയും വൈകാൻ സാധ്യതയുണ്ട്.നിലവിൽ വിജയ് രാഷ്ട്രീയ പ്രവേശനം നടത്തുന്നതിൽ എതിർപ്പുള്ള ഭരണ പക്ഷവും മറ്റു പാർട്ടികളും കൂടി ചേർന്നാണോ ഇത്തരത്തിൽ സെൻസർബോർഡ്നെ കൊണ്ട് നീക്കങ്ങൾ നടത്തുന്നത് എന്ന് ആരാധകർ സംശയം പ്രകടിപ്പിക്കുന്നുണ്ട്.എന്തായാലും ജനനായകൻ റിലീസുമായി ബന്ധപ്പെട്ട പോര് തുടർന്ന് കൊണ്ടിരിക്കുകയാണ്.

Similar News