ആക്ഷൻ ചിത്രം കടകന് ശേഷം ഒരു കംപ്ലീറ്റ് കോളേജ് കോമഡി ചിത്രവുമായി സജിൽ മമ്പാട്

ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്‌ പോസ്റ്റർ തമിഴ് താരം പ്രതീപ് രംഗനാഥൻ റിലീസ് ചെയ്തു

Update: 2026-01-14 11:00 GMT

ഹക്കീം ഷാജഹാനെ നായകനാക്കി സംവിധാനം ചെയ്ത കടകൻ എന്ന ചിത്രത്തിന് ശേഷം സജിൽ  മമ്പാട് സംവിധാനം ചെയ്യുന്ന ക്യാംപസ് ചിത്രം 'ഡർബി'യുടെ ഫസ്റ്റ് ലുക്ക് പോസ്റ്ററും മോഷൻ പോസ്റ്ററും പുറത്തിറക്കി. ചെന്നൈയിൽ നടന്ന ചടങ്ങിൽ തമിഴ് ചലച്ചിത്രതാരം പ്രദീപ് രംഗനാഥനാണ് പോസ്റ്ററുകൾ പ്രകാശനം ചെയ്തത്. ഡിമാൻസ് ഫിലിം ഫാക്ടറിയുടെ ബാനറിൽ മൻസൂർ അബ്ദുൽ റസാഖ് നിർമിക്കുന്ന 'ഡർബി' ഒരു കംപ്ലീറ്റ് കളർഫുൾ എന്റർടെയ്‌നറായിരിക്കും.

ക്യാംപസ് പശ്ചാത്തലത്തിലുള്ള ഈ ചിത്രം പ്രണയം, ആക്ഷൻ, ഇമോഷൻ, ഹാസ്യം എന്നിവ കോർത്തിണക്കിയാണ് ഒരുക്കിയിരിക്കുന്നത്. സിനിമ എന്ന ലക്ഷ്യം സ്വപ്നം കണ്ട് ചലച്ചിത്ര മേഖലയിലെത്തിയ തന്നെപ്പോലെയാണ് 'ഡർബി'യിലെ ഓരോ താരങ്ങളുമെന്നും, തനിക്ക് ദൈവവും പ്രേക്ഷകരും നൽകിയ സ്വീകാര്യത ഈ പ്രതിഭകൾക്കും ലഭിക്കട്ടെയെന്നും പ്രദീപ് രംഗനാഥൻ ചടങ്ങിൽ ആശംസിച്ചു.

ആദം സാബിക്ക്, ഹരി ശിവറാം, അൽ അമീൻ, റിഷ് എൻ.കെ, അനു, ജസ്നിയ കെ. ജയദീഷ്, ശിവരാജ്, പ്രവീൺ, ആൻ മെർലറ്റ്, സാഗർ സൂര്യ, ഫ്രാങ്കോ ഫ്രാൻസിസ്, ഹിഫ്രാസ്, സുപർണ്ണ എസ്, ജോണി ആന്റണി, അബു സലിം, ശബരീഷ് വർമ്മ, ദിവ്യ എം. നായർ, സന്തോഷ് കീഴാറ്റൂർ, പ്രദീപ് ബാലൻ, കൊല്ലം ഷാഫി, സിനോജ് വർഗ്ഗീസ്, ആർ.ജെ. അന്തു, ഷിക്കു നസീർ, ഹബീബ് ഷാജഹാൻ, ഫാഹിസ് ബിൻ റിഫായി, മനൂപ് തുടങ്ങിയവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

ഗോപി സുന്ദറാണ് 'ഡർബി'യുടെ സംഗീത സംവിധാനം നിർവഹിക്കുന്നത്. അഭിനന്ദൻ രാമാനുജം ഛായാഗ്രഹണവും സഹ്‌റു സുഹ്റ, അമീർ സുഹൈൽ എന്നിവർ തിരക്കഥയും ഒരുക്കുന്നു. ആർ. ജെറിനാണ് എഡിറ്റിങ്. സ്ട്രൈറ്റ് ലൈൻ സിനിമാസാണ് ചിത്രം കേരളത്തിലെ തിയേറ്ററുകളിൽ വിതരണം ചെയ്യുന്നത്. ഷർഫു സ്ക്രിപ്റ്റ് കൺസൾട്ടന്റും അർഷാദ് നക്കോത്ത് പ്രൊഡക്ഷൻ ഡിസൈനറും തവസി രാജ് ആക്ഷൻ കൊറിയോഗ്രാഫറും ജമാൽ വി. ബാപ്പു എക്സിക്യൂട്ടീവ് പ്രൊഡ്യൂസറുമാണ്.

അസീസ് കരുവാരക്കുണ്ട് കലാസംവിധാനവും നജീർ നസീം പ്രൊഡക്ഷൻ കൺട്രോളറും റഷീദ് അഹമ്മദ് മേക്കപ്പും നിസ്സാർ റഹ്‌മത്ത് വസ്ത്രാലങ്കാരവും റെജിൽ കെയ്സി ചീഫ് അസോസിയേറ്റ് ഡയറക്ടറും റിഷ്ധാൻ അബ്ദുൽ റഷീദ് കൊറിയോഗ്രാഫിയും കിഷൻ മോഹൻ സൗണ്ട് ഡിസൈനും നിർവഹിക്കുന്നു. എസ്.ബി.കെ. ഷുഹൈബ്, കെ.കെ. അമീൻ എന്നിവരാണ് സ്റ്റിൽസ്.

സജിൽ മമ്പാട്
ആദം സാബിക്ക്
Posted By on14 Jan 2026 4:30 PM IST
ratings

Similar News