ചത്ത പച്ച ജനുവരി 22 ന്
അർജ്ജുൻ അശോകൻ ,റോഷൻ മാത്യു എന്നിവരെ കൂടാതെ മമ്മുക്ക ഒരു അഥിതി വേഷത്തിൽ ചിത്രത്തിൽ എത്തുന്നുണ്ട്;
റസ്ലിങ് പശ്ചാത്തലമാക്കി നവാഗതനായ അദ്വൈത് നായർ സംവിധാനംചത്ത പച്ച ജനുവരി 22 ന് തിയേറ്റർ റിലീസ് ചെയ്യും. ഈ ചിത്രത്തിൽ മെഗാസ്റ്റാർ മമ്മൂട്ടി കാമിയോ റോളിൽ ഒരു പ്രധാന വേഷം ചെയ്യുന്നുണ്ട് എന്നാണ് ചിത്രത്തിന്റെ ഏറ്റവും വലിയ പ്രത്യേകത.മലയാളത്തിൽ ആദ്യമായി ശങ്കർ–എഹ്‌സാൻ–ലോയ് സംഗീതം ഒരുക്കുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. ചിത്രത്തിന്റെ റിലീസ് പോസ്റ്റർ അണിയറപ്രവർത്തകർ പുറത്തുവിട്ടു.
റീൽ വേൾഡ് എന്റർടെയ്ൻമെന്റിന്റെ ബാനറിൽ ക്രിയേറ്റീവ് പ്രൊഡ്യൂസർ ഷിഹാൻ ഷൗക്കത്തിനോടൊപ്പം റിതേഷ് & രമേശ് എസ് രാമകൃഷ്ണൻ ചേർന്നാണ് 'ചത്താ പച്ച' നിർമ്മിക്കുന്നത്. കേരളത്തിൽ ദുൽഖർ സൽമാന്റെ ഉടമസ്ഥതയിലുള്ള വേഫെറർ ഫിലിംസാണ് ചിത്രം തിയറ്ററുകളിൽ എത്തിക്കുന്നത്. ധർമ പ്രൊഡക്ഷൻസ്, മൈത്രി മൂവി മേക്കേഴ്സ്, പി.വി.ആർ ഐനോക്സ്, ദ് പ്ലോട്ട് പിക്ചേഴ്സ് എന്നിവർക്കൊപ്പം വേഫെറർ ഫിലിംസും ചേർന്നാണ് ചിത്രത്തിന്റെ ആഗോള വിതരണം ഏറ്റെടുത്തിരിക്കുന്നത്.
അർജുൻ അശോകൻ, റോഷൻ മാത്യു, വിശാഖ് നായർ എന്നിവരാണ് ചിത്രത്തിലെ പ്രധാന താരങ്ങൾ. വിനായക് ശശികുമാറാണ് ഗാനരചന നിർവഹിച്ചിരിക്കുന്നത്. പശ്ചാത്തല സംഗീതം മുജീബ് മജീദും ഛായാഗ്രഹണം ആനന്ദ് സി. ചന്ദ്രനുമാണ്. കലൈ കിങ്സൺ ആക്ഷൻ കൊറിയോഗ്രഫിയും പ്രവീൺ പ്രഭാകർ എഡിറ്റിംഗും നിർവഹിക്കുന്നു.