വിജയ് ചിത്രം ജനനായകൻ റിലീസിന് എത്താത്തത് സൗഭാഗ്യമായി കണ്ട് തമിഴ് സിനിമ.വർഷങ്ങളായി പെട്ടിയിൽ കിടന്ന സിനിമകൾ പോലും റിലീസ്ന് ഒരുങ്ങുന്നു

കാർത്തിയുടെ 'വാ വാത്തിയാർ', ജീവയുടെ 'തലൈവർ തമ്പി തലൈമയിൽ', സന്താനം നായകനായ 'സെർവർ സുന്ദരം' എന്നീ ചിത്രങ്ങളാണ് പ്രദർശനത്തിനൊരുങ്ങുന്നത്.;

Update: 2026-01-13 05:40 GMT

പൊങ്കൽ റിലീസായി എത്തേണ്ടിയിരുന്ന വിജയ് ചിത്രം റിലീസ് മാറ്റിയതോടെ  തമിഴിലെ ചെറുചിത്രങ്ങളിൽപലതും റിലീസ് ചെയ്യാൻ ഒരുങ്ങുകയാണ്. വർഷങ്ങളായി പെട്ടിയിൽ കിടന്ന ചിത്രമടക്കം മൂന്നുചിത്രങ്ങളാണ് പൊങ്കലിന് തീയേറ്ററുകളിലെത്താനൊരുങ്ങുന്നത് വിജയ് ചിത്രത്തിനൊപ്പം ക്ലാഷ് റിലീസ് വെച്ചിരുന്ന 'പരാശക്തി' സമ്മിശ്രപ്രതികരണം നേടി പ്രദർശനം തുടരുകയാണ്.കാർത്തിയുടെ 'വാ വാത്തിയാർ', ജീവയുടെ 'തലൈവർ തമ്പി തലൈമയിൽ', സന്താനം നായകനായ 'സെർവർ സുന്ദരം' എന്നീ ചിത്രങ്ങളാണ് പ്രദർശനത്തിനൊരുങ്ങുന്നത്. ഇതിൽ ആറു വർഷത്തിലേറെ പെട്ടിയിലിരിക്കുന്ന ചിത്രമാണ് 'സെർവർ സുന്ദരം'. പല തവണ റിലീസ് തീയതി മാറ്റിയ ചിത്രമാണ് 'വാ വാത്തിയാർ'. അതേസമയം, ജീവയുടെ ചിത്രം റിലീസ് നേരത്തേയാക്കുകയായിരുന്നു.ആക്ഷൻ കോമഡി ഗണത്തിൽപ്പെടുന്ന 'വാ വാത്തിയാർ' ബുധനാഴ്ച തീയേറ്ററിലെത്തും. ഡിസംബർ അഞ്ചിന് തീയേറ്ററിലെത്തിക്കാനായിരുന്നു ലക്ഷ്യമിട്ടിരുന്നത്. പിന്നീട് ഡിസംബർ 12-ലേക്ക് മാറ്റി. എന്നാൽ, നിർമാണക്കമ്പനിയുമായി ബന്ധപ്പെട്ട നിയമപ്രശ്‌നങ്ങളെത്തുടർന്ന് ചിത്രം റിലീസ് ചെയ്യുന്നത് മദ്രാസ് ഹൈക്കോടി സ്‌റ്റേ ചെയ്തു. പിന്നീട് ഡിസംബർ 24 എന്ന തീയതി പ്രഖ്യാപിച്ചെങ്കിലും അന്നും പുറത്തിറക്കാൻ സാധിച്ചില്ല.

വർഷങ്ങളോളം നീണ്ട അനിശ്ചിതത്വം അവസാനിപ്പിച്ചാണ് സന്താനത്തിന്റെ 'സെർവർ സുന്ദരം' തിയേറ്ററിലെത്തുന്നത്. തീയതി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും പൊങ്കൽ അവധിക്കുതന്നെ റിലീസ് ചെയ്യുമെന്നാണ് നിർമാതാക്കൾ നൽകുന്ന സൂചന. 2020 ജനുവരി 31-നായിരുന്നു ചിത്രത്തിന്റെ ആദ്യറിലീസ് പ്രഖ്യാപിച്ചിരുന്നത്. എന്നാൽ, സാമ്പത്തിക പ്രശ്‌നങ്ങളേത്തുടർന്ന് റിലീസ് നീണ്ടുപോവുകയായിരുന്നു. പിന്നീട് നിർമാതാക്കളും വിതരണക്കാരും തമ്മിലെ തർക്കത്തെത്തുടർന്നും റിലീസ് കൂടുതൽ നീണ്ടു.'ഫാലിമി' എന്ന മലയാള ചിത്രത്തിലൂടെ ശ്രദ്ധേയനായ നിതീഷ് സഹദേവിന്റെ ജീവ നായകനായ 'തലൈവർ തമ്പി തലൈമയിൽ' ആണ് തമിഴിൽ ഉടൻ പുറത്തറങ്ങാനിരിക്കുന്ന മറ്റൊരു ചിത്രം. നേരത്തേ, ജനുവരി 30 തിയേറ്ററിലെത്തുമെന്ന് പ്രഖ്യാപിച്ചിരുന്ന ചിത്രത്തിന്റെ റിലീസ് നേരത്തേയാക്കുകയായിരുന്നു.

Similar News