മൂന്നാമത്തെ കുഞ്ഞിനെ വരവേറ്റ് അപ്പാനി ശരത്ത്
ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത അങ്കമാലി ഡയറീസിലെ അപ്പാനി രവി എന്ന കഥാപാത്രമായി വെള്ളിത്തിരയിലെത്തിയ ശരത് പിന്നീട് ആ കഥാപാത്രത്തിന്റെ പേര് സ്വന്തം പേരിനൊപ്പം ചേർക്കുകയായിരുന്നു
മൂന്നാമത്തെ കൺമണിയെ ജീവിതത്തിലേക്ക് വരവേറ്റ് നടൻ അപ്പാനി ശരത്. ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച പോസ്റ്റിലൂടെയാണ് വീണ്ടും ഒരു ആൺകുഞ്ഞിന്റെ അച്ഛനായതിന്റെ സന്തോഷവാർത്ത ആരാധകരെ അറിയിച്ചത്. ഇതിനൊപ്പം കുഞ്ഞുവിരലുകളുടെ ചിത്രവുമുണ്ട്. കുഞ്ഞുങ്ങളാണ് തന്റെ ജീവിതത്തിലെ ഏറ്റവും വലിയ അദ്ഭുതമെന്നും ഇതിൽ എന്നെന്നും അഭിമാനമുള്ള അച്ഛനാണെന്നും ശരത് കുറിച്ചു.2017ലായിരുന്നു അപ്പാനി ശരതിന്റേയും രേഷ്മയുടേയും വിവാഹം. 2018-ലെ പ്രളയകാലത്താണ് ഇവർക്ക് ആദ്യത്തെ കുഞ്ഞ് ജനിച്ചത്. അവന്തിക (തിയ്യാമ്മ) എന്നാണ് എട്ട് വയസുകാരിയായ മൂത്ത മകളുടെ പേര്. 2021-ൽ രണ്ടാമത്തെ കുഞ്ഞ് അദ്വിക് ശരതും ജനിച്ചു. ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത അങ്കമാലി ഡയറീസിലെ അപ്പാനി രവി എന്ന കഥാപാത്രമായി വെള്ളിത്തിരയിലെത്തിയ ശരത് പിന്നീട് ആ കഥാപാത്രത്തിന്റെ പേര് സ്വന്തം പേരിനൊപ്പം ചേർക്കുകയായിരുന്നു