ജനനായകൻ എത്തും. ചിത്രത്തിന് റിലീസ് അനുമതി നൽകി മദ്രാസ് ഹൈക്കോടതി

U/A സർട്ടിഫിക്കേഷനോടെ റിലീസ് ചെയ്യാൻ മദ്രാസ് ഹൈക്കോടതിയുടെ ഉത്തരവ്;

Update: 2026-01-09 06:35 GMT

വിജയ് അവസാനമായി അഭിനയിച്ച ജനനായകൻ എന്ന ചിത്രത്തിന്റെ റിലീസ് സെൻസർ ബോർഡ് തടഞ്ഞതുമായി ബന്ധപ്പെട്ട് നടന്ന കേസിൽ. സിനിമയ്ക്ക് അനുകൂലമായി കോടതി വിധി. ഇപ്പോൾ യു എ സർട്ടിഫിക്കേഷനോടെ ചിത്രം റിലീസ് ചെയ്യാൻ മദ്രാസ് ഹൈ കോടതി ഉത്തരവിട്ടു.ജനുവരി ഒൻപതിനു പൊങ്കൽ റിലീസ് ആയി വരാനിരുന്ന ചിത്രം സെൻസർ ബോർഡ് തടഞ്ഞതിനെ തുടർന്ന് മാറ്റി വെക്കുക ആയിരുന്നു.ചിത്രത്തിൽ മത സ്പർദ്ധ വളർത്തുന്നതും ,സൈന്യത്തെ അവഹേളിക്കുന്നതുമായ സീനുകൾ ഉണ്ടെന്ന് കാട്ടി പരാതി ലഭിച്ചത് കൊണ്ടാണ് റിലീസ് വൈകിപ്പിച്ചത് എന്നായിരുന്നു സെൻസർ ബോർഡിന്റെ വാദം.എന്നാൽ സെൻസർ ബോഡ് കൂടാതെ സിനിമയുടെ അണിയറ പ്രവർത്തകർ മാത്രമാണ് സിനിമ കണ്ടത് എന്നും അതിനാൽ അത്തരത്തിൽ ഒരു പരാതി ലഭിക്കാൻ സാധ്യത ഇല്ലെന്നും ലഭിച്ചിട്ട് ഉണ്ടെങ്കിൽ അത് ആരാണ് എന്ന് വ്യകതമാക്കണം എന്നും നിർമ്മാതാക്കൾ കോടതിയിൽ ആവശ്യപ്പെട്ടു.തന്റെ സിനിമ ജീവിതം അവസാനിപ്പിച്ചു മുഴുനീള രാഷ്ട്രീയ പ്രവർത്തനത്തിന് ഇറങ്ങുന്ന വിജയുടെ അവസാന ചിത്രം ജനനായകൻ എച്ച് വിനോദ് ആണ് സംവിധാനം ചെയ്തത്.ചിത്രത്തിൽ പൂജ ഹെഡ്‌ജ ,മമിത ബൈജു എന്നിവർ പ്രധാന വേഷം കൈകാര്യം ചെയ്യുന്നു.2023 ൽ പുറത്തിറങ്ങിയ ബാലയ്യ ചിത്രം ഭാഗവാന്ത കേസരിയുടെ തമിഴ് റീമേക്ക് ആണ് ജനനായകൻ.ജനുവരി 9 നു റിലീസ് പറഞ്ഞ ചിത്രം ഇനി ജനുവരിയിൽ തന്നെ  റിലീസ്  ഉണ്ടാകും എന്നാണ് റിപ്പോർട്ട്  

Similar News