വിജയ്നെയും പ്രഭാസിനെയും പിന്നിലാക്കി IMDB യിൽ ഒന്നാമതായി നടി സാറാ അർജ്ജുൻ

ഐ.എം.ഡി.ബി യുടെ ജനപ്രിയ ഇന്ത്യൻ സെലിബ്രിറ്റികളുടെ പട്ടികയിൽ ഒന്നാമതെത്തിയിരിക്കുകയാണ് സാറാ അർജുൻ;

Update: 2026-01-08 17:01 GMT

ധുരന്ധർ' എന്ന ചിത്രത്തിന്റെ വിജയത്തോടെ നടി സാറാ അർജുൻ താരപദവിയിലേക്ക് ഉയർന്നിരിക്കുകയാണ്. ബോക്‌സ് ഓഫീസ് റെക്കോർഡുകൾ തകർത്ത് ഈ ചിത്രം സമീപകാലത്ത് ഹിന്ദിയിൽ ഏറ്റവും കൂടുതൽ വരുമാനം നേടിയ ചിത്രമായി മാറി. ചിത്രം തിയേറ്ററുകളിൽ പ്രദർശനം തുടരുന്നതിനിടയിൽ, ഈ ആഴ്ച ഐഎംഡിബിയുടെ ജനപ്രിയ ഇന്ത്യൻ സെലിബ്രിറ്റികളുടെ പട്ടികയിൽ ഒന്നാമതെത്തിയിരിക്കുകയാണ് സാറാ അർജുൻ.ബുധനാഴ്ചയാണ് IMDB തങ്ങളുടെ പ്രതിവാര ജനപ്രിയ ഇന്ത്യൻ സെലിബ്രിറ്റികളുടെ പട്ടിക പുറത്തുവിട്ടത്. ആരാധകരുടെ ഇഷ്ടത്തിനനുസരിച്ചാണ് ഈ റാങ്കിങ്ങ് നിശ്ചയിക്കുന്നത്. കഴിഞ്ഞയാഴ്ച രണ്ടാം സ്ഥാനത്തായിരുന്ന സാറാ, 'ധുരന്ധർ' എന്ന ചിത്രത്തിൽ യാലിന എന്ന കഥാപാത്രത്തെ അവതരിപ്പിച്ചതിലൂടെ ഇത്തവണ ഒന്നാം സ്ഥാനം കരസ്ഥമാക്കി. വിജയ്, പ്രഭാസ്, അഗസ്ത്യ നന്ദ എന്നിവരെ പിന്തള്ളിയാണ് സാറാ ഒന്നാമതെത്തിയത്. തൊട്ടുപിന്നാലെ 'ധുരന്ധർ' സംവിധായകൻ ആദിത്യ ധർ രണ്ടാം സ്ഥാനത്തും, നടി യാമി ഗൗതം മൂന്നാം സ്ഥാനത്തും എത്തി.വിജയ് എട്ടാം സ്ഥാനത്തും, അഗസ്ത്യ നന്ദ

ഏകദേശം 831 കോടി രൂപയുടെ നികുതി രഹിത വരുമാനത്തോടെ ഹിന്ദിയിൽ ഏറ്റവുമധികം വരുമാനം നേടിയ ചിത്രമായി 'ധുരന്ധർ' മാറിയെന്ന വിവരം നിർമാതാക്കൾ ബുധനാഴ്ച പുറത്തുവിട്ടിരുന്നു. 33-ാം ദിവസമായിരുന്ന ചൊവ്വാഴ്ച

Similar News