നടി തൃഷയ്ക്കെതിരെ സോഷ്യൽ മീഡിയയിൽ നടക്കുന്ന സൈബർ ആക്രമണങ്ങൾക്കെതിരെ ശക്തമായ പ്രതികരണവുമായി നടി ഖുശ്ബു സുന്ദർ

സ്വന്തം ജീവിതത്തിലെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് പകരം മറ്റുള്ളവരുടെ സ്വകാര്യതയിലേക്ക് ഒളിഞ്ഞുനോക്കി ആനന്ദം കണ്ടെത്തുന്നവരാണ് ഇത്തരം തരംതാണ കമന്റുകൾക്ക് പിന്നിലെന്ന് ഖുശ്ബു വിമർശിച്ചു. മറ്റുള്ളവരെ അധിക്ഷേപിക്കുന്നതിലൂടെ ഇക്കൂട്ടർക്ക് ഒരുതരം വൈകൃത സന്തോഷമാണ് (Sadistic pleasure) ലഭിക്കുന്നത്

Update: 2026-03-17 06:32 GMT

നടി തൃഷയ്ക്കെതിരെ സോഷ്യൽ മീഡിയയിൽ നടക്കുന്ന സൈബർ ആക്രമണങ്ങൾക്കെതിരെ ശക്തമായ പ്രതികരണവുമായി നടി ഖുശ്ബു സുന്ദർ രംഗത്തെത്തി. അടുത്തിടെ ഒരു വിവാഹച്ചടങ്ങിൽ നടനും തമിഴ് വെട്രി കഴകം അധ്യക്ഷനുമായ വിജയ്‌ക്കൊപ്പം തൃഷ പങ്കെടുത്തതിന് പിന്നാലെയാണ് താരത്തെ ലക്ഷ്യമിട്ട് വ്യാപകമായ ട്രോളുകളും അധിക്ഷേപങ്ങളും ഉയർന്നത്. ഡെകോഡറിന് നൽകിയ അഭിമുഖത്തിലാണ് തന്റെ അടുത്ത സുഹൃത്തുകൂടിയായ തൃഷയെ പിന്തുണച്ച് ഖുശ്ബു സംസാരിച്ചത്. നമ്മൾ ജീവിക്കുന്നത് മറ്റുള്ളവരുടെ ചെറിയ കാര്യങ്ങളിൽ പോലും കുറ്റം കണ്ടുപിടിക്കാൻ ശ്രമിക്കുന്ന ഒരു കാലഘട്ടത്തിലാണെന്നും, താൻ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും മാന്യയായ സ്ത്രീകളിൽ ഒരാളാണ് തൃഷയെന്നും ഖുശ്ബു വ്യക്തമാക്കി.

സ്വന്തം ജീവിതത്തിലെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് പകരം മറ്റുള്ളവരുടെ സ്വകാര്യതയിലേക്ക് ഒളിഞ്ഞുനോക്കി ആനന്ദം കണ്ടെത്തുന്നവരാണ് ഇത്തരം തരംതാണ കമന്റുകൾക്ക് പിന്നിലെന്ന് ഖുശ്ബു വിമർശിച്ചു. മറ്റുള്ളവരെ അധിക്ഷേപിക്കുന്നതിലൂടെ ഇക്കൂട്ടർക്ക് ഒരുതരം വൈകൃത സന്തോഷമാണ് (Sadistic pleasure) ലഭിക്കുന്നത്. എന്നാൽ ഇത്തരത്തിൽ പ്രതികരിക്കുന്നവരിൽ ഭൂരിഭാഗം പേരും സ്വന്തം ജീവിതത്തിൽ മാതൃകാപരമായ രീതിയല്ല പിന്തുടരുന്നത്. അതുകൊണ്ടുതന്നെ അനാവശ്യമായ വിമർശനങ്ങൾ ഉന്നയിക്കുന്നവരോട് പ്രതികരിച്ച് സമയം കളയേണ്ടതില്ലെന്നും ആരും മറ്റുള്ളവരുടെ വാക്കുകൾക്ക് മറുപടി നൽകാൻ ബാധ്യസ്ഥരല്ലെന്നും ഖുശ്ബു കൂട്ടിച്ചേർത്തു. വിജയ്-തൃഷ വിഷയത്തിൽ നേരത്തെയും ഖുശ്ബു ഇരുവർക്കും പിന്തുണയുമായി എത്തിയിരുന്നു.

Similar News